Master News Kerala
Cinema

‘സ്ത്രീ ഒരു കാര്യം ആവശ്യപ്പെട്ടാല്‍ പുരുഷന്‍ അതു നടത്തിക്കൊടുക്കണം’,മോഹന്‍ലാലിനും മമ്മൂട്ടിക്കും അതു ബാധകം

എല്ലാക്കാര്യത്തിലും വ്യക്തവും കൃത്യവുമായ നിലപാടുള്ള വ്യക്തിയാണ് നടന്‍ കൊല്ലം തുളസി. തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ അദ്ദേഹം മടി കാട്ടാറുമില്ല. സമകാലിക മലയാള സിനിമയുമായി ബന്ധപ്പെട്ട് ചില അഭിപ്രായങ്ങള്‍ തുറന്നുപറയുകയാണ് കൊല്ലം തുളസി.

സമൂഹത്തില്‍ അച്ഛന്റെയും അമ്മയുടെയും പ്രാധാന്യം നഷ്‌പ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് കൊല്ലം തുളസിയുടെ അഭിപ്രായം. അതു സിനിമയില്‍നിന്നു മനസിലാക്കാമെന്ന് അദ്ദേഹം പറയുന്നു. സിനിമയില്‍ അച്ഛന്‍, അമ്മ കഥാപാത്രങ്ങളുടെ പ്രാധാന്യം കുറയുന്നത് ഇതിന്റെ ഭാഗമാണ്. ഇപ്പോള്‍ സിനിമയില്‍ നായകനാകാന്‍ സുന്ദരനാകണമെന്നില്ല. സുന്ദരന്‍മാര്‍ക്കെ നായകനോ നായികയോ ആകാന്‍ കഴിയൂ എന്നല്ല, നായകന്‍ സുന്ദരനാണെങ്കില്‍ കുറച്ചുകൂടി നന്നായിരിക്കും.

മോഹന്‍ലാലിനോടും മമ്മൂട്ടിയോടും അനുജന്‍മാര്‍ എന്നപോലുള്ള ബന്ധമാണുള്ളത്. രണ്ടുപേരും അതുപോലുള്ള ബഹുമാനം തനിക്കു നല്‍കുന്നുണ്ട്. മോഹന്‍ലാല്‍ ഏതെങ്കിലും സ്ത്രീയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആ സ്ത്രീകളുടെ ഇഷ്ടപ്രകാരമായിരിക്കും. അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടതില്ല. മോഹന്‍ലാല്‍ ആണെങ്കിലും മമ്മൂട്ടിയാണെങ്കിലും ഏതെങ്കിലും സ്്ത്രീ ഒരുകാര്യം ആവശ്യപ്പെട്ടാല്‍ അതു സാധിച്ചുകൊടുക്കണം.
മുകേഷും, സിദ്ദിഖും കേസില്‍ പെട്ടതില്‍ രാഷ്ട്രീയമുണ്ട്. സിദ്ദിഖിന്റെ കേസില്‍ ഹോട്ടലില്‍ എത്തിയതിനുവരെയേ തെളിവുള്ളു. മുറിയില്‍ നടന്നതിനു തെളിവില്ല. കോടതി കുറ്റക്കാരനെന്നു പറഞ്ഞതിനുശേഷമേ കുറ്റക്കാരനെന്നു വിധിക്കാന്‍ കഴിയൂ. താന്‍ പലരുമായും പ്രണയത്തിലായിരുന്നെന്നും അവരൊന്നും ഇന്നു ജീവനോടെയില്ലന്നും കൊല്ലം തുളസി പറഞ്ഞുനിര്‍ത്തി.

Related posts

നസീര്‍ മകനുവേണ്ടി ഡേറ്റ് നല്‍കി; ജയന് ഒരു മകനുണ്ട്

Masteradmin

പ്രേംനസീറിനെ ഗന്ധര്‍വ്വനാക്കിയ ചിത്രം

Masteradmin

കലാഭവൻ മണിയുടെ ഓവർ ആക്ടിംഗ് തുറന്നുപറഞ്ഞ് ഛായാഗ്രാഹകൻ …

Masteradmin

‘ചമ്മല്‍’ മാറിയ മോഹന്‍ലാല്‍; മോഹന്‍ലാലിന്റെ പ്രായം അഭിനയത്തെ ബാധിച്ചോ?

Masteradmin

മുരളി ഷൂട്ടിങ്ങിനു വന്നില്ല തലവര തെളിഞ്ഞത് സുരേഷ് ഗോപിക്ക്..

Masteradmin

ഇടച്ചേന കുങ്കനെ ഹിറ്റാക്കിയത് ശരത്കുമാർ തന്നെയോ; ഇത് കേട്ടാൽ ആരും അങ്ങനെ പറയില്ല

Masteradmin

സിദ്ദിഖിനേറ്റ അടി ‘അമ്മ’യെ ഉണ്ടാക്കി

Masteradmin

തവളയെ തൊട്ടാല്‍ യക്ഷിയെ കാണാം; വ്യത്യസ്ത ഹൊറര്‍ സിനിമയുടെ കഥ

Masteradmin

കലാഭവന്‍ ഹനീഫ്: എല്ലാം മുന്‍കൂട്ടിക്കണ്ട കലാകാരന്‍

Masteradmin

എന്റെ ‘ഒടിയന്‍’ മികച്ചതായേനെ: കല്ലയം കൃഷ്ണദാസ്

Masteradmin

ബിജു മേനോന്‍ ഒരു മടിയനല്ല

Masteradmin

ആ ഒരു ചിത്രം തകർത്തത് സാജൻ സൂര്യയുടെ സിനിമാ സ്വപ്നങ്ങൾ …

Masteradmin