Master News Kerala
Cinema

ചെറിയ മുടക്കുമുതല്‍; വമ്പന്‍ ഹിറ്റ്, ഇത് നിസാര്‍ സ്‌റ്റൈല്‍

മലയാളസിനിമയില്‍ കോമഡി ചിത്രങ്ങളിലൂടെ തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനാണ് നിസാര്‍. 90കളില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നു. ചെറുസിനിമകളിലൂടെ വമ്പന്‍ ഹിറ്റുകള്‍ അദ്ദേഹം സൃ്ഷ്ടിച്ചു. അദ്ദേഹത്തിന്റെ ചില വ്യത്യസ്തമായ സിനിമാ അനുഭവങ്ങള്‍ അദ്ദേഹം വിവരിക്കുകയാണിവിടെ.

മമ്മുട്ടി ദി ട്രൂത്തില്‍ അഭിനയിച്ചിരുന്ന സമയത്ത് കൊച്ചിന്‍ ഹനീഫ പറഞ്ഞിട്ട് കഥപറയാന്‍ പോയിട്ടുണ്ട്. പക്ഷേ, അന്ന് മമ്മൂട്ടി തിരക്കിലായിരുന്നു. ‘നിസാര്‍ പോയിട്ട് അടുത്ത ലൊക്കേഷനില്‍ വരാന്‍’ പറഞ്ഞു. പിന്നെ നിസാര്‍ ആ വഴിക്കു പോയില്ല. മുമ്പും ജഗദീഷിന്റെയൊക്കെ കൂടെ നിസാര്‍ മമ്മൂട്ടിയെ കാണാന്‍ പോയിട്ടുണ്ടായിരുന്നു. നല്ലൊരു സബ്ജക്ട് കിട്ടിയിട്ടെ മമ്മൂട്ടിയുടെയും ദിലീപിന്റെയും ഒക്കെ അടുത്തു പോയിട്ടു കാര്യമുള്ളു എന്നാണ് നിസാറിന്റെ അഭിപ്രായം.

നിസാറിന് കഥയും അഭിനേതാക്കളെയും കിട്ടിയാല്‍ ഉടന്‍തന്നെ വളരെപ്പെട്ടെന്നു തന്നെ സിനിമയെടുക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ പെട്ടെന്നു ചെന്നു പെട്ടെന്നു പടമെടുക്കുന്നു എന്നു പറയുമ്പോള്‍ സിനിമയുടെ ഗുണങ്ങള്‍ പോകുകയാണ്. മമ്മൂട്ടിയുടെ അടുത്തൊക്കെ പിന്നെ പോയിരുന്നെങ്കില്‍ സിനിമയെടുക്കാന്‍ കഴിയുമായിരുന്നു. പിന്നെ പോയില്ല. ത്രീമെന്‍ ആര്‍മി ഒക്കെ ഇറങ്ങിയ സമയത്ത് വര്‍ഷത്തില്‍ നാലുപടങ്ങള്‍വരെ നിസാര്‍ സംവിധാനം ചെയ്തിരുന്നു.  

മോഹന്‍ലാലിനെ മാത്രമാണ് സിനിമ ചയ്യാനായി സമീപിക്കാതിരുന്നത്. സുരേഷ് ഗോപി, ജയറാം തുടങ്ങി ബാക്കി മലയാളത്തിലെ മുന്‍നിരതാരങ്ങളെ വച്ചെല്ലാം പടമെടുത്തിട്ടുണ്ട്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പറ്റിയ സബ്ജക്ട്ട് വന്നാല്‍ അവരെവച്ച്് സിനിമയെടുക്കും.

അപരന്‍മാര്‍ നഗരത്തില്‍ എന്ന സിനിമയെടുക്കുമ്പോള്‍ വലിയ ചെലവൊന്നും ഉണ്ടായില്ല. മറ്റൊരു ചിത്രം ചെയ്തുകൊണ്ടിരുന്നതിന്റെ ഇടവേളയിലാണ് ആ സിനിമയെടുത്തത്. 20 ലക്ഷം രൂപയാണ് ആ ചിത്രത്തിനുവേണ്ടി മുടക്കിയത്. അന്‍പതുലക്ഷത്തിലേറെ കളക്ട് ചെയ്യാന്‍ കഴിഞ്ഞു. ആദ്യദിനംതന്നെ മുടക്കുമുതല്‍ തിരിച്ചുകിട്ടി.  

കൈരളിയിലെ കോമഡി പ്രോഗ്രാമായ ജഗപൊഗയില്‍ ജയനെ അനുകരിച്ചുകൊണ്ടിരുന്ന നടനെയാണ് ഈ ചിത്രത്തില്‍ ജയന്റെ വേഷം ചെയ്യാന്‍ വിളിച്ചത്. എന്നാല്‍ അയാള്‍ക്ക് അഭിനയിക്കാനെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് രാജാ സാഹിബ് ജയന്റെ വേഷം ചെയ്തത്. കോളിളക്കം ചിത്രത്തിലെ ഹെലികോപ്ടര്‍ അപകടം നെഗറ്റീവായി ഈ ചിത്രത്തില്‍ ചിത്രീകരിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ ആഗ്രഹപ്രകാരം കോളിളക്കത്തിന്റെ അവസാന ഭാഗത്തെ ഹെലികോപ്ടര്‍ അപകടം വീണ്ടും കാണിച്ചത് ചിത്രത്തെ ആകര്‍ഷകമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.

Related posts

ബിഗ് ബോസ് ചെയ്ത ചതി തുറന്നു പറഞ്ഞ് നടൻ..

Masteradmin

എന്റെ ‘ഒടിയന്‍’ മികച്ചതായേനെ: കല്ലയം കൃഷ്ണദാസ്

Masteradmin

പശു കൊണ്ടുവന്ന അവസരം; പൂജപ്പുര രാധാകൃഷ്ണനും പത്മരാജനും

Masteradmin

‘യക്ഷിയും ഞാനും’ കൊണ്ടുവന്ന സിനിമാ ജീവിതം

Masteradmin

ഇളയദളപതി വിജയ്-യുടെ ആദ്യ ഭാഗ്യ നായിക; അന്ന് പ്രണയം നിരസിച്ചതിന് നിരവധി വിമർശനങ്ങൾ കേട്ടു …

Masteradmin

മോഹന്‍ലാലിന്റെ സമയം നന്നാകാന്‍ ബിജു പറയുന്നത് ചെയ്‌തേ പറ്റു

Masteradmin

ചില സിനിമാക്കാര്‍ ചെയ്യുന്നതു കണ്ടാല്‍ സഹിക്കില്ല; നിര്‍മ്മാതാവിനെ ഇവര്‍ പൂട്ടിക്കും

Masteradmin

പ്രേം നസീര്‍ സ്‌നേഹമുള്ള താരം; ഷാനവാസിന് വില്ലനായത് ഭാഷ

Masteradmin

ദിലീപിന് അറംപറ്റിയോ ‘വെല്‍കം ടു സെന്‍ട്രല്‍ ജയില്‍’

Masteradmin

ബാലയെ വച്ച് സിനിമയെടുത്തതോടെ സംവിധാനം നിർത്തി; അവാർഡുകളെല്ലാം തട്ടിപ്പെന്നും തുറന്നടിച്ച് സംവിധായകൻ

Masteradmin

അഭിനയം കണ്ടു മോഹൻലാൽ വരെ അഭിനന്ദിച്ചിട്ടുണ്ട്; പക്ഷേ സംവിധായകൻ ജോഷി നിർബന്ധിച്ചു ചെയ്യിച്ച ഒരു രംഗം മറക്കാനാവില്ല …

Masteradmin

മമ്മൂട്ടി മോഹന്‍ലാലിനു കഥാപാത്രത്തെ വച്ചുനീട്ടി; സിനിമയും ഹിറ്റ് കഥാപാത്രവും ഹിറ്റ്

Masteradmin