Master News Kerala
Cinema

മുരളി ഷൂട്ടിങ്ങിനു വന്നില്ല തലവര തെളിഞ്ഞത് സുരേഷ് ഗോപിക്ക്..

മലയാള സിനിമയിലെ പ്രശസ്തനായ പ്രൊഡക്ഷൻ കൺട്രോളറാണ് എ കബീർ. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള കബീർ ഒരു കാലത്ത് സംവിധായകൻ ഫാസിലിന്റെ സന്തതസഹചാരി ആയിരുന്നു.

നടന്മാർ ഷൂട്ടിംഗിന് വന്നില്ലെങ്കിൽ കാത്തിരിക്കുന്ന സ്വഭാവമൊന്നും ഫാസിലിന് ഇല്ലായിരുന്നു എന്ന് കബീർ ഓർക്കുന്നു. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമ ചെയ്യുമ്പോൾ നടൻ മുരളി പറഞ്ഞ സമയത്ത് എത്തിയില്ല. അപ്പോൾ തന്നെ പകരം സുരേഷ് ഗോപിയെ വിളിക്കാൻ ഫാസിൽ പറഞ്ഞു. അങ്ങനെ ആ റോളിൽ സുരേഷ് ഗോപിയാണ് അഭിനയിച്ചത്. മമ്മൂട്ടി കാര്യങ്ങൾ എല്ലാം വെട്ടിത്തുറന്നു പറയുന്ന ആളാണ്. അദ്ദേഹം മുൻകോപക്കാരനാണ് എന്ന് പറയുന്നതിൽ അർത്ഥമില്ല. തനിക്ക് ഇഷ്ടമില്ലാത്തത് കണ്ടാൽ അത് ആരായാലും ചോദ്യം ചെയ്യും എന്ന് മാത്രം. സൂപ്പർതാരങ്ങളുടെ ഭക്ഷണക്രമങ്ങളെക്കുറിച്ചും കബീറിന് ഏറെ പറയാനുണ്ട്. മമ്മൂട്ടിക്ക് ചിലപ്പോൾ ചപ്പാത്തിയും വെജിറ്റബിൾ സലാഡും ഒക്കെ ഉള്ള റോൾ ആയിരിക്കും താല്പര്യം. മോഹൻലാൽ ആണെങ്കിൽ ഭക്ഷണക്കാര്യത്തിന് പ്രൊഡക്ഷൻ കൺട്രോളർക്ക് യാതൊരു റിസ്കും ഇല്ല. ഭക്ഷണക്കാര്യങ്ങളെല്ലാം നോക്കാൻ അദ്ദേഹത്തിന് ഒപ്പം ആളുകൾ ഉണ്ട്.ഹരികൃഷ്ണൻസ് എന്ന സിനിമയുടെ സെറ്റിൽ ഉണ്ടായ ചില അനുഭവങ്ങളും എ കബീർ പങ്കുവച്ചു.

ജൂഹി ചൗള ഇടയ്ക്കിടയ്ക്ക് തന്നെ വിളിക്കും. അവർക്ക് ചപ്പാത്തിയും ദാലും ഒക്കെയാണ് വേണ്ടത്. നിർമ്മാതാവിനോട് ചിലർ പറഞ്ഞുകൊടുത്തത് കബീറിന് ഇംഗ്ലീഷും ഹിന്ദിയും അറിയില്ലല്ലോ, പിന്നെ എങ്ങനെയാണ് ജൂഹി ചൗളയുടെ ഭക്ഷണ കാര്യങ്ങൾ നോക്കുന്നത് എന്നാണ്. നിർമ്മാതാവ് തന്നെ വിളിച്ച് ഇക്കാര്യം ചോദിച്ചു. ഇംഗ്ലീഷും ഹിന്ദിയും ഒന്നും അറിയില്ലെങ്കിലും കഥകളി ഭാഷ അറിയാം എന്നായിരുന്നു തൻറെ മറുപടി. അവർ പറയുന്നത് തനിക്കും താൻ പറയുന്നത് അവർക്കും മനസ്സിലാകുമായിരുന്നു.

ഏറെയും ആംഗ്യത്തിലൂടെയും മറ്റുമായിരുന്നു ആശയവിനിമയം. ഭാഷയുടെ പരിമിതികളെ അങ്ങനെയൊക്കെയാണ് മറികടന്നിരുന്നത്. പിന്നീട് ലോകപ്രശസ്തനായ സംവിധായകൻറെ ഹോളിവുഡ് സിനിമ ചെയ്യാൻ പോലും തനിക്ക് അവസരം ലഭിച്ചു.മൂന്ന് ഓസ്കാർ അവാർഡ് നേടിയ സംവിധായകൻറെ ചിത്രമായിരുന്നു അത്. മാതാ അമൃതാനന്ദമയി അടക്കമുള്ളവരും ചിത്രത്തിൽ അഭിനയിച്ചു. തനിക്ക് ഫ്രഞ്ച് ഭാഷ അറിയില്ലെങ്കിലും ആശയവിനിമയത്തിന് യാതൊരു തടസ്സവും അന്ന് ഉണ്ടായില്ല എന്നും കബീർ അഭിമാനത്തോടെ ഓർക്കുന്നു.

 വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

ഒരു രൂപ കുറഞ്ഞാലും അഭിനയിക്കില്ലെന്ന് സുരേഷ് കൃഷ്ണ;അങ്ങനെ കത്തനാരുടെ തലവര മാറി

Masteradmin

ലാലു അലക്‌സിന്റെ ആദ്യ സീന്‍ !!!..ജയസൂര്യ തകര്‍ത്തഭിനയിച്ചിട്ടും വണ്‍സ്‌മോര്‍

Masteradmin

സല്ലാപത്തില്‍ ജയറാമിന്‍െ ഒഴിവാക്കാന്‍ കാരണമുണ്ട്

Masteradmin

ഇന്ദ്രന്‍സ് കോസ്റ്റിയുമറല്ലെ; എന്തിനു നടനാകണം?

Masteradmin

‘യക്ഷിയും ഞാനും’ കൊണ്ടുവന്ന സിനിമാ ജീവിതം

Masteradmin

പഴയ മോഹൻലാലിന് നടനാകാനുള്ള ഒരു യോഗ്യതയും ഉണ്ടായിരുന്നില്ല …

Masteradmin

സത്യന്‍മാഷിനെ മുറുകെപ്പിടിച്ചു; സിനിമയില്‍ വഴിതെളിഞ്ഞു

Masteradmin

‘കിരീടം’ ഉണ്ണിക്കു മാത്രം, പണിക്കര്‍ കാണാമറയത്ത്

Masteradmin

സൈറസ് ചേട്ടന്‍ ഉടന്‍ കല്‍ക്കിയാകും; ഇനി ലോകം സ്വര്‍ഗമാകും

Masteradmin

എന്റെ ‘ഒടിയന്‍’ മികച്ചതായേനെ: കല്ലയം കൃഷ്ണദാസ്

Masteradmin

കോടമ്പാക്കത്ത് ഭാഗ്യം തെളിഞ്ഞു; രാജസേനന്‍ പിറന്നു

Masteradmin

മോഹന്‍ലാല്‍ മദ്യപിക്കും!

Masteradmin