Master News Kerala
Cinema

ആ തന്റേടം ഉള്ളതുകൊണ്ടാണ് ജോജു ജോർജ് നായകനായത്; പുന്നപ്ര അപ്പച്ചൻ തുറന്ന് പറയുന്നു …

ആയിരത്തിലധികം സിനിമകളിൽ വേഷമിട്ട ആളാണ് പുന്നപ്ര അപ്പച്ചൻ. എവിടെ വച്ച് കണ്ടാലും മലയാളികൾ ഇദ്ദേഹത്തെ തിരിച്ചറിയും.

ഏറെയും ചെറിയ വേഷങ്ങൾ ആണെങ്കിലും പുന്നപ്ര അപ്പച്ചന് നിരാശയില്ല. അഭിനയിക്കുക എന്നത് മാത്രമാണ് അദ്ദേഹത്തിൻറെ ലക്ഷ്യം. സാമ്പത്തികമായി ഏറെയൊന്നും ഇത്തരം സിനിമകൾ തനിക്ക് തന്നിട്ടില്ല എന്ന് പുന്നപ്ര അപ്പച്ചൻ പറയുന്നു. പണം തരാതെ പറ്റിച്ചവരാണ് ഏറെയും. 20 വണ്ടി ചെക്കുകൾ എങ്കിലും ഇപ്പോഴും കയ്യിൽ ഇരിപ്പുണ്ട്. പ്രശസ്ത നടൻ ജഗതി ശ്രീകുമാർ പറഞ്ഞ വണ്ടി ചെക്ക് കഥയ്ക്ക് സമാനമാണ് പുന്നപ്ര അപ്പച്ചന്റെയും അനുഭവങ്ങൾ. 

അതേസമയം തന്നെമഞ്ഞിലാസിന്റെയും മുരളി മൂവീസിന്റെയും ഒക്കെ സിനിമകളിൽ അഭിനയിച്ചപ്പോൾ കൃത്യമായി പ്രതിഫലം  ലഭിച്ചിട്ടുള്ള കാര്യവും അദ്ദേഹം എടുത്തു പറയുന്നു. അടൂർ ഗോപാലകൃഷ്ണൻ, അദ്ദേഹത്തിൻറെ ചിത്രത്തിൽ അഭിനയിച്ചപ്പോൾ മാന്യമായ പ്രതിഫലം നൽകി. 

എൽഐസി ആണ് തൻറെ വരുമാനമാർഗ്ഗം എന്നതും പുന്നപ്ര അപ്പച്ചൻ തുറന്നു പറയും. ജീവിതമാർഗം എൽഐസി ആണ്. എൽഐസിയിൽ നിന്ന് വളരെ അധികം നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അമേരിക്കയിലെ മീറ്റിങ്ങിൽ പങ്കെടുക്കാൻ പോലും യോഗ്യത നേടിയിരുന്നു.

സിനിമ അഭിനയം ഒരു ഹരമായതിനാൽ സാമ്പത്തിക ലാഭം നോക്കിയല്ല അഭിനയിക്കുന്നത്. പ്രതിഫലത്തിനു വേണ്ടി നിർബന്ധം പിടിച്ചാൽ അവർ മറ്റുള്ളവരെ അഭിനയിപ്പിക്കും. പക്ഷേ അതല്ലാതെ തന്റെടത്തോടെ ഇത്ര രൂപ വേണം എന്ന് പറയുന്ന അവസ്ഥയിൽ നടന്മാർ എത്തേണ്ടതുണ്ട്. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിൽ പുന്നപ്ര അപ്പച്ചൻ പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷം അണിഞ്ഞപ്പോൾ കുഞ്ചാക്കോ ബോബന്റെ സഹോദരൻറെ വേഷത്തിൽ ആയിരുന്നു ജോജു ജോർജ്. പിന്നെ മലയാള സിനിമ കണ്ടത് ജോജു മുൻനിര നായകനായി വളരുന്നതാണ്

. പ്രതിഫലം കൃത്യമായി ചോദിച്ചു വാങ്ങുന്നതിന് അടക്കം തന്റേടമുള്ള നിലപാടുകളാണ് ജോജുവിനെ വ്യത്യസ്തനാക്കുന്നത് എന്ന് പുന്നപ്ര അപ്പച്ചൻ പറയുന്നു. ജോസഫ് എന്ന സിനിമയിലെയും മറ്റും വേഷം എന്തുകൊണ്ടും മികച്ചതായിരുന്നു.എന്തായാലും പ്രതിഫലംകൃത്യമായി ലഭിച്ചില്ലെങ്കിലും മലയാള സിനിമയിൽ തുടർന്നും പുന്നപ്ര അപ്പച്ചൻ ഉണ്ടാകും…

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

നിവിന്‍ പോളി താരം; സ്‌നേഹമുള്ള മനുഷ്യന്‍

Masteradmin

പ്രേംനസീറിനെ ഗന്ധര്‍വ്വനാക്കിയ ചിത്രം

Masteradmin

സിദ്ദിഖിനേറ്റ അടി ‘അമ്മ’യെ ഉണ്ടാക്കി

Masteradmin

മോഹന്‍ലാല്‍ മദ്യപിക്കും!

Masteradmin

പശു കൊണ്ടുവന്ന അവസരം; പൂജപ്പുര രാധാകൃഷ്ണനും പത്മരാജനും

Masteradmin

ജഗതിയെപ്പോലെ ജഗതി മാത്രം

Masteradmin

ഒരു രൂപ കുറഞ്ഞാലും അഭിനയിക്കില്ലെന്ന് സുരേഷ് കൃഷ്ണ;അങ്ങനെ കത്തനാരുടെ തലവര മാറി

Masteradmin

നായകനാവാൻ വിജയരാഘവൻ പിറകെ നടന്നു; എന്നാൽ തിരിച്ച് നന്ദി പോലും കിട്ടിയില്ല …

Masteradmin

കൈയ്യോങ്ങി ‘എസ്.ഐ. ധനപാലനു’ നേരേ വീട്ടമ്മ; പരുങ്ങലിലായി ഷോബി തിലകന്‍

Masteradmin

‘ചമ്മല്‍’ മാറിയ മോഹന്‍ലാല്‍; മോഹന്‍ലാലിന്റെ പ്രായം അഭിനയത്തെ ബാധിച്ചോ?

Masteradmin

എഫക്ട്‌സിന്റെ രാജാവ്

Masteradmin

ഷൈന്‍ ടോം ചാക്കോയ്ക്ക് പകരം പിടിയിലാകേണ്ടിയിരുന്നത് യുവസംവിധായകനും ഭാര്യയും

Masteradmin