Master News Kerala
Cinema

കൊച്ചിൻ ഷിപ്പ് യാർഡിൽ ഷൂട്ടിങ്ങിന് അനുവാദം വാങ്ങിയത് സിൽക്ക് സ്മിതയെ ഇറക്കി; തുറന്നു പറഞ്ഞ് സംവിധായകൻ

സ്പെഷ്യൽ സ്ക്വാഡ് എന്ന ബാബു ആൻറണി ചിത്രത്തിൻറെ ഷൂട്ടിങ്ങിലെ ചില ഓർമ്മകൾ പങ്കുവയ്ക്കുകയാണ് പ്രശസ്ത സംവിധായകൻ കല്ലയം കൃഷ്ണദാസ്. ബാബു ആൻറണി, ചാർമിള, ചിത്ര, സിൽക്ക് സ്മിത, രാജൻ പി ദേവ് തുടങ്ങിയവർ അഭിനയിച്ച സിനിമയായിരുന്നു സ്പെഷ്യൽ സ്ക്വാഡ്. വളരെ മികച്ച സിനിമ എന്ന് നിസംശയം പറയാം.

കൊച്ചിൻ ഷിപ്പ് യാർഡിൽ ചില രംഗങ്ങൾ ചിത്രീകരിക്കുന്നതിന് അനുമതി ചോദിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന സായിപ്പ് അത് നിഷേധിച്ചു. ആരൊക്കെ പറഞ്ഞിട്ടും അനുമതി തരുന്നില്ല. അപ്പോഴാണ് ഒരു ബുദ്ധി തോന്നിയത്. 

സിൽക്ക് സ്മിതയെ സെറ്റിലേക്ക് കൊണ്ടുവന്നു.

അവരെ കണ്ടതോടെ സായിപ്പിൻറെ മട്ടു മാറി. സിൽക്ക് സ്മിതയോട് താൻ പറഞ്ഞത് സായിപ്പ് ക്യാബിനിലേക്ക് ഒക്കെ വിളിക്കും, എവിടേക്കും പോകരുത് എന്നായിരുന്നു. വിദേശ കപ്പലുകൾ കിടക്കുന്ന മനോഹരമായ ദൃശ്യമടക്കം അന്ന് എടുക്കാനായി. മടങ്ങി വന്നപ്പോൾ സ്മിതയ്ക്ക് സായിപ്പ് പെർഫ്യൂമും പൗഡറും ഒക്കെ കൊടുത്തയച്ചു. ഇങ്ങനെ രസകരമായ നിരവധി അനുഭവങ്ങൾ അന്ന് ഉണ്ടായിട്ടുണ്ട്.

ആ സിനിമയുടെ ക്യാമറാമാൻ വില്യംസ് ആയിരുന്നു. ലോകത്തിലെ തന്നെ മികച്ച ക്യാമറാമാൻമാർ അഭിനന്ദിച്ചിട്ടുള്ള ആളാണ് വില്യംസ് എന്ന് കല്ലയം കൃഷ്ണദാസ് പറയുന്നു. അത്ര മികവുറ്റ ക്യാമറാമാൻ ആണ് വില്യംസ് എന്ന് ഉറപ്പിച്ച് പറയാം. അതേസമയം തന്നെ വില്യംസിനോട് ചില റിസ്കുള്ള ഷോട്ടുകൾ എടുക്കാൻ പറഞ്ഞാൽ ആദ്യം സമ്മതിക്കില്ല. എനിക്ക് ഇൻഷുറൻസ് ഒന്നുമില്ലെന്നും എൻറെ ഭാര്യയ്ക്ക് പിന്നെ നീ ചെലവിനു കൊടുക്കുമോ എന്നുമൊക്കെ വില്യംസ് ചോദിക്കും. അതിന് താൻ തന്ത്രപൂർവം ഒരു മാർഗ്ഗം കണ്ടിരുന്നു. നല്ല ഒരു ഷോട്ട് ഉണ്ട്, പക്ഷേ റിസ്കാണ്, എടുക്കണ്ട എന്ന് അങ്ങോട്ട് ആദ്യമേ പറയും. അത് കേൾക്കുമ്പോൾ വില്യംസ് എന്താണ് ഷോട്ട് എന്ന് ചോദിച്ച് മനസ്സിലാക്കും. പിന്നെ ഏത് വിധേനയും അത് എടുത്തു തരികയും ചെയ്യും. അങ്ങനെ കയറിൽ കെട്ടിത്തൂക്കിയിട്ട് ക്യാമറ പിടിച്ചുകൊണ്ട് എടുത്ത മനോഹരമായ ഒരു ഷോട്ട് ആ ചിത്രത്തിൽ ഉണ്ട്. ബാബു ആൻറണിയുടെ സംഘട്ടന മികവും ഏറെ പ്രകടമായ ചിത്രമായിരുന്നു സ്പെഷ്യൽ സ്ക്വാഡ്. വളരെ അഭിനന്ദനം അതിന് ലഭിച്ചിരുന്നു. പക്ഷേ ചിത്രത്തിൻറെ നിർമ്മാതാവ് തങ്ങളെ പല രീതിയിലും കളിപ്പിച്ചു. 

തങ്ങൾ ബുദ്ധിമുട്ടി ചെലവ് കുറച്ച് സീനുകൾ എടുക്കുമ്പോൾ അദ്ദേഹം കൊഞ്ചും ഒക്കെ കഴിച്ച് സുഖിക്കുകയായിരുന്നു. പക്ഷേ പിന്നീട് അതിൻറെ പണി അയാൾക്ക് ദൈവം കൊടുത്തു. ചെന്നൈയിൽ പോയി ചില സ്റ്റുഡിയോകളിൽ ആർക്കും വേണ്ടാതെ കിടന്ന ചില സിനിമകളുടെ ഒക്കെ വിതരണ അവകാശം ഏറ്റെടുത്ത് വലിയ രീതിയിൽ നഷ്ടമുണ്ടായി. ഒരു നിർമ്മാതാക്കളും പറയുന്ന പണം തരാറില്ലെന്നും കൃഷ്ണദാസ് പറയുന്നു …

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

പുലിമുരുകനെന്ന വലിയസത്യത്തെ കാട്ടിയ മൂപ്പന്‍

Masteradmin

സൂപ്പർസ്റ്റാർ ആയ ശേഷം മമ്മൂട്ടി ആളാകെ മാറി; തുറന്നുപറഞ്ഞ് പഴയ കോസ്റ്റ്യൂം ഡിസൈനർ …

Masteradmin

മോഹന്‍ലാല്‍ മദ്യപിക്കും!

Masteradmin

മുരളി ഷൂട്ടിങ്ങിനു വന്നില്ല തലവര തെളിഞ്ഞത് സുരേഷ് ഗോപിക്ക്..

Masteradmin

സിദ്ദിഖിനേറ്റ അടി ‘അമ്മ’യെ ഉണ്ടാക്കി

Masteradmin

ഇളയദളപതി വിജയ്-യുടെ ആദ്യ ഭാഗ്യ നായിക; അന്ന് പ്രണയം നിരസിച്ചതിന് നിരവധി വിമർശനങ്ങൾ കേട്ടു …

Masteradmin

മോഹൻലാലിന് കഥ ഒരു വരിയിൽ കേട്ടാൽ മതി; മമ്മൂട്ടിക്കാവട്ടെ നൂറ് ചോദ്യങ്ങൾ ഉണ്ടാകും

Masteradmin

‘മോഹന്‍ലാല്‍ വിളിച്ചാല്‍ ഞാന്‍ അഭിനയിച്ചിരിക്കും’

Masteradmin

എന്റെ ‘ഒടിയന്‍’ മികച്ചതായേനെ: കല്ലയം കൃഷ്ണദാസ്

Masteradmin

പഴയ മോഹൻലാലിന് നടനാകാനുള്ള ഒരു യോഗ്യതയും ഉണ്ടായിരുന്നില്ല …

Masteradmin

കാലം തെറ്റിപ്പോയി; അല്ലെങ്കില്‍ ദശരഥം സൂപ്പര്‍ഹിറ്റായേനെ

Masteradmin

പട്ടിണി കിടന്നാലും ആ നടൻറെ മുഖത്തു ഇനി ക്യാമറ വക്കില്ല

Masteradmin