Master News Kerala
Cinema

ദിലീപിന് അറംപറ്റിയോ ‘വെല്‍കം ടു സെന്‍ട്രല്‍ ജയില്‍’

സല്ലാപം, കുബേരന്‍ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകനാണ് സുന്ദര്‍ദാസ്. സിനിമയെ സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാട് പുലര്‍ത്തുന്ന അദ്ദേഹം കത്യമായ അഭിപ്രായങ്ങളും പ്രകടിപ്പിക്കാറുണ്ട്. സുന്ദര്‍ദാസിന്റേതായി അവസാനം പുറത്തുവന്നത് ‘വെല്‍കം ടു സെന്‍ട്രല്‍ ജയില്‍’ എന്ന ദിലീപ് ചിത്രമായിരുന്നു. സിനിമയിലെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുന്നു.

സിനിമയല്ല ജീവിതം

വെല്‍ക്കം ടുസെന്‍ട്രല്‍ ജെയില്‍ എന്ന സിനിമ ദിലീപിന്റെ കാര്യത്തില്‍ അറംപറ്റിയതൊന്നുമല്ല. ദിലീപ്, ഷാി, ബെന്നി പി. നായരമ്പലം എന്നിവരൊക്കെയുള്ള കൂട്ടായ്മയിലാണ് പേര് നിര്‍ദേശിക്കുന്നത്. ആ പേര് എല്ലാവരും അംഗീകരിച്ചു. അതിലൊന്നും പ്രശ്‌നമില്ല. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ ചിത്രീകരണം ആരംഭിക്കുമ്പോള്‍ പേരുപോലും ഉണ്ടവാറില്ല. പക്ഷേ അത് അദ്ദേഹത്തിന്റെ ചിത്രങ്ങളെ ബാധിക്കാറില്ല.

സല്ലാപത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ലോഹിതദാസ് കഥാപാത്രങ്ങള്‍ക്കിട്ട പേരിനേക്കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ്. സല്ലാപത്തിലെ മനോജ് കെ. ജയന്റെ കഥപാത്രത്തിന്റെ പേര്് ദിവാകരന്‍ എന്നാണ്. ‘ദിവാകരന്‍ എന്നാല്‍ സൂര്യനാണ്. സൂര്യന്റെ അടുത്തേക്ക് അടുക്കാന്‍ കഴിയില്ല. എന്നാല്‍ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തരുന്നത് സൂര്യനാണ്. ഇതേ സ്വഭാവമാണ് സിനിമയിലെ ദിവാകരനും. മുന്‍കോപിയാണ്. ദിലീപിന്റെ കഥപാത്രത്തിന്റെ പേര് ‘ശശികുമാര്‍’ എന്നാണ്. ശശികുമാര്‍ ചന്ദ്രന്റെ പ്രതിപരുഷനെപോലെയാണ്. പ്രണയഭാവമാണ് ശശികുമാറിന്. ശശികുമാറിനോട് എന്തും പറയാം. ഇതേപോലെ കഥാപാത്രങ്ങള്‍ക്കും സിനിമയ്്ക്കും പേരിടുമ്പോള്‍ ഇങ്ങെന പല കാര്യങ്ങളും പരിഗണിക്കും. അതുകൊണ്ട് ‘വെല്‍കം ടു സെന്‍ട്രല്‍ ജെയില്‍’ എന്ന സിനിമയ്ക്ക് ദിലീപിന്റെ ജീവിതവുമായി ബന്ധമൊന്നുമില്ല.

ജയിലില്‍ പോയതുകൊണ്ട് അയാളുടെ ഫെഌക്‌സിബിലിറ്റി പോയി എന്നു പറയാന്‍ കഴിയില്ല. ദിലീപിന്റെ ശരീരത്തിനു പറ്റുന്ന ഏതു റോളും ചെയ്യാന്‍ ദിലീപിനു കഴിയും. വില്ലനായിട്ടോ, കൊമേഡിയനായിട്ടോ ഒക്കെ അഭിനയിക്കാന്‍ കഴിയും. ദിലീപ് ജയിലില്‍ പോയതിനുശേഷമാണ് രാമലീല എന്ന സിനിമ ഇറങ്ങിയത്. പക്ഷേ അതു സൂപ്പര്‍ ഹിറ്റായിരുന്നു.

എന്നാല്‍ ജയിലില്‍ പോയതിനു ശേഷം ഇതേ പോലുള്ള സിനിമകള്‍ വിജയിക്കാത്തതിനു പിന്നില്‍ ജീവിതത്തിലുള്ള സംഭവങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടാകാം. എന്നാല്‍ സിനിമകള്‍ പരായപ്പെടുന്നതൊന്നും വലിയ കാര്യമല്ല. എപ്പോള്‍ വേണമെങ്കിലും നല്ല വേഷംകിട്ടിയാല്‍ ദിലീപിനു തിരിച്ചുവരാന്‍ കഴിയും.

‘പൗരന്‍’ എന്ന ചിത്രം വ്യത്യസ്തമായ ഴാനറില്‍ ജയറാമിനെ നായകനാക്കി എടുത്തതാണ്. രാഷ്ട്രീയം അടിസ്ഥാനമാക്കി ഒരു ചിത്രം അതുവരെ ചെയ്തിട്ടുണ്ടായിരുന്നില്ല. ജയറാം ഒരു എം.എല്‍.എയ്ക്കു ചേരുന്ന ശാരീരിക ചലനങ്ങാേടെയാണ് അഭിനയിച്ചത്. മമ്മൂക്കയായാലും ലാലേട്ടനായാലും ശാരീരികചലനങ്ങളെ കഥാപാത്രത്തിനനുസരിച്ച് മാറ്റിയെടുക്കാറുണ്ട്. വിജയിക്കേണ്ടനല്ലൊരു ചിത്രമായിരുന്നു ‘പൗരന്‍’ എങ്കിലും പ്രതീക്ഷഷിച്ച രീതിയില്‍ ഓടിയില്ല. സ്ഥിരം ശൈലിയിലുള്ള ഒരു ക്ലൈമാക്‌സ് ആയിരുന്നില്ല ചിത്രത്തിനുണ്ടായിരുന്നത്. ചിത്രത്തിന്റെ അവസാനം ജയറാമിന്റെ കഥാപാത്രം കൊല്ലപ്പെടുകയായിരുന്നു. അതും ഒരു പരാജയകാരണമാകാം. ഒരു വ്യത്യസ്ത സമീപമാണ് സിനിമയില്‍ സ്വീകരിച്ചത്. ചില ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കും. ചിലതു സ്വീകരിക്കില്ല. സ്വീകരിക്കാത്ത ഒന്നായിരുന്നു പൗരന്‍.

Related posts

തിരക്കഥ മോശം; മമ്മൂട്ടിയോട് ‘നോ’ പറഞ്ഞ നിര്‍മ്മാതാവ്

Masteradmin

മോഹൻലാൽ അവസാനകാലത്ത് ആ നിർമ്മാതാവിനെ സഹായിച്ചു എന്നത് പച്ച കള്ളം

Masteradmin

സുരേഷ് ഗോപിക്ക് ഡിപ്ലൊമസിയില്ല; മമ്മൂട്ടിക്കുണ്ട്

Masteradmin

ബാദുഷ മലയാള സിനിമയെ കാർന്നു തിന്നുന്ന ക്യാൻസർ; കെ ജി ജോർജിനെ മമ്മൂട്ടി എങ്കിലും നോക്കണമെന്നും തുറന്നടിച്ച് ശാന്തിവിള ദിനേശ്

Masteradmin

ആക്ഷൻ ഹീറോ ബിജുവിലെ മേരി ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ആരും ഞെട്ടും

Masteradmin

സെയ്ഫലിഖാനെയും കരീനാ കപൂറിനെയും പ്രണയത്തിലാക്കിയത് മലയാളപത്രക്കാര്‍

Masteradmin

എഫക്ട്‌സിന്റെ രാജാവ്

Masteradmin

പ്രേം നസീര്‍ സ്‌നേഹമുള്ള താരം; ഷാനവാസിന് വില്ലനായത് ഭാഷ

Masteradmin

സത്യന്‍മാഷിനെ മുറുകെപ്പിടിച്ചു; സിനിമയില്‍ വഴിതെളിഞ്ഞു

Masteradmin

ഇളയദളപതി വിജയ്-യുടെ ആദ്യ ഭാഗ്യ നായിക; അന്ന് പ്രണയം നിരസിച്ചതിന് നിരവധി വിമർശനങ്ങൾ കേട്ടു …

Masteradmin

കൈയ്യോങ്ങി ‘എസ്.ഐ. ധനപാലനു’ നേരേ വീട്ടമ്മ; പരുങ്ങലിലായി ഷോബി തിലകന്‍

Masteradmin

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഇതാണു പരാതി

Masteradmin