Master News Kerala
Crime

‘അജ്ഞാതര്‍ പിന്തുടരുന്നു’; ഓടിയോടി തളര്‍ന്ന് യുവാവ്

എവിടെപ്പോയാലും ആരോ പിന്തുടരുന്നു എന്നു തോന്നിയാല്‍ അതൊരു കുഴപ്പമാണോ? അതുപോലെ എന്തുചെയ്യാന്‍ ശ്രമിച്ചാലും അതെല്ലാം തടസപ്പെടുത്താന്‍ ആരോ ഉണ്ടെന്നു കരുതുന്നതിനെ എന്തുപറയും.? 28 വയസുകാരനായ ബിടെക് ബിരുദധാരിയായ ശരത് എന്ന യുവാവാണ് ഇങ്ങനെ ആകെ പ്രശ്‌നത്തില്‍ പെട്ടുകിടക്കുന്നത്.

നാലരവര്‍ഷം ജോലി ചെയ്തു. കഴിഞ്ഞ മൂന്നുവര്‍ഷം മൂന്നുകമ്പനികളില്‍ ജോലി ചെയ്തു. ഇപ്പോള്‍ എവിടെയെങ്കിലും ജോലിക്ക് അപേക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ശരതിന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ആരോ ഹാക്ക് ചെയ്യുകയാണ്. എവിടെയെങ്കിലു ജോലിക്കുപോയാല്‍ അവിടെയുള്ളവരെ പറഞ്ഞു ശരത്തിനെതിരേ തിരിക്കും. വീട്ടില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മൂന്നുസ്ഥലത്തു ജോലി ചെയ്തു. ഇതുവരെ നാട്ടില്‍ തന്നെ ജീവിച്ചയാളാണ്. 17 വയസുവരെ കേരളത്തില്‍ മാത്രം ജീവിച്ചയാളാണ്.

ആരാണ് ഇതിന്റെയൊക്കെ പിന്നില്‍ എന്നുചോദിച്ചാല്‍, ആദ്യമൊക്കെ തന്നെ പിന്തുടരുന്നവരെക്കുറിച്ച്് ശരത് അജ്ഞനായിരുന്നു. പക്ഷേ, പത്രങ്ങളിലെ വാര്‍ത്തകളിലൂടെയും മറ്റും ഇപ്പോള്‍ ആരാണു തന്നെ പിന്തുടരുന്നതെന്നു ശരത് ഏതാണ്ട്് കണ്ടെത്തിയിട്ടുണ്ട്. ‘ഗാങ്‌സ്റ്റാക്ക്’ എന്നാണ് ശരത് ആ ഗ്രൂപ്പിനെ വിളിക്കുന്നത്. എന്നാല്‍ അങ്ങനെയാന്നുണ്ടോ എന്നു ചോദിച്ചാല്‍ ‘ ദൈവത്തിനറിയാം’ എന്ന നാട്ടുമ്പുറത്തുകാരുടെ മറുപടിയേ നമുക്കു പറയാനുള്ളു. ഒരു വ്യക്തിയെ ഈ ഗ്രൂപ്പ് ലക്ഷ്യംവച്ചാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ അയാളെ അവര്‍ ടാര്‍ജെറ്റ് ചെയ്യുമെന്നു ശരത് പറയുന്നു. അതുകൊണ്ടുതന്നെ വിവാഹത്തക്കുറിച്ചുപോലും ശരത് ആലോചിക്കുന്നില്ല. ഒരു ഇന്റര്‍വ്യൂവിനു പോകാനോ വീട്ടില്‍പോകാനോ പോലുമോ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഈ ചെറുപ്പക്കാരന്‍.  

എന്തുജോലി ചെയ്താലും അതെല്ലാം തടസപ്പെടുത്താന്‍ ആരോ ഉണ്ടന്നു വിചാരിക്കുന്ന യുവാവ്. ആരുടെയും ശല്യം ഉണ്ടാകാതിരിക്കാനായി ലോറിത്താവളത്തില്‍ വന്നിരുന്നാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. സൊമാറ്റോയില്‍ ഭക്ഷണവിതരണശൃംഖലയുടെ ഭാഗമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ശരത് അതിലൂെട ലക്ഷ്യമിടുന്നതു രണ്ടുകാര്യങ്ങളാണ്. വരുമാനവും പിന്നെ എപ്പോഴും ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ പിന്തുടരുന്നവര്‍ക്കു തന്നെ ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്ന അറിവില്‍ നിന്നു ലഭിക്കുന്ന ആശ്വാസവും.

Related posts

വേലുസ്വാമി കടിച്ചു തുപ്പിയാൽ ഏത് ബാധയും രോഗവും പമ്പകടക്കും….

Masteradmin

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് .

Masteradmin

എല്ലാം മുന്‍കൂട്ടിക്കാണും ചെന്നൈ സ്വാമി

Masteradmin

ആശുപത്രിയുടെ അനാസ്ഥയിൽ ജീവൻ നഷ്ടമായ ആദിവാസി യുവാവ്; സ്വന്തം മണ്ഡലത്തിൽ നടക്കുന്നത് ഗണേഷ് കുമാർ അറിയുന്നില്ലേ …

Masteradmin