Master News Kerala
News

അത്ഭുതപ്പെടുത്തും ഈ സ്വമി; ഏതുപ്രേതത്തെയും ഉടുക്കുകൊട്ടിയകറ്റും

ഉടുക്കിന്റെ ശബ്ദത്തില്‍ പ്രേതത്തെ ഒഴിപ്പിക്കുന്ന സ്വാമി. കേട്ടാല്‍ അത്ഭുതം തോന്നുമായിരിക്കും. എന്നാല്‍ ഒട്ടും അത്ഭുതപ്പെടേണ്ട. കാരണം ഇതെല്ലാം 21-ാം നൂറ്റാണ്ടിലും ഇവിടെ നടക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ഈ അത്ഭുതസിദ്ധിയുള്ള സ്വാമിയെ പരിചയപ്പെട്ടാല്‍ അത്ഭുതങ്ങളെല്ലാം അടങ്ങും.  

ഉടുക്കുസ്വമി

പാണ്ടിമുനിയുടെ അത്ഭുതസിദ്ധികള്‍ കേട്ട് ആശ്വാസം തേടിയെത്തുന്നവര്‍ നിരവധിയാണ്. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ വിശാലമായി കെട്ടി ഉയര്‍ത്തിയതാണ് സ്വാമിയുടെ മന്ത്രക്കളം. കുട്ടികളും പ്രായമായവരുമടക്കം നിരവധിയാളുകളാണ് സ്വാമിയുടെ സഹായംതേടി ഇവിടെ ദിനവും കാത്തിരിക്കുന്നത്. രാവെളുക്കുവോളം നീണ്ടുനില്‍ക്കുന്ന ചികിത്സയാണ് ചിലപ്പോള്‍ ഇവിടെ നടക്കുക.

വീട്ടുകാര്‍ കൊലപ്പെടുത്തിയ ആളുടെ പ്രേതം, ആത്മഹത്യചെയ്തയാളുടെ പ്രേതം ഇങ്ങനെ പലതരത്തിലുള്ള പ്രേതങ്ങള്‍ കയറിയവരാണ് ഇവിടെയെത്തുന്നത്. ഉടുക്കുകൊട്ടിക്കൊണ്ട് പാണ്ടിമുനി സ്വാമി ആദ്യം പ്രേതത്തെ തിരിച്ചറിയാനാണ് ശ്രമിക്കുക. അതിനുശേഷം പ്രേതത്തിന്റെ ആവശ്യങ്ങള്‍ ചോദിച്ചറിയും. എന്തൊക്കെ വേണം പ്രേതത്തിന് എന്ന് സ്വാമി ചോദിക്കുമ്പോള്‍ പ്രേതം അവരുടെ ചെറിയ ആഗ്രഹങ്ങള്‍ വെളിപ്പെടുത്തും. മിക്ക പ്രേതങ്ങള്‍ക്കും ക്വാര്‍ട്ടര്‍ മദ്യം, മാല, ചുരുട്ട് തുടങ്ങിയവയൊക്കെയാണ് ആവശ്യം. ഒരു ആഗ്രഹവും സ്വാമി നിഷേധിക്കില്ല. ആവശ്യമുള്ളത് അപ്പോള്‍തന്നെ കൊടുക്കാമെന്നു വാഗ്ദാനം ചെയ്യുന്നു. പ്രേതം ഒഴിഞ്ഞുപോകുന്നു.

സ്വാമിക്കു നിരവധി സഹായികളുണ്ട്. പ്രേതത്തെ ഒഴിപ്പിക്കുന്ന സമയത്ത് പച്ച മുണ്ട് ഉടുത്ത് സഹായികള്‍ സ്വാമിക്കുചുറ്റും ഇരിക്കുന്നു. ചിലര്‍ പ്രേതത്തിന്റെ ആവശ്യങ്ങള്‍ എഴുതിയെടുക്കുന്നു. പ്രേതത്തെ ഒഴിപ്പിക്കുന്നിടത്ത് പ്രേതം കൂടിയ ആളെ ചെറിയ വടികൊണ്ട് ചെറുതായി അടിച്ച് ഒഴിപ്പിക്കുന്നു. സ്വാമിക്കു പണവും പ്രേതബാധയുള്ളവര്‍ക്ക് ആശ്വാസവും.

ഇവിടെയെത്തുന്നവര്‍ക്കൊക്കെ യഥാര്‍ത്ഥത്തില്‍ പ്രേതബാധയാണോ എന്നറിയാന്‍ നിര്‍വാഹമില്ല. ജീവിതത്തില്‍ എന്തെങ്കിലും തിരിച്ചടിയുണ്ടാകുമ്പോള്‍ അതു പ്രേതബാധയുടെ ഫലമാണെന്നു ധരിപ്പിച്ചാണ് ചികിത്സ നടക്കുക. പ്രേതം ഒഴിഞ്ഞോ എന്നു ചോദിച്ചാല്‍ ആശ്വാസമുണ്ട് എന്നായിരിക്കും ചികിത്സയ്ക്കു ശേഷം ആളുകളുടെ മറുപടി. എന്തായാലും വിശ്വാസചികിത്സ നിര്‍ബാധം തുടരുന്നു.

സ്വാമിയുടെ ചികിത്സ കാണാന്‍ യുട്യൂബ് ലിങ്കില്‍ കയറുക.

Related posts

സുഹൃത്തുക്കൾ യുവാവിന്റെ ജീവനെടുത്തത് എന്തിന്?

Masteradmin

ആത്മാവുമായി സംസാരിക്കുന്ന ഉസ്താദ്

Masteradmin

കയ്യിൽ കിട്ടിയതും എടുത്ത് കാമുകനൊപ്പം കടന്നതെന്നു കരുതി: എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് …

Masteradmin

പൊതുപ്രവർത്തകൻ ആയിട്ടും സജി ആ ക്രൂരത കാട്ടിയത് എന്തിന്?

Masteradmin

പട്ടാപ്പകൽ നടുറോഡിൽ വച്ച് ഗണേശൻ രേവതിയുടെ കഴുത്തറുത്തത് എന്തിന്?

Masteradmin

ദുരിതം പലവിധം; അമ്മമൂലം കോഴിക്കൂട്ടില്‍ ഒരു കുടുംബം

Masteradmin

പെണ്ണും പണിയും ഉറപ്പ്; കൂട്ടുകാരൻറെ വാക്കു വിശ്വസിച്ചു പോയ ഭുവനചന്ദ്രൻ എവിടെ?

Masteradmin

ഇപ്പോഴത്തെ നടന്മാർക്ക് എല്ലാം വേണ്ടത് ബ്രാൻഡഡ് ഡ്രസ്സുകൾ

Masteradmin

‘കൈക്കുഴ തെറ്റിയ കുട്ടിക്ക് അനസ്തേഷ്യ നല്‍കി കൊന്നു എന്ന് ബന്ധുക്കളുടെ ആരോപണം .

Masteradmin

ആരും ചെയ്യാൻ മടിക്കുന്ന ആ ജോലിക്ക് ജോയി ഇറങ്ങിയത് എന്തിന്?

Masteradmin

രോഗം മാറ്റും എന്നു പറഞ്ഞു വന്ന പാസ്റ്റർ ആ സ്ത്രീയോട് ചെയ്തത് കൊടും ചതി

Masteradmin

ജഗതിക്ക് പണി കൊടുത്തു, സുരേഷ് ഗോപിയെ ജയിപ്പിച്ചു, എല്ലാം താനാണെന്ന് സ്വാമി…

Masteradmin