തീരെ ചെറിയ പ്രായത്തിൽ തന്നെ മുതിർന്നവരെ വെല്ലുന്ന അറിവ് സമ്പാദിക്കുക. വളരെ അപൂർവ്വമായി മാത്രമാണ് ഇത്തരത്തിൽ കുട്ടികൾ മികവ് പ്രകടിപ്പിക്കുന്നത്. കൊല്ലം ജില്ലയിലെ കരവാളൂർ സ്വദേശിനി അദിതി പി എസ് എന്ന കൊച്ചുമിടുക്കി ചെറിയ പ്രായത്തിൽ തന്നെ ഏറെ നേട്ടങ്ങൾ സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഗ്രാൻഡ് മാസ്റ്റർ പദവിയും ഒക്കെ അദിതിക്ക് ലഭിച്ചു കഴിഞ്ഞു.മെഡലുകളുടെ ഒരു കൂമ്പാരം തന്നെ ഈ കൊച്ചു മിടുക്കിയുടെ വീട്ടിലുണ്ട്.
തീരെ കുട്ടിക്കാലത്ത് തന്നെ തൊടിയിലും പാടത്തുമൊക്കെയുള്ള ചെടികളുടെ പേരുകൾ അറിയാൻ അദിതി താൽപര്യം പ്രകടിപ്പിച്ചിരുന്നു. അങ്ങനെയാണ് ഔഷധസസ്യങ്ങളുടെ പേരുകൾ പഠിപ്പിക്കുന്നതിലേക്ക് മാതാപിതാക്കൾ എത്തിയത്. അത്ഭുതകരം എന്ന് പറയട്ടെ, ഏതാണ്ട് 129 ചെടികളുടെ പേരുകൾ ഈ കുട്ടി പറയും. അവയുടെ ചിത്രങ്ങൾ കണ്ടാൽ ഏതാണ് സസ്യമെന്ന് ഉടൻ തിരിച്ചറിയും. അവിടം കൊണ്ടും തീരുന്നില്ല. രാഷ്ട്രപതിമാരുടെ പേരുകൾ, കേരളത്തിലെ 44 നദികളുടെ പേരുകൾ, പുരാണ കഥാപാത്രങ്ങൾ, നാണയങ്ങളിലെ ചിഹ്നങ്ങൾ, തലസ്ഥാനങ്ങൾ, ഇങ്ങനെ നീളുന്നു അദിതിയുടെ കഴിവ്. എല്ലാം കുട്ടി വളരെ പെട്ടെന്നാണ് മനപ്പാഠം ആക്കുന്നത്.
മറ്റു കുട്ടികൾ കളിച്ചു നടക്കുന്ന പ്രായത്തിൽ അറിവിൻറെ നിറകുടം ആവുകയാണ് ഈ പെൺകുട്ടി.
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ