ആനന്ദസ്വാമിയുടെ ശക്തി അദ്ദേഹത്തിന്റെ ദേഹത്ത് കയറുന്ന ദൈവങ്ങളാണ്. വരാഹം, പാണ്ടിമണി തുടങ്ങി നിരവധി ദൈവ പ്രതിഷ്ഠകള്‍ ഈ ക്ഷേത്രത്തില്‍ ഉണ്ട് . ഈ ദൈവങ്ങളെല്ലാം ആനന്ദസ്വാമിയുടെ ശരീരത്തില്‍ കയറും. അപ്പോഴാണ് പ്രവചനങ്ങള്‍. അഞ്ചു തലയുള്ള ഒരു നാഗരൂപവും ഇവിടെ ഉണ്ട്. അവിടെ എത്തി ഇടയ്ക്കിടയ്ക്ക് ജീവനുള്ള പാമ്പ് പാല് കുടിച്ചു പോകും എന്നാണ് ഇവരുടെ വിശ്വാസം. അതിനായി ഒരുക്കങ്ങള്‍ എല്ലാം ചെയ്തു വച്ചിട്ടുണ്ട്. ഏറ്റവും പ്രത്യേക കാര്യം ഇതൊന്നുമല്ല. ആനന്ദസ്വാമി പ്രവചനം നടത്തുമ്പോള്‍ ഇരിക്കുന്നത് ആണികള്‍ മാത്രം തറച്ച ഒരു സ്റ്റൂളില്‍ ആണ്.
കാലില്‍ മെതിയടിയിട്ട് ആ സ്റ്റൂളില്‍ ഇരുന്ന് ശരീരം വിറപ്പിച്ചും ഇടയ്ക്കിടെ എഴുന്നേറ്റ് ആഞ്ഞിരുന്നും ആനന്ദസ്വാമി പ്രവചനം നടത്തുമ്പോള്‍ സാധാരണക്കാര്‍ വിചാരിക്കും ഇയാളുടെ ആസനത്തില്‍ ആണി കയറിയില്ലേ എന്ന്. പക്ഷേ അത്ഭുതശക്തികൊണ്ട് ആണികള്‍ കയറില്ല എന്നാണ് ആനന്ദസ്വാമിയുടെ അനുയായികള്‍ വിശ്വസിക്കുന്നത്. ആനന്ദസ്വാമിയുടെ തൊട്ടുപിന്നില്‍ മകനും ഈ സമയത്ത് എല്ലാം നില്‍ക്കും. എങ്ങാനും ആസനത്തില്‍ ആണി കയറിയാല്‍ പിടിക്കാന്‍ വേണ്ടിയാണ് നില്‍പ്പ് എന്ന് തോന്നുന്നു. പക്ഷേ ആനന്ദസ്വാമിയുടെ കയ്യില്‍ തന്നെ ഒരു ദണ്ഡ് ഉണ്ട്. അതുകൊണ്ട് സ്റ്റൂളില്‍ ഒരു സപ്പോര്‍ട്ട് കൊടുത്താണ് അഭ്യാസമെല്ലാം. അതിനാല്‍ തന്നെ ആണി കയറും എന്ന് തോന്നുന്നില്ല.
പക്ഷേ ഇത്തരത്തിലുള്ള ഐറ്റത്തിന്റെ ഒക്കെ ആസനത്തില്‍ ആണി കയറുന്നത് തന്നെയാണ് നല്ലത്. അദ്ദേഹം തള്ളുന്നത് അമ്മാതിരി തള്ളാണ്. അവതാരകന്റെ ഒപ്പം ഒരു സ്ത്രീയുടെ പ്രേതം ഉണ്ടെന്നുവരെ സ്വാമി പ്രവചിച്ചു കളഞ്ഞു. എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ അവതാരകന്റെ താത്ത ഒരു പെണ്ണിനെ ബലാത്സംഗം ചെയ്തു കൊന്നെന്നും അവളുടെ പ്രേതമാണ് ഒപ്പമുള്ളത് എന്നുമായിരുന്നു പ്രവചനം. പറയുന്നതെല്ലാം പച്ചക്കള്ളം ആണെന്ന് അറിഞ്ഞിട്ടും വെറുതെ തലയാട്ടി സമ്മതിച്ചു കൊടുത്തു. വയസായ സ്വാമിക്ക് സന്തോഷം ആകുന്നെങ്കില്‍ ആകട്ടെ. നിരവധി ആളുകളാണ് ആനന്ദസ്വാമിയെ വിശ്വസിച്ച് ഇവിടെ എത്തുന്നത്.
ആനന്ദസ്വാമിയുടെ ചരിത്രം
ശിവകാശിയിലുള്ള രായപുരം എന്ന സ്ഥലത്താണ് ആനന്ദസ്വാമിയുടെ ക്ഷേത്രം. ഒരുദിവസം നടന്നുപോകുമ്പോള്‍ ഇപ്പോള്‍ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് ഒരു തീ പ്രത്യക്ഷപ്പെട്ടു. തിനിക്കായി ഒരു ക്ഷേത്രം പണിയണമെന്ന് ആനന്ദസ്വാമിയോട് ആ ദൈവം ആവശ്യപ്പെടുകയായിരുന്നത്രെ. ഇനിയുള്ള കാലം എന്നെ നോക്കണം എന്നു പറഞ്ഞ് ഒരു സര്‍പ്പവും വന്നു എന്നും ആനന്ദസ്വാമി പറയുന്നു. ആ സര്‍പ്പത്തിന്റെ ആവശ്യപ്രകാരമാണ് ആശ്രമം കെട്ടി സ്വാമി ഇവിടെ കഴിയുന്നത്. ഈ അത്ഭുതശക്തികളുടെ സംരക്ഷണയിലാണ് സ്വാമിയുടെ പ്രവര്‍ത്തനങ്ങളെന്നു സ്വാമി തന്നെ പറയുന്നു.
എന്തായാലും സ്വാമിയുടെ പ്രവചനങ്ങള്‍ ഫലിക്കുന്നു. ആളുകള്‍ വെള്ളംപോലെ ഒഴുകുന്നു. വിശ്വാസമായാലും അന്ധവിശ്വാസമായാലും ആളുകള്‍ക്ക് ആശ്വാസം കിട്ടുന്നു എന്നതാണ് പ്രധാനം. ആനന്ദസ്വാമി എല്ലാവര്‍ക്കും ആശ്വാസം വാരിക്കോരി നല്‍കുന്നു.
വീഡിയോ കാണാനായി ലിങ്ക് തുറക്കുക