ഹരിഹരൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പഴശ്ശിരാജയിലെ ഇടച്ചേന കുങ്കൻ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് മറക്കാൻ ആവുന്നതല്ല. തമിഴിലെ സൂപ്പർതാരം ശരത് കുമാർ ഇടച്ചേന കുങ്കനെ അവിസ്മരണീയമാക്കി. എന്നാൽ കുങ്കന്റെ മുഴുവൻ ക്രെഡിറ്റും ശരത് കുമാറിന് അവകാശപ്പെട്ടതാണോ. വസ്തുതകൾ പരിശോധിച്ചാൽ അങ്ങനെയല്ല എന്ന് മനസ്സിലാകും.ഇടച്ചേന കുങ്കന്റെ ത്രസിപ്പിക്കുന്ന ഡയലോഗുകൾ മലയാളികൾ കേട്ടത് നടൻ തിലകന്റെ മകൻ ഷോബി തിലകന്റെ ശബ്ദത്തിലൂടെയാണ്. പല രംഗങ്ങളിലും അഭിനയത്തോടൊപ്പം തന്നെ ഡയലോഗിനും പ്രാധാന്യം ഉണ്ടെന്നിരിക്കെ ആ കഥാപാത്രത്തെ ആവാഹിച്ച് തന്നെയാണ് ഷോബി ഡബ്ബിങ് നടത്തിയത്.
ഷോബി തിലകന് ഡബ്ബിങ്ങിന് സംസ്ഥാന അവാർഡ് കിട്ടിയ പ്രകടനമായിരുന്നു അത്. ഷോബി അന്നത്തെ കാര്യങ്ങൾ ഓർത്തെടുക്കുകയാണ്. ആ അവസരം ഏറ്റെടുത്തത് തന്നെ ഏറെ മടിയോടെ ആണെന്ന് ഷോബി ഓർക്കുന്നു. എന്നാൽ തന്നെ വിളിക്കുന്ന കാര്യം പറഞ്ഞ ആളോട് അച്ഛൻ തിലകൻ പറഞ്ഞത് അവൻ ചെയ്തുകൊള്ളും എന്നാണ്. പക്ഷേ ആ ആത്മവിശ്വാസം തനിക്ക് ഇല്ലായിരുന്നു.
ആദ്യം ഡയലോഗ് പറഞ്ഞ് കഴിഞ്ഞപ്പോൾ സംവിധായകൻ ഹരിഹരൻ അടുത്തെത്തി സാഹചര്യങ്ങളും കാര്യങ്ങളും ഒക്കെ വിശദമായി പറഞ്ഞു. മോഡുലേഷൻ അടക്കം പറഞ്ഞു തന്നു.ഒടുവിൽ വളരെ പെർഫെക്റ്റ് ആയി ഷോബി ഡബ്ബിങ് നിർവഹിച്ചു.ഇപ്പോഴും ഷോബി തികഞ്ഞ വിനയത്തോടെ പറയുന്നു അതിൻറെ ക്രെഡിറ്റ് മുഴുവൻ ഹരിഹരന് അവകാശപ്പെട്ടതാണെന്ന്.ഇപ്പോഴത്തെ പല ഡബ്ബിങ് ആർട്ടിസ്റ്റുകളും ഡയലോഗുകൾ മാത്രമാണ് വായിക്കാറുള്ളത്. ഏത് സാഹചര്യത്തിലാണ് കഥാപാത്രം അങ്ങനെ പറഞ്ഞത് എന്ന് നോക്കാറില്ല.
താൻ അങ്ങനെയല്ലെന്നും ഷോബി പറയുന്നു. മുൻഭാഗങ്ങളും വായിച്ചുനോക്കി കഥാപാത്രത്തെ പരമാവധി ഉൾക്കൊള്ളും. എന്തായാലും ഈ അർപ്പണബോധം തന്നെയാണ് ഷോബി തിലകൻ പല മികച്ച കഥാപാത്രങ്ങൾക്കും അവിസ്മരണീയമായ രീതിയിൽ ശബ്ദം പകർന്നതിന് കാരണം എന്നതിൽ തർക്കമില്ല.
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ