അവര്‍ ജനിച്ചപ്പോള്‍ അരുടെ രൂപം പുരുഷന്റേതായിരുന്നു. പിന്നീട് കാലം ചെല്ലുന്തോറും അവര്‍ തിരിച്ചറിയുന്നു, രൂപം മാത്രമാണ് പുരുഷന്റേത്, ആഗ്രഹങ്ങള്‍ സ്ത്രീകളുടേതാണ് എന്ന്. ആ തിരിച്ചറിവ് അവര്‍ക്കു ജീവിതത്തില്‍ ഉണ്ടാക്കിവയ്ക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല, പിന്നീട് അതിജീവനത്തിനുളള പോരാട്ടമായി മാറുകയാണ് അവരുടെ ജിവിതം. ട്രാന്‍സ്‌ജെന്റര്‍മാരുടെ കാര്യമാണീ പറയുന്നത്. തമിഴ്‌നാട്ടിലെ ശിവകാശിക്കടുത്തുള്ള ഒരു ചെറുപട്ടണത്തിലെ ഏതാനും ട്രാന്‍സ്‌ജെന്റര്‍മാര്‍ അവരുടെ അനുഭവം പങ്കിടുന്നു.
തിച്ചൂളയിലെ ജീവിതം
അവര്‍ വളരെ ആഹഌദവതികളാണ്. കാരണം ഇന്ന് അവര്‍ക്ക് ഇഷ്ടെപ്പട്ട ജീവിതം നയിക്കാന്‍ കഴിയുന്നു. അവരുടേതായ ഒരു കൂട്ടായ്മ അവര്‍ക്കുണ്ട്. കഷ്ടപ്പെട്ടാണെങ്കിലും സന്തുഷ്ടമായ ഒരു ജീവിതം നയിക്കുകയാണ് ഈ ഒന്‍പതുപേര്‍. ഭാരതി, സുകന്യ, റോസ്ലിന്‍, ജയന്തി, മോനിഷ, നികിത, പൊന്മണി, സുകിത, രശ്മിത എന്നിവരെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ അവരുടെ ഭൂതകാലത്തിലെ പുരുഷജവിതത്തെ തിരിച്ചറിയാന്‍ കിഴിയില്ല. അതുപോലെ ഇവരുടെ രൂപം ഇന്നു മാറിയിരിക്കുന്നു.
റോസ്ലിന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തന്റെ ആഗ്രഹങ്ങള്‍ ഒരു ആണിന്റേതല്ല എന്നു തിരിച്ചറിയുന്നത്. ആ തിരിച്ചറിവുണ്ടായപ്പോള്‍ മുതല്‍ അവന്‍ അവള്‍ ആകാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ആ ശ്രമത്തിനിടെ വീട്ടുകാരെയും ബന്ധുക്കളെയും കൂട്ടുകാരെയുമെല്ലാം ഉപേക്ഷിക്കേണ്ടിവന്നു. പിന്നെ സ്വന്തമായ ജീവിതമാര്‍ഗം കണ്ടെത്താനുള്ള ശ്രമമാരംഭിച്ചു. ഇതിനിടയില്‍ പെണ്ണായിമാറാനുള്ള ശസ്ത്രക്രിയയും ചെയ്തു. പൂര്‍ണമായല്ലെങ്കിലും ഒരു പെണ്ണിന്റെ രൂപസാദൃശ്യമുണ്ടാകാന്‍ ശസ്ത്രക്രിയ സഹായിച്ചു.
ഇവര്‍ക്കെല്ലാം സമാനമായ ജീവിതാവസ്തകളാണു പങ്കുവയ്ക്കാനുള്ളത്. ഒരു പെണ്ണിനൊപ്പം സമയം ചിലവഴിക്കുന്നതിേനക്കാള്‍ ആനന്ദം ഒരു ആണിനൊപ്പം ചിലവഴിക്കുമ്പോള്‍ കിട്ടുന്നു എന്നു തിരിച്ചറിയുമ്പോഴാണ് തങ്ങള്‍ എന്തോ പ്രത്യേകതകളുള്ളതാണെന്ന് ഇവര്‍ തിരിച്ചറിയുന്നത്.
അലഞ്ഞുതിരിയുന്നവര്‍
അലഞ്ഞുതിരിയുന്ന ജീവിതമാണ് ഇവര്‍ നയിക്കുന്നത്. ബസുകളിലും ട്രെയിനുകളിലും ഒക്കെ ഇവര്‍ ജീവിക്കാനായി മറ്റുള്ളവരുടെ മുന്നിലെത്തുന്നു. പലപ്പോഴും പരിഹാസമാണ് മറുപടി. ആട്ടിപ്പായിക്കലും കുറവല്ല. സാധാരണ മനുഷ്യരോടു പെരുമാറുന്നതുപോലെ ഇവരോടു പെരുമാറാന്‍ ആരും തയാറല്ല. അതൊക്കെ സഹിച്ച് ഇവര്‍ എല്ലാവരുടെയും അടുക്കല്‍ സഹായത്തിനായി എത്തും. സന്മനസുള്ളവരുടെ സഹായംകൊണ്ടാണ് ഇവര്‍ ജീവിക്കുന്നത്. ലൈംഗിക തൊഴിലിലേക്കു തിരിയുന്നവരും ഉണ്ട്. എന്നാല്‍ ഇവര്‍ അക്കൂട്ടത്തില്‍ പെടില്ല. കാമുകന്‍മാരുള്ളവരും വിവാഹിതരും ഇക്കൂട്ടത്തിലുണ്ട്. കഴിയുന്നതും മറ്റുള്ളവരുടേതുപോലുള്ള ജീവിതമാണ് ഇവരുടെ ആഗ്രഹം. പല കഴിവുകളുമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇവരെ തിരിച്ചറിയേണ്ടത് സമൂഹമാണ്. ഇവരെ സാധാരണ ജീവിതം നയിക്കാന്‍ സഹായിക്കേണ്ടതും സമൂഹമാണ്. അതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നു കരുതാം.
കൂടുതല്‍ അറിയാന്‍ യുട്യൂബ് ലിങ്ക് കാണുക..