Master News Kerala
Story

ഉന്നതവിജയം മധുരപ്രതികാരം; അതും പോലീസിനോട്

ഒരു പാവം ദളിത് വിദ്യാര്‍ത്ഥിയുടെ പ്ലസ്ടു റിസല്‍ട്ട് വന്നപ്പോള്‍ ആ റിസല്‍ട്ട് പോലീസിന്റെ മുഖത്തേറ്റ അടിയായി മാറിയാല്‍ എങ്ങനെയിരിക്കും?. ആ അടി കിട്ടിയത് കുളത്തൂപ്പുഴ പോലീസിന്റെ ചെകിട്ടത്താണ്. ഒരു മധുരപ്രതികാരത്തിന്റെ കഥകൂടിയാണ് ഒരു വിദ്യാര്‍ത്ഥിയുടെ പ്ലസ്ടുവിലെ ഉന്നതവിജയം.

രണ്ടുവര്‍ഷം മുമ്പ് പോലീസ് സ്‌റ്റേഷനില്‍ തുടങ്ങിയ സംഭവങ്ങളുടെ തുടച്ചയാണ് ഈ പ്ലസ് ടു വിജയം.

സംഭവം ഇങ്ങനെയാണ്: സഹോദരന്‍ ചീത്തവിളിച്ചു എന്ന പരാതിയുമായാണ് രാജീവന്‍ കുളത്തൂപ്പുഴ പോലീസ് സേ്റ്റഷനിലെത്തുന്നത്. പരാതി നല്‍കി പോരാന്‍ നേരം രാജീവന്‍ രസീത് ആവശ്യപ്പെട്ടു. ഇത് സി.ഐ. വിശ്വംഭരന് ഇഷ്ടപ്പെട്ടില്ല. രാജീവനെ ചീത്ത പറഞ്ഞ് സ്‌റ്റേഷനില്‍നിന്ന് ഇറക്കിവിട്ടു. പുറത്തിറങ്ങിയ രാജീവന്‍ മൊബൈല്‍ കാമറ ഓണാക്കിയശേഷം  വീണ്ടും സി.ഐയുടെ മുന്നിലെത്തി ആവശ്യം ആവര്‍ത്തിച്ചു. എന്നാല്‍ ഇത് സി.ഐയെ ചൊടിപ്പിച്ചു. രാജീവനെ മര്‍ദ്ദിക്കുകയും കൈവിലങ്ങിട്ട് രാത്രിവരെ സ്‌റ്റേഷനില്‍ നിര്‍ത്തുകയും ചെയ്തു. ‘പരാതിക്കാരനായ എന്നെ ഇങ്ങനെ ചീത്തവിളിക്കാമോ’ എന്ന രാജീവിന്റെ ചോദ്യമാണ് സി.ഐയെ ദേഷ്യം പിടിപ്പിക്കുന്നതിലേക്കു ചെന്നെത്തിയത്.

വീട്ടിലെത്തിയ രാജീവന്റെ ഫോണില്‍നിന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന മകന്‍, പോലീസ് അച്ഛനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെടുത്തു. കൂട്ടുകാര്‍ക്കും ഫെയ്‌സ്ബുക്കിലുമായി ഷെയര്‍ ചെയ്തു. പിന്നീട് ചികിത്സതേടിയെത്തിയ രാജീവനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. എട്ടുമണിക്കൂറോളം കൈവിലങ്ങണിയിച്ച് രാജീവനെ പോലീസ് വെയിലത്തുനിര്‍ത്തുകയും പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നപേരില്‍ കേസെടുക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ പോലീസ് അന്വേഷണവുമായെത്തി.

പഠനംമുടക്കി അന്വേഷണം

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേനയെത്തിയ പോലീസുകാര്‍ യഥാര്‍ത്ഥത്തില്‍ തെളിവു നശിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. രാജീവന്റെ വീട്ടിലെത്തിയ എസ്്.ഐ. ഷാലുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സി.ഐക്കെതിരായ രംഗങ്ങള്‍ ഷൂട്ട് ചെയ്ത മൊബൈല്‍ഫോണ്‍ പിടിച്ചെടുക്കുകയാണ് ചെയ്തത്. കോവിഡ് കാലത്ത് ഓണ്‍ൈലന്‍ ക്ലാസ് നടക്കുന്ന സമയത്ത് രാജീവന്റെ മക്കള്‍ക്കു പഠിക്കാനുള്ള ഏക മാര്‍ഗമായിരുന്നു പോലീസ് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍. മൂത്തമകന്‍ രാഹുല്‍ രാജ് പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു. കുട്ടികള്‍ക്കു പഠിക്കാന്‍ മറ്റുമാര്‍ഗമില്ലെന്നു പറഞ്ഞെങ്കിലും പോലീസുകാര്‍ ചെവിക്കൊണ്ടില്ല. പക്ഷേ രാജീവനും കുടുംബവും അങ്ങനെ തളരുന്നവരായിരുന്നില്ല.  

പഠനം…പഠനം..

ഫോണ്‍ നഷ്ടപ്പെട്ട സമയത്ത് ധാരാളം ക്ലാസുകള്‍ രാഹുല്‍ രാജന് നഷ്ടമായി. പക്ഷേ, പോലിസിന്റെ അതിക്രമത്തില്‍ തളരാതെ പഠിച്ച രാഹുല്‍ 91 ശതമാനത്തോടെ സ്‌കൂളിലെ ടോപ്പറായി. അധികാരികളുടെ അനീതി രാഹുലിന് വാശി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഈ വാശിയില്‍ പഠിക്കുകയായിരുന്നു രാഹുല്‍. പോലീസ് ഫോണ്‍ പിടിച്ചുവാങ്ങുന്നതിനിടെ ‘ഞങ്ങളുടെ സി.ഐ. സാറിന്റെ ജോലി കളഞ്ഞിട്ട് നിന്റെ മക്കള്‍പഠിക്കേണ്ട’ എന്ന എസ്.ഐയുടെ വാക്കുകള്‍ രാജീവന്റെ കുടുംബത്തിനു പ്രചോദനമാകുകയായിരുന്നു. ആത്മഹത്യയുടെ വക്കില്‍ നിന്നാണ് ഒരു കുടുംബം വിജയമധുരത്തിലൂടെ ജീവിതത്തിലേക്കു മടങ്ങിവന്നത്. ഫോണ്‍ നഷ്ടപ്പെട്ട സമയത്ത് നിരവധിപേരോട് പഠിക്കാനായി ഒരു ഫോണ്‍ ലഭിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചില്ലെങ്കിലും ആരും സഹായം നല്‍കിയില്ല.

പ്ലസ്ടു വിജയം

പത്താംക്ലാസിലെ വലിയ വിജയംകൊണ്ട് രാഹുല്‍ നിര്‍ത്തിയില്ല. രാഹുല്‍ പ്ലസ്ടുവിലും വാശിയോടെ പഠിച്ചു റിസല്‍ട്ടുവന്നപ്പോള്‍ എല്ലാത്തിനും എ പ്ലസ്. 1200ല്‍ 1165 മാര്‍ക്ക് നേടിയാണ് രാഹുല്‍ ഉന്നതവിജയത്തിനര്‍ഹനായത്. സിവില്‍ സര്‍വീസാണ് രാഹുല്‍ ലക്ഷ്യം വയ്ക്കുന്നത്്. അച്ഛനെ അകാരണമായി മര്‍ദ്ദിക്കുകയും കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്ത അധികാരികളോടുള്ള രാഹുലിന്റെ പ്രതികാരമാണ് പ്ലസ്ടുവിലെ ഉന്നത വിജയം. രാജീവനെതിരായ പോലീസ് കേസ് തുടരുകയാണ്. സി.ഐക്കും എസ്.ഐക്കുമെതിരേ രാജീവന്‍ കൊടുത്ത കേസില്‍ നടപടികളൊന്നും ഉണ്ടായുമില്ല. ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ അനീതിക്കെതിരേ നടപടി ആവശ്യപ്പെടുകയാണ് ഈ കുടുംബം. എസ്.ഐക്കെതിരേ നടപടിയെടുക്കണമെന്നു നിര്‍ദേശിച്ച് എസ്.സി/എസ്.ടി. കമ്മിഷന്‍ ഉത്തരവിറക്കിയിട്ടുണ്ട്. നിലവില്‍ നന്നായി പഠി്ക്കുന്ന രാജീവിന്റെ മക്കള്‍ക്കു പഠനസഹായമാണ് ആവശ്യം. അതിന് കരുണയുള്ളവര്‍ കനിയുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്.

വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

മണി വിഴുങ്ങുന്ന അത്ഭുത മരം; ഇതുവരെ വിഴുങ്ങിയത് രണ്ടായിരത്തിലധികം മണികൾ

Masteradmin

പലതവണ പെണ്ണ് കെട്ടി; പക്ഷേ ഒരു പെണ്ണിൻറെ മുമ്പിൽ അവൻ തോറ്റു

Masteradmin

ഇവിടുത്തെ ദൈവത്തെ കണ്ടാൽ ആരും ഞെട്ടും; ജീവിച്ചിരിക്കുമ്പോൾ തന്നെ അമ്പലം…

Masteradmin

ഇത് ജനലഴികൾക്കുള്ളിൽ കൂടി പോലും കടന്നു കയറുന്ന സ്പൈഡർമാൻ കള്ളൻ …

Masteradmin

കള്ളിയങ്കാട്ട് നീലി ഇതാ ഇവിടെയുണ്ട്…

Masteradmin

ആൻഡമാനിൽ എത്തിയാൽ ആരും ചെരുപ്പഴിച്ച് തലയിൽ വയ്ക്കും …

Masteradmin

പട്ടാളക്കാർ ഇല്ലാത്ത ഒരു വീടു പോലുമില്ല ഈ ഗ്രാമത്തിൽ …

Masteradmin

ഈ നെയ്യ് മീനാക്ഷിയമ്മന്റേത്; തൊട്ടാല്‍ മരണം ഉറപ്പ്

Masteradmin

പാമ്പ് കടിയേറ്റ് മരിച്ചവരെ പോലും രക്ഷപ്പെടുത്തും; ഇത് അത്ഭുത ശക്തിയുള്ള പാരമ്പര്യ വിഷ വൈദ്യന്റെ കഥ

Masteradmin

ഇവര്‍ എങ്ങനെ ഇങ്ങനെയായി… ആണിനും പെണ്ണിനുമിടയിലെ ജീവിതം

Masteradmin

മനുഷ്യൻറെ തുടയെല്ലും തലയോട്ടിയും കടിച്ചു തിന്നും; കൊറോണയെ വിഴുങ്ങും;

Masteradmin

മകൾക്ക് അമ്മ കിഡ്നി നൽകി; എന്നാൽ മുതിർന്നപ്പോൾ അവൾ ചെയ്തത്…

Masteradmin