Master News Kerala
Crime

എല്ലാം മുന്‍കൂട്ടിക്കാണും ചെന്നൈ സ്വാമി

ചെന്നൈയിലെ അത്ഭുതസ്വാമിയുടെ ശക്തി അസാധാരണമാണ്. സാധാരണക്കാരെയും പൗരപ്രമുഖരെയും തന്നിലേക്കാകര്‍ഷിക്കാന്‍ സ്വാമിക്ക് വലിയ കഴിവാണ്. ചെന്നൈ നഗരത്തിന്റെ തിരക്കിനിടയില്‍ ഒരു കോവിലിലാണ് സ്വാമിയുടെ ഇരിപ്പ്. കൊറോണ വരുന്നതിന് ആറുമാസം മുമ്പ് കൊറോണ വരുമെന്നു സ്വാമി പ്രവചിച്ചു. ചെന്നൈയിലെ വലിയ വെള്ളപ്പൊക്കവും സ്വാമി പ്രവചിച്ചതാണ്. സുനാമി ഉണ്ടാകുമെന്നും സ്വാമി മുന്നറിയിപ്പു നല്‍കിയിരുന്നു. പോലീസും മറ്റു പ്രമുഖരും പലകാര്യങ്ങളെക്കുറിച്ചും അറിയാനായി സ്വാമിയെ സമീപിക്കുന്നുണ്ട്. തട്ടിപ്പുവീരന്‍മാരെയും ഗുണ്ടകളെയുമൊക്കെ നല്ലവരാക്കി മാറ്റിയ ചരിത്രവും സ്വാമിക്കുണ്ട്്.

മൂര്‍ഖന്‍ പാമ്പ് ഇരിക്കുന്നതിനു കീഴിലാണ് സ്വാമിയുടെ ഇരിപ്പ്. പാമ്പിന്റെ തൊലി തിന്നിട്ടുള്ള സ്വാമിയുടെ കഴുത്തില്‍ അത്ഭുതനാഗത്തിന്റെ രൂപം കൊളുത്തിയിട്ടിരിക്കുന്നു.

ഏതു ബാധയുമൊഴിപ്പിക്കുന്ന സ്വാമി

ഏതുബാധയേയും ഒഴിപ്പിക്കുമെന്നാണ് സ്വാമി പറയുന്നത്. ഒരു സ്ത്രീയുടെ ശരീരത്തില്‍നിന്നു ബാധയെ ഒഴിപ്പിക്കുന്ന അത്ഭുതകാഴ്ച്ചയുണ്ടായിരുന്നു. നാരങ്ങ പച്ചക്കു ചവച്ചരച്ചു തിന്നുന്ന സ്ത്രീ. അവരുടെയുള്ളില്‍ കൊടിയ ബാധയായിരുന്നു. സ്വാമിയുടെ മുന്നില്‍ പല അഭ്യാസങ്ങളും ബാധകയറിയ സ്ത്രീ കാണിക്കുന്നുണ്ട്. എന്നാല ഘോരമന്ത്രങ്ങള്‍ക്കൊടുവില്‍ സാമി സ്വന്തം വായി കര്‍പ്പൂരം കത്തിച്ചതോടെ സ്്ത്രീയുടെ ബാധ വഴങ്ങാന്‍ തുടങ്ങി. ഒടുവില്‍ ബാധകയറിയ സ്ത്രീയുടെ വായിലും കര്‍പ്പൂരം കത്തിച്ചതോടെ ബാധ ഒഴിഞ്ഞു. ഷൂട്ടിങ് സംഘത്തിലൊരാളുടെ ചന്തിയിലെ മറുകിന്റെ സ്ഥാനം പോലും സ്വാമി കൃത്യമായി പ്രവചിച്ചു. ബാധയൊഴിപ്പിക്കല്‍ കേരളത്തില്‍ പെന്തുക്കോസ്ത് വിഭാഗങ്ങളില്‍ കാണുന്ന ബാധയാഴിപ്പിക്കല്‍ ചടങ്ങുപോലെയായിരുന്നു. സ്വാമിയുടെ നിര്‍ദേശമനുസരിക്കുന്ന സ്ത്രീയും സ്വാമിയും നല്ല അഭിനയം കാഴ്ചവച്ചു. കാഴ്ച്ചക്കാര്‍ക്ക് സ്വാമി വ്യത്യസ്ത അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പ്.

കൂടുതല്‍ കാണാല്‍ വീഡീയോ കാണൂ. ലിങ്ക് ചുവടെ

Related posts

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് .

Masteradmin

‘അജ്ഞാതര്‍ പിന്തുടരുന്നു’; ഓടിയോടി തളര്‍ന്ന് യുവാവ്

Masteradmin

ആശുപത്രിയുടെ അനാസ്ഥയിൽ ജീവൻ നഷ്ടമായ ആദിവാസി യുവാവ്; സ്വന്തം മണ്ഡലത്തിൽ നടക്കുന്നത് ഗണേഷ് കുമാർ അറിയുന്നില്ലേ …

Masteradmin

വേലുസ്വാമി കടിച്ചു തുപ്പിയാൽ ഏത് ബാധയും രോഗവും പമ്പകടക്കും….

Masteradmin