കണ്ടാൽ ഒരു സാധാരണ വീട്ടമ്മ. പക്ഷേ ഒരു ഏമ്പക്കം വിട്ടാൽ ഇവർ ദൈവമാകും. അപ്പോൾ പ്രവചിക്കുന്നത് എല്ലാം ശരിയാകും എന്നാണ് വിശ്വാസികൾ പറയുന്നത്. പിന്നെ ഒരു ഏമ്പക്കം വിട്ടാൽ അതുപോലെ ദൈവം അല്ലാതെ ആവുകയും ചെയ്യും.
തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലാണ് ഈ മുത്തുമാരിയമ്മ താമസിക്കുന്നത്. വീടിനോട് ചേർന്നു തന്നെ മാരിയമ്മയുടെയും കറുപ്പ് സ്വാമിയുടെയും ക്ഷേത്രമുണ്ട്. കറുപ്പ് സ്വാമിയുടെ നായയായ കറുപ്പന്റെ അതേ രൂപത്തിലുള്ള ഒരു വളർത്തു നായയും മുത്തുമാരിയമ്മയ്ക്കുണ്ട്. ഇരുപത്തി നാലാം വയസ്സിൽ ദൈവം ശരീരത്ത് കയറിയതാണ് എന്ന് മുത്തുമാരിയമ്മ പറയുന്നു. മാരിയമ്മയുടെയും കറുപ്പുസ്വാമിയുടെയും ശക്തി മാറിമാറി ദേഹത്ത് കയറും. കൂവലാണ് ഈ അമ്മയുടെ മെയിൻ പരിപാടി. ദൈവം ദേഹത്ത് കയറി കഴിഞ്ഞാൽ പ്രത്യേക താളത്തിൽ കൂവി കൊണ്ടേയിരിക്കും. കറുപ്പ് സ്വാമി കയറുമ്പോൾ കൂവൽ മാത്രമല്ല നാവ് പുറത്തേക്ക് തള്ളി വേറെ കുറച്ച് പ്രകടനങ്ങളും ഉണ്ട്. അവതാരകനും ക്യാമറമാനും ഒക്കെ ഇത് മോശം സമയം ആണെന്നാണ് മാരിയമ്മയുടെ പ്രവചനം. ദേഹത്ത് ചില പൈശാചിക ശക്തികൾ ഒക്കെ കയറിയിട്ടുണ്ടത്രെ.
കവിഡി വാരി നിരത്തിയാണ് മുത്തുമാരിയമ്മ പ്രവചനം നടത്തുന്നത്. എന്തായാലും ഇവരുടെ തട്ടിപ്പ് വിശ്വസിച്ച് ആളുകൾ എത്തുന്നുണ്ട് എന്നതാണ് രസകരം. മുത്തുമാരിയമ്മയ്ക്ക് ഇത് വിശ്വാസ പ്രശ്നം മാത്രമല്ല, വരുമാനപ്രശ്നം കൂടി ആണ്. പല ആൾദൈവങ്ങളും ലക്ഷ്യമിടുന്നത് പോലെ ഇവരും ഇങ്ങനെ വിശ്വാസം വിറ്റ് ജീവിക്കുന്നു. എന്നാണ് നമ്മുടെ നാട്ടിൽ ഇതിനൊക്കെ നിയന്ത്രണം വരുക.
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ