Master News Kerala
Story

കള്ളിയങ്കാട്ട് നീലി ഇതാ ഇവിടെയുണ്ട്…

കള്ളിയങ്കാട്ട് നീലി എന്ന യക്ഷിയുടെ കഥ കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. ആളുകളുടെ ചോരയൂറ്റി കുടിക്കുന്ന യക്ഷിയായും ദേവതയായും ഒക്കെ അവളെ കാണുന്നവരുണ്ട്.

കടമറ്റത്ത് കത്തനാരുടെ കഥയിൽ കൂടിയും കള്ളിയങ്കാട്ട് നീലിയെ മലയാളികൾ അറിഞ്ഞു.

കള്ളിയങ്കാട്ട് നീലിയെ ഉപാസിക്കുന്ന ഒരാൾ ഇതാ ഇവിടെയുണ്ട്. വെറുതെ ഉപാസിക്കുകയല്ല. അയാളുടെ ദേഹത്തേക്ക് കള്ളിയങ്കാട്ടു നീലി എത്തും. പിന്നെ കാണുന്നത്  കണ്ണുകൾക്ക് വിശ്വസിക്കാൻ ചിലപ്പോൾ പ്രയാസം തോന്നും. 

പ്രകാശൻ എന്നാണ് ഈ മനുഷ്യൻറെ പേര്. ആള് പൊതുപ്രവർത്തകനും ഒക്കെയാണ്.

പഴയ തറവാട്ടു വീട്ടിൽ പാരമ്പര്യത്തിന്റെ പേര് പറഞ്ഞ് ചില സാധനങ്ങൾ ഒക്കെ ഉണ്ട്. ശ്രീനാരായണ ഗുരുവുമായി ബന്ധമുണ്ടായിരുന്ന ആലുംമൂട്ടിൽ ചാന്നാൻമാരുടെ അവസാന കണ്ണിയാണ് താനെന്ന് പ്രകാശൻ പറയുന്നു. നീളമുള്ള ഒരു വടിയും കയ്യിൽ പിടിച്ചാണ് പ്രകാശന്റെ ഇരിപ്പ്. കള്ളിയങ്കാട്ട് നീലി വരുമ്പോൾ പ്രകാശൻ അലറി വിളിക്കും.

ഇതിനിടെ അവതാരകനെ സംബന്ധിച്ചും പ്രകാശൻ പ്രവചനം നടത്തി. വാഹനാപകടത്തിന് ചാൻസ് ഉണ്ടെന്നായിരുന്നു പ്രവചനം. ദോഷം മാറണമെങ്കിൽ പൂജ ചെയ്യണം. ഉടൻതന്നെ അവിടെ അത് ചെയ്യാം. ചില തേങ്ങകൾ പ്രകാശൻ തയ്യാറാക്കി വച്ചിട്ടുണ്ട്. അത് തലക്കും ദേഹത്തിനും ഒക്കെ ഉഴിഞ്ഞശേഷം അവതാരകനെ കൊണ്ട് തന്നെ പൊട്ടിച്ചു. അത്ഭുതം. തേങ്ങയ്ക്കകത്ത് ചോര. വീണ്ടും ഒരു തേങ്ങ ഇതുപോലെ ഉഴിഞ്ഞു പൊട്ടിച്ചു. അതിലും കുറച്ച് ചോരയുണ്ട്. കള്ളിയങ്കാട്ട് നീലിയെ മനസ്സറിഞ്ഞ് പ്രാർത്ഥിച്ച് ദോഷം മാറ്റണമെന്ന് പറഞ്ഞുകൊണ്ട് വീണ്ടും അടുത്ത തേങ്ങ. ഇക്കുറി കുഴപ്പമില്ല. തേങ്ങ സാധാരണ പോലെ തന്നെ. സിറിഞ്ച് കൊണ്ടോ മറ്റോ തേങ്ങയ്ക്കകത്ത് എന്തെങ്കിലും കുത്തിവച്ചതാണോ എന്ന് യാതൊരു ധാരണയും ഇല്ല. എന്തായാലും രണ്ട് തേങ്ങ പൊട്ടിച്ചപ്പോഴും ചുവപ്പ് നിറം ഉണ്ടായിരുന്നു. വിശ്വാസമാണെന്ന് കണ്ടതോടെ നീലി കൂടുതൽ ഊർജ്ജസ്വലയായി.

പുറത്തിറങ്ങി പൊരിവെയിലിൽ നടന്നു. ചില ശബ്ദങ്ങൾ കേൾപ്പിച്ചുകൊണ്ട് ആയിരുന്നു അത്. പിന്നീട് തിരികെയെത്തി പ്രാർത്ഥിച്ച് പ്രകാശൻ സാധാരണ നിലയിലായി. ഇനി ഭക്ഷണമൊക്കെ കഴിച്ച് ഒന്ന് മയങ്ങണമത്രേ. ഇതൊക്കെ ഓരോരുത്തരുടെ വിശ്വാസമാണ്. ഇത്തരം കാര്യങ്ങൾ വിശ്വസിക്കണോ എന്നത് അവരവരുടെ സ്വാതന്ത്ര്യവും.

Related posts

രതീഷിനെ കള്ളൻ രതീഷാക്കിയ പോലീസുകാരാണ് അവൻറെ ആത്മഹത്യയ്ക്ക് ഉത്തരവാദികൾ

Masteradmin

ഏത് ഉഗ്രവിഷവും ഊതിയിറക്കും; ആശുപത്രിയിൽ നിന്ന് തള്ളിയ കേസുകളും സുഖപ്പെടുത്തിയിട്ടുണ്ടെന്ന് ഈ വീട്ടമ്മ

Masteradmin

ഫോണിലൂടെ ശബ്ദം കേട്ടാല്‍ മതി; രവി സ്വാമി എല്ലാം പറയും

Masteradmin

പല്ലിലെ പുഴുവിനെ പിടിക്കും ലീലാമ്മ ചേച്ചി

Masteradmin

ഏത് ബാധയും ഒഴിപ്പിക്കും കാലഭൈരവൻ…

Masteradmin

ഊമകളെ സംസാരിപ്പിക്കും; മന്ദബുദ്ധികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരും … ഇത് കൃഷ്ണൻ വൈദ്യൻ

Masteradmin

അഞ്ഞൂറാനും ആനപ്പാറ അച്ചമ്മയും ഒക്കെ ഇവിടെയുണ്ട്

Masteradmin

ബുദ്ധികൊണ്ട് ഉയരങ്ങള്‍ വെട്ടിപ്പിടിച്ച് ഏഴു വയസുകാരി

Masteradmin

സുധീഷ് സുഹൃത്തിന് വച്ചത് കൊണ്ടത് അമ്മാവൻ കുഞ്ഞുമോന് …

Masteradmin

അശ്വതിക്കുട്ടിക്ക് വീടായി; കുരുന്നു കണ്ണുകളിൽ നക്ഷത്ര തിളക്കം

Masteradmin

നല്ല ജോലി ലഭിക്കും എന്ന വാഗ്ദാനത്തിൽ ആ പെൺകുട്ടി വീണു; പിന്നെ അവൾക്ക് സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങൾ…

Masteradmin

ഉന്നതവിജയം മധുരപ്രതികാരം; അതും പോലീസിനോട്

Masteradmin