ഇന്ത്യയോട് എതിരിടുന്ന ശത്രുരാജ്യങ്ങൾ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ പണി കിട്ടും. പണി തരുന്നത് ആരാണെന്നല്ലേ. അതിനാണ് സുശീലൻ ഊരാളിയും മലദൈവങ്ങളുമുമുള്ളത്.ഊരാളി പൂജ നടത്തുമ്പോൾ ദൈവികശക്തി ശരീരത്തിൽ കയറും. മുറുക്കാനുമായാണ് കാര്യങ്ങൾ സാധിക്കാൻ ഇവിടെയെത്തേണ്ടത്.ഒറ്റ സംഖ്യകളായാണ് മുറുക്കാൻ വയ്ക്കേണ്ടത്. ഇലയിൽ മുറുക്കാൻ നിരത്തിവയ്ക്കും. ഒരു വെറ്റില വെറുതെയും വയ്ക്കും. പിന്നെ സുശീലൻ ഊരാളി വിളിച്ചുചൊല്ലി പ്രാർത്ഥിക്കും.അവതാരകൻ പറഞ്ഞ ആവശ്യം ചൈനയെയും കാനഡയെയും പാഠം പഠിപ്പിക്കണമെന്നതായിരുന്നു. പാവം ഊരാളിക്ക് എന്ത് ചൈന, എന്ത് കാനഡ.
ഉടൻ റെഡിയായി പ്രാർത്ഥന തുടങ്ങി. പറയുന്നത് മറ്റുള്ളവർക്ക് അത്ര വ്യക്തമാവില്ല. കാനഡ, ചൈന എന്നൊക്കെ പറയുന്നത് കേൾക്കാം.
എല്ലാം കഴിഞ്ഞപ്പോൾ ഇനി ഒരു കുഴപ്പവുമുണ്ടാകില്ലെന്ന ഉറപ്പും ഊരാളി തന്നു. ഒരു കാര്യം പറയണമല്ലോ. പൂജയ്ക്ക് മുറുക്കാൻ വയ്ക്കുമെങ്കിലും ഊരാളി മുറുക്കില്ല. ഒരു ദുശീലവുമില്ലെത്ര. അച്ഛനും അമ്മയും അറിഞ്ഞിട്ട പേരാണ് സുശീലൻ എന്ന് തോന്നുന്നു.ഊരാളിയുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ. എന്തായാലും മറ്റുള്ളവർക്ക് ദോഷകരമല്ല ഇദ്ദേഹത്തിന്റെ വിശ്വാസം. കാര്യങ്ങൾ സാധിക്കാൻ മുറുക്കാനുമായി നിരവധി പേരാണ് ഇവിടെയെത്തുന്നത്.
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ