Master News Kerala
Cinema

ജയറാം തള്ളിയ സിനിമയില്‍ മുകേഷ് എത്തി; പടം സൂപ്പര്‍ ഹിറ്റ്

എന്നും ഓര്‍ത്തിരിക്കുന്ന ഹാസ്യരംഗങ്ങക്കൊണ്ട് സമ്പന്നമായിരുന്നു ‘മലപ്പുറം ഹാജി മഹാനായ ജോജി’ എന്ന തുളസീദാസ് ചിത്രം. ഏതുകാലത്തും പൊട്ടിച്ചിരി സമ്മാനിക്കാന്‍ കഴിയുന്ന ചേരുവകളാണ് ആ ചിത്രത്തിന്റെ സവിശേഷത. ഈ ചലച്ചിത്രത്തിലേക്ക് എത്താനുളള വഴികള്‍ അത്രയെളുപ്പമുള്ളതായിരുന്നില്ല. സംവിധാകന് സ്വന്തം മക്കളെപ്പോലെയാണു സിനിമ എന്നു വിശ്വസിക്കുന്ന തുളസീദാസ് ആ സിനിമയുടെ പിന്നാമ്പുറകഥകള്‍ പറയുന്നു. മുകേഷും സിദ്ദിഖും ജഗതി ശ്രീകുമാറും മധുവും പ്രേംകുമാറും അടങ്ങുന്ന താരനിര സിനിമയുടെ ആകര്‍ഷണമായിരുന്നു.
മലപ്പുറം ഹാജി മഹാനായ ജോജി
ജയറാമിനെയും ജഗദീശിനെയും വച്ച് ഒരു സിനിമയെടുക്കണമെന്നായിരുന്നു നിര്‍മ്മാതാവിന്റെ ആഗ്രഹം. തുളസീദാസിന്റെ കൈയില്‍ ഒരു കഥയുണ്ടായിരുന്നു. കോമഡിക്കു പ്രാധാന്യമുള്ള കഥ. ജയറാമിനെ കണ്ടു, കഥ പറഞ്ഞു. പക്ഷേ ജയറാമിന് ആ കഥ അത്ര ഇഷ്ടപ്പെട്ടില്ല. അതിന്റെ േകാമഡി സാധ്യതയിലും വിജയസാധ്യതയിലും ജയറാമിനു സംയമുണ്ടായിരുന്നു. മറ്റൊരു കഥ നോക്കാമെന്നു പറഞ്ഞു സിനിമ ജയറാം ഒഴിവാക്കി. അതോടെ നിര്‍മ്മാതാവും പിന്‍മാറി.
പിന്നീട് മുകേഷിനെയും സിദ്ദിഖിനെയും വച്ചു ചിത്രമെടുക്കാമെന്ന രീതിയില്‍ സിനിമയുമായി മുന്നോട്ടു പോയി. രാജന്‍ കിരിയത്തായിരുന്നു തിരക്കഥാകൃത്ത്. ഒരു നിര്‍മ്മാതാവിനോട്് കഥയുണ്ട്, മുകേഷിനെയും സിദ്ദിഖിനെയും വച്ച് ചിത്രം ചെയ്യാമെന്നു പറഞ്ഞു സമീപിച്ചെങ്കിലും അയാള്‍ക്ക് അത്ര സ്വീകാര്യമായില്ല. മുകേഷിന്റെ സ്വീകാര്യതയായിരുന്നു പ്രശ്‌നം. അവര്‍ക്ക് സിനിമയുടെ വിജയസാധ്യതയില്‍ സംശയമുണ്ടായിരുന്നു. സിദ്ദിഖിനെയും ജഗദീശിനെയും വച്ച് പടമെടുക്കാമെന്നും മറ്റുമുള്ള നിര്‍ദേശം നിര്‍മ്മാതാവിന്റെ ഭാഗത്തുനിന്നുണ്ടായെങ്കിലും തുളസീദാസ് വഴങ്ങിയില്ല.
മുകേഷിന്റെ ഹ്യൂമര്‍ കൈകാര്യം ചെയ്യാനുള്ള കഴിവിലുള്ള വിശ്വാസമായിരുന്നു അതിനു കാരണം. സംവിധായകനില്‍ വിശ്വസിക്കുകയാണെങ്കില്‍ സിനിമയുമായി മുന്നോട്ടുപോകാമെന്നു തുളസീദാസ് പറഞ്ഞതോടെ ‘മലപ്പുറം ഹാജി മഹാനായ ജോജി’ സിനിമ സംഭവിച്ചു. മുകേഷിനെ നായകന്‍മാരിലൊരാളാക്കുന്നതില്‍ എതിര്‍പ്പുണ്ടാകാന്‍ കാരണം മുകേഷിന്റെ ജനപ്രിയതയില്‍ ഉണ്ടായ ഇടിവായിരുന്നു. സിദ്ദിഖിനും ജഗദീശിനും അന്ന് കൂടുതല്‍ സ്വീകാര്യതയുണ്ടായിരുന്നു. മലപ്പുറം ഹാജിയുടെ കഥ ആള്‍മാറാട്ടത്തിന്റേതായ ഒരു കഥയാണ്. ആള്‍മാറാട്ട കഥ ഒരു സ്ഥിരം പറ്റേണാണെന്നു നിര്‍മ്മാതാവിന് ഒരു തോന്നലുണ്ടായിരുന്നു. ആ തോന്നലുകളെല്ലാം അതിജീവിച്ചാണ് സിനിമ വിജയിച്ചത്.
ഹിന്ദു-മുസ്ലിം വിഭാഗങ്ങളുടെ കഥപറയുന്ന നിനിമയുടെ ലൊക്കേഷന്‍ മലപ്പുറമായിരിക്കണമെന്നു നിശ്ചയിച്ചിരുന്നു. എന്നാല്‍ കണ്ണൂര്‍ അതിര്‍ത്തിയിലുള്ള ഒരു സ്‌കൂളായിരുന്നു ലൊക്കേഷനായി ലഭിച്ചത്.  
ജഗതി ശ്രീകുമാര്‍ തിരിച്ചറിഞ്ഞു
ഷൂട്ടിങ്ങിന്റെ ആരംഭത്തിലൊന്നും സിനിമയെക്കുറിച്ച് കാര്യമായ ഐഡിയ അഭിനേതാക്കള്‍ക്കുണ്ടായിരുന്നില്ല. പക്ഷേ, ഷൂട്ടിങ് പുരോഗമിക്കുംതോറും ആര്‍ട്ടിസ്റ്റുകള്‍ക്കു താല്‍പ്പര്യം വര്‍ധിച്ചുവന്നു. സിനിമയേക്കുറിച്ച് ഓരോരുത്തര്‍ക്കും പ്രതീക്ഷ വളര്‍ന്നു. ആദ്യം സിനിമെയ തിരിച്ചറിഞ്ഞത് ജഗതി ശ്രീകുമാറാണ്. സിനിമ മുന്നേറുംതോറും ‘ഈ സിനിമ സൂപ്പര്‍ ഹിറ്റാകുമെന്ന്’ ജഗതി പറയുമായിരുന്നു. തുളസീദാസിന് ഏറ്റവും വിശ്വാസമുള്ള ഒരു പ്രമേയമായിരുന്നു മലപ്പുറം ഹാജിയിലേത്. യാത്രയിലും ഊണിലും ഉറക്കത്തിലുമെല്ലാം ഈ സിനിമയെക്കുറിച്ചായിരുന്നു ആലോചനകള്‍. അതുകൊണ്ടുതന്നെ ഷൂട്ടിങ്ങില്‍ ആശയക്കുഴപ്പമോ തടസങ്ങളോ ഉണ്ടായില്ല. പടം നല്ലനിലയില്‍തന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. പടം പുര്‍ത്തിയാക്കി പ്രിവ്യൂഷോ കണ്ടശേഷം ആദ്യം ഒഴിവാക്കിയ നിര്‍മ്മാതാവ് ഈ സിനിമ താന്‍ വിതരണം ചെയ്യാമെന്നു പറഞ്ഞു മുന്നോട്ടുവന്നു. എന്നാല്‍ തുസീദാസിന് അതു സ്വീകാര്യമായില്ല. മറ്റൊരാള്‍ക്കു വിതരണാവകാശം നല്‍കുകയായിരുന്നു. അതും ഒരു വാശിയുടെ പുറത്തായിരുന്നു. മലപ്പുറം ഹാജിയുടെ രണ്ടാംഭാഗം ആലോചിച്ചിരുന്നു. അപ്പോഴാണ് ജഗതി ശ്രീകുമാറിന് അപകടം സംഭവിക്കുന്നത്. അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ മലപ്പുറം ഹാജിയുടെ രണ്ടാം ഭാഗത്തെക്കുറിച്ചു തുളസീദാസ് പറഞ്ഞിരുന്നു.
ആളുകള്‍ക്ക് പഴയരീതി പ്രിയം
ആളുകള്‍ പഴയരീതിയിലുള്ള സിനിമകള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഇന്ന് സിനിമ ഒരുപാട് മാറിയിരിക്കുന്നു. അത് ആളുകള്‍ക്ക് അത്ര മനസിലായിട്ടില്ല. ഇപ്പോഴും ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു സംശയമുണ്ട്. സിനിമയിലെ ഹാസ്യരംഗങ്ങള്‍ ആര്‍ട്ടിസ്റ്റുകളുടെ ൈകയില്‍നിന്നിട്ടിട്ടാണ് അഭിനയിക്കുന്നതെന്ന് ആളുകള്‍ വിചാരിക്കുന്നു. എന്നാല്‍ എഴുതിയ ഒരു സ്‌ക്രിപ്റ്റിനനുസരിച്ചാണ് അഭിനേതാക്കള്‍ അഭിനയിക്കുന്നത്. അവിടെ സംവിധായകന്റെ നിര്‍ദേശമനുസരിച്ചാണ് അവര്‍ ചലിക്കുന്നത്. ഇക്കാര്യം മിക്കവാറും ആളുകള്‍ക്ക് ഇപ്പോഴുമറിയില്ല. അതില്‍ ആര്‍ട്ടിസ്റ്റുകളുടെ വലുപ്പച്ചെറുപ്പമില്ല. സിനിമ പരാജയപ്പെടുമ്പോള്‍ പഴി എപ്പോഴും സംവിധായകനു വരുന്ന ഒരു രീതിയുണ്ട്. അത് ഇപ്പോഴുമുണ്ട്. ഒരു സിനിമ പരായപ്പെടുമെന്നു കരുതി ആരും സിനിമയെടുക്കാറില്ല. അതിലെ കണക്കുകൂട്ടലുകള്‍ തെറ്റുമ്പോഴാണ് സിനിമ പരാജയപ്പെടുന്നത്. വ്യത്യസ്ത സ്വഭവമുള്ള  സിനിമകള്‍ ചെയ്തിട്ടുണ്ട്. മലപ്പുറം ഹാജി പോലുള്ള സിനികമള്‍ എന്തൊക്കെ കള്ളത്തരത്തിലൂടെയും തമാശയിലൂടെയുമാണു പോകുന്നതെങ്കിലും അവസാനം ഒരു നന്‍മയിലാണ് ചെന്നവസാനിക്കുന്നത്. അതാണ് ഇത്തരം സിനിമകളുടെയൊക്കെ പ്രത്യേകത.
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

ഷീലയും നസീറും പിണങ്ങി; വിജയശ്രീ നായികയായി

Masteradmin

സിദ്ദിഖിനേറ്റ അടി ‘അമ്മ’യെ ഉണ്ടാക്കി

Masteradmin

ചാൻസിനായി ജയസൂര്യ ആരുടെയും കാലു പിടിക്കുമായിരുന്നു; തുറന്നു പറഞ്ഞ് പഴയ സുഹൃത്ത്

Masteradmin

എഫക്ട്‌സിന്റെ രാജാവ്

Masteradmin

ചില സിനിമാക്കാര്‍ ചെയ്യുന്നതു കണ്ടാല്‍ സഹിക്കില്ല; നിര്‍മ്മാതാവിനെ ഇവര്‍ പൂട്ടിക്കും

Masteradmin

ഇളയദളപതി വിജയ്-യുടെ ആദ്യ ഭാഗ്യ നായിക; അന്ന് പ്രണയം നിരസിച്ചതിന് നിരവധി വിമർശനങ്ങൾ കേട്ടു …

Masteradmin

പുലിമുരുകനെന്ന വലിയസത്യത്തെ കാട്ടിയ മൂപ്പന്‍

Masteradmin

കാലം തെറ്റിപ്പോയി; അല്ലെങ്കില്‍ ദശരഥം സൂപ്പര്‍ഹിറ്റായേനെ

Masteradmin

പ്രേം നസീര്‍ സ്‌നേഹമുള്ള താരം; ഷാനവാസിന് വില്ലനായത് ഭാഷ

Masteradmin

മുരളി ഷൂട്ടിങ്ങിനു വന്നില്ല തലവര തെളിഞ്ഞത് സുരേഷ് ഗോപിക്ക്..

Masteradmin

മമ്മൂട്ടിയും മോഹന്‍ലാലും ലോഹിക്കു പ്രിയപ്പെട്ടവര്‍;മീരാജാസ്മിന്‍ അപഹരിച്ചത് സിന്ധു ലോഹിക്കു നല്‍കിയത്!

Masteradmin

ചാക്കിൽ കെട്ടിയാണ് മോഹൻലാലിൻറെ വീട്ടിലേക്കു കത്തുകൾ എത്തിച്ചിരുന്നത്

Masteradmin