കൂട്ടുകാരികൾക്കൊപ്പം ഓടിക്കളിക്കേണ്ട പ്രായത്തിൽ നാല് ചുമരുകൾക്കുള്ളിൽ കിടക്കയിൽ കണ്ണീരൊഴുക്കി കഴിയുകയാണ് ഒരു പത്ത് വയസ്സുകാരി. പൂത്തുമ്പിയെ പോലെ പാറിപ്പറക്കേണ്ട പ്രായത്തിൽ അവൾക്കുണ്ടായ ദുരവസ്ഥ കണ്ടാൽ ആരുടെയും കണ്ണ് നനയും. അത്രയ്ക്ക് ദൈന്യതയാണ് ആ മുഖത്ത്.
കൊല്ലം ജില്ലയിലെ കല്ലറ എന്ന ഗ്രാമത്തിലാണ് അനാമിക എന്ന പത്ത് വയസ്സുകാരിയുടെ വീട്. ആറു വയസ്സു കഴിഞ്ഞപ്പോഴാണ് അവൾക്ക് ബ്രെയിൻ ട്യൂമർ പിടിപെട്ടത്. ആ മഹാരോഗം പല രീതിയിൽ പിന്നെ അവളെ കീഴടക്കി. ഇതിനോടകം നാല് തവണ ശസ്ത്രക്രിയകൾ ചെയ്തു. ശ്വാസകോശത്തിൽ വെള്ളം കെട്ടിക്കിടന്ന് ഇൻഫെക്ഷൻ ആയതായിരുന്നു ഒടുവിലത്തെ പ്രശ്നം. അതിന് ശസ്ത്രക്രിയ ചെയ്തിട്ടും പൂർണമായി സുഖം പ്രാപിച്ചിട്ടില്ല. ഇനിയും അടിയന്തര ശസ്ത്രക്രിയകൾ വേണ്ടിവരും. ഈ കുരുന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ അത് മാത്രമാണ് പോംവഴിയെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നു. ഭാരിച്ച ചികിത്സാ ചെലവ് താങ്ങാൻ ഈ നിർധന കുടുംബത്തിന് ആകുന്നില്ല. അനാമികയുടെ അമ്മ അശ്വതി മകൾക്ക് മരുന്നിനുവേണ്ടി മുട്ടാത്ത വാതിലില്ല. അനാമികയുടെ അച്ഛൻ അഞ്ചുമാസം മുമ്പ് ജീവനൊടുക്കുകയായിരുന്നു … ഒരുപക്ഷേ മകളുടെ ഈ കിടപ്പ് സഹിക്കാൻ വയ്യാതെ അയാൾ ലോകം വിട്ടുപോയതാകും.
അനാമിക പഠിച്ച സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കളും മറ്റും നൽകിയ സഹായം കൊണ്ടാണ് ഇതുവരെ ചികിത്സ നടത്താനായത്. അശ്വതിയുടെ അച്ഛനും അമ്മയും പണിയെടുത്ത് കിട്ടുന്ന ചെറിയ തുക കൊണ്ടാണ് ഇവരുടെ ഭക്ഷണകാര്യങ്ങളും മറ്റും നടക്കുന്നത്.
അനാമിക ഇപ്പോൾ പൂർണമായും ശയ്യാവലംബിയാണ്.
കിടക്കയിൽ കിടന്ന് കണ്ണീരൊഴുക്കുകയാണ് അവൾ . ഒറ്റയ്ക്ക് കിടക്കാനും കുട്ടിക്ക് ഇപ്പോൾ പേടിയാണെന്ന് അശ്വതി പറയുന്നു. അതുകൊണ്ട് അവളെ തനിച്ചാക്കി ജോലിക്ക് പോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്. അനാമികയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സന്മനസ്സുള്ളവരുടെ സഹായം വേണം. അതിന് എല്ലാവരും കരുണ കാണിക്കും എന്ന് പ്രതീക്ഷിക്കാം. അനാമികയുടെ അക്കൗണ്ട് വിവരങ്ങളും മറ്റും വീഡിയോയിൽ ചേർത്തിട്ടുണ്ട്. നമ്മൾ കൊടുക്കുന്ന ഒരു കൈത്താങ്ങ് ആ കുരുന്നു പെൺകുട്ടിക്ക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് വഴിതെളിക്കലാകും.
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ