കേരളത്തിലെ ട്രാൻസ്ജെൻഡേഴ്സിന്റെ അവസ്ഥ പൊതുവേ പരിതാപകരമാണ്. അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും ആരും മനസ്സിലാക്കുന്നില്ല. പക്ഷേ ഇപ്പോൾ ഒരു പടി കൂടി കടന്ന് അവർക്കിടയിലെ കുടിപ്പക ആണ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇത് ഏറ്റവും പ്രകടമായ ജില്ലയിൽ ഒന്നാണ് കൊല്ലം. കൊല്ലം ജില്ലയിൽ പുനലൂർ ഉള്ള ട്രാൻസ്ജെൻഡേഴ്സ് പ്രത്യേക വിഭാഗമായി നിലകൊള്ളുകയാണ്. അവരെ സ്വതന്ത്രമായി പ്രവർത്തിക്കാൻ മറ്റു സ്ഥലങ്ങളിലുള്ളവർ അനുവദിക്കുന്നില്ല, എന്ന് മാത്രമല്ല അവരുടെ ഏരിയയിൽ കയറി കൈകടത്തുന്നു എന്നുമാണ് പരാതി. ഏറ്റവും ഗൗരവമായ ഒരു കാര്യം ട്രാൻസ്ജെൻഡേഴ്സിന് ഇടയിൽ നിലനിൽക്കുന്ന അമ്മ – മകൾ സമ്പ്രദായം ആണ് . പൊതുസമൂഹത്തിന് ഇതേക്കുറിച്ച് വലിയ ധാരണ ഉണ്ടാകില്ല എന്നറിയാം.
പക്ഷേ അത്തരം സമ്പ്രദായങ്ങൾ കേരളത്തിലും വ്യാപകമായിക്കൊണ്ടിരിക്കുന്നു എന്നതിന് ഉദാഹരണമാണ് ഇവരുടെ വാക്കുകൾ. കൊല്ലത്ത് ഇത്തരത്തിൽ പല അമ്മമാർ ഉണ്ട് എന്ന് ഇവർ പറയുന്നു. അമ്മയുടെ കീഴിൽ ആണെങ്കിൽ ജോലിയും വരുമാനവും ഒക്കെ നിശ്ചയിക്കുന്നത് ആ അമ്മ ആയിരിക്കും. പുനലൂരിലുള്ള ട്രാൻസ്ജെൻഡേഴ്സ് ഇതിന് ഒത്തു നിൽക്കാത്തതിനാൽ അവരെ പല വിധത്തിൽ ദ്രോഹിക്കുന്നു എന്നാണ് പരാതി. ഇവരെല്ലാം പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർ ആണ്. സർക്കാരും പോലീസും ഇടപെട്ട് തങ്ങൾക്ക് നീതി ഉറപ്പാക്കും എന്ന പ്രതീക്ഷയിൽ ആണിവർ . എന്തായാലും ഒരു കാര്യം ഓർക്കുക. ലൈംഗിക തൊഴിൽ തന്നെയാണ് ഇവർ എല്ലാം ചെയ്യുന്നത്.
സർജറിക്ക്പണമുണ്ടാക്കാൻ വേണ്ടിയാണ് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നത് എന്നാണ് ഇവരുടെ ഭാഷ്യം. പക്ഷേ ഒന്നോർക്കുക. നേരായ മാർഗ്ഗത്തിൽ പണം സമ്പാദിക്കാൻ എത്രയെത്ര മാർഗ്ഗങ്ങളുണ്ട്. നിയമത്തിനു മുമ്പിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ പ്രവർത്തിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പൊതുസമൂഹത്തിൽ തങ്ങളെ സമീപിക്കാത്തവരെ സ്വതന്ത്രമായി യാത്ര ചെയ്യാനും മറ്റും അനുവദിക്കുക.
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ