ജീവിതത്തില്‍ ദുരിതങ്ങള്‍ പലവിധമുണ്ടാകാറുണ്ടെങ്കിലും അമ്മവഴിയുണ്ടാകുന്ന ദുരിതവും വേദനയും ഏറെ കഠിനമായിരിക്കും. മകന്‍ ചത്താലും മരുമകളുടെ കണ്ണുനീര്‍കണ്ടാല്‍ മതിയെന്ന പഴയ സങ്കല്‍പ്പത്തിന്റെ മൂര്‍ത്തീരൂപവുംകൂടിയാണ് അമ്മയെങ്കിലോ? കൊല്ലം പാരിപ്പള്ളില്‍ ഇങ്ങനെ ദുരിതമനുഭവിക്കുന്ന ഒരു കുടുംബമുണ്ട്.
പെറ്റുവളര്‍ത്തിയ അമ്മമൂലം ജീവിതം വഴിമുട്ടിയ ഒരു കുടുംബം ഇപ്പോള്‍ കഴിയുന്നത് ഒരു കോഴിക്കൂട്ടില്‍. ഓട്ടോഡ്രൈവറായ സുനിയും ഭാര്യ സുനിതയും രണ്ടുമക്കളുമടങ്ങുന്ന കുടുംബമാണ് കോഴിയുടെ വിസര്‍ജ്ജ്യത്തിന്റെ മണവുംപേറി കുടിലെന്നുപോലും പറയാന്‍കഴിയാത്ത ഇടത്ത് താമസിക്കുന്നത്.
വിവാഹം അമ്മമാരെ മക്കളുടെ ശത്രുക്കളാക്കുന്നതിന് ഉദ്ദാഹരണമാണ് സുനിയുടെ അമ്മ. സുനി അച്ഛനാരെന്നറിയാതെ വളര്‍ന്നതാണ്. സുനിയുടെ ഭാര്യ സുനിതയുടെ മുറപ്പെണ്ണും. സുനിയുടെ അമ്മയെ ചതിച്ചുഗര്‍ഭിണിയാക്കിയത് സുനിതയുടെ ബന്ധുവാണെന്നതാണ് സുനിതയോടുള്ള അമ്മായിഅമ്മയുടെ ദേഷ്യത്തിനു കാരണം. സുനിത സുനിയുടെ മുറപ്പെണ്ണാണ്. വിവാഹശേഷം സുനിതയുടെ ആഭരങ്ങള്‍ ഉപയോഗിച്ചു മകനെ വിദേശത്തേയ്ക്കയക്കാനായിരുന്നു സുനിയുടെ അമ്മയ്ക്കു തിടുക്കം. സുനിയെ വിദേശത്തുവിടാനായി സ്ത്രീധനമായി ലഭിച്ച സുനിതയുടെ ഭൂരിഭാഗം ആഭരണങ്ങളും പണയംവച്ചു.
മകന്‍ വിദേശത്തേക്കു പോയതോടെ സുനിത നിരന്തരം പീഡനങ്ങള്‍ക്കിരയായാവാന്‍ തുടങ്ങി. സുനിയുടെ അമ്മ മുറിയില്‍ പൂട്ടിയിടുകയും ഭക്ഷണം നല്‍കാതിരിക്കുകയും െചയ്യുക പതിവായി. ഭര്‍ത്താവിനെ ഫോണ്‍വിളിക്കാന്‍പോലും അവര്‍ സമ്മതിച്ചില്ല. ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനമേറ്റപ്പോഴും ഒന്നും വീട്ടുകാരെ അറിയിക്കാന്‍ സുനിത തയാറായില്ല. സുനിതയുടെ ചുണ്ടത്ത് ഒരു മുറിവ് ഉണ്ടായിരുന്നു. ഈ മുറിവുകാട്ടി ചീഞ്ഞചുണ്ടുമായി വന്നവള്‍ മകന്റെ ജീവിതം നശിപ്പിച്ചെന്ന് അവര്‍ എപ്പോഴും സുനിതയെ കുറ്റപ്പെടുത്തി.
ഇതിനിടെ വിദേശത്തുപോയ സുനിക്ക് ഉടന്‍തന്നെ മടങ്ങിപ്പോരേണ്ടിവന്നു. പണയംവച്ച ആഭരണങ്ങളെച്ചൊല്ലിലുള്ള തക്കത്തിനൊടുവില്‍ സുനിയെയും സുനിതയെയും രണ്ടുമക്കളെയും അമ്മ നിര്‍ദ്ദയം പുറത്താക്കി. ഇപ്പോള്‍ ഇവര്‍ കഴിയുന്നത് കോഴിഫാമായി ഉപയോഗിച്ചിരുന്ന ഒരു പടുതാ കൂടാരത്തിലാണ്. ഓട്ടോ ഓടിച്ചാണ് സുനി കുടുംബം പുര്‍ത്തുന്നത്. ഒരു വീട് ആണ് ഇവരുടെ സ്വപ്നം.
വെറുംതറയില്‍ കിടന്നുറങ്ങേണ്ടിവരുന്ന നിര്‍ധനരായ ഈ കുടുംബം താങ്ങായി ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയിലാണ്.
വീഡിയോ കാണുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ