മന്ത്രവാദത്തിനു തടസമാകുമെന്നുകണ്ട് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ കാവ് പുനരുജ്ജീവിപ്പിക്കാനുള്ള നാട്ടുകാരുടെ ശ്രമത്തെ ഒരാള്‍ എതിര്‍ക്കുന്നു. ആ എതിര്‍പ്പില്‍ ഒരു നാടിന്റെ പ്രതീക്ഷയായ വിശ്വാസത്തെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. കൊല്ലം കടയ്ക്കലിലാണ് സംഭവം.
അഞ്ഞൂറുവര്‍ഷത്തിലേറെയായി ഒരു കുടുംബത്തിന്റെ നേതൃത്വത്തില്‍ വച്ചുപൂജയുണ്ടായിരുന്നതായിരുന്നു കടയ്ക്കലിനു സമീപമുള്ള കാവ്. 25 വര്‍ഷം മുമ്പ് പൂജാരി മരിച്ചതിനേത്തുടര്‍ന്ന് പൂജയില്ലാതെ കിടക്കുകയായിരുന്നു. എന്നാല്‍ ഇവിടുത്തെ പ്രതിഷ്ഠയില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന കുറേ കുടുംബങ്ങള്‍ ഇവിടെയുണ്ട്. അവരുടെയെല്ലാം ദുരിതജീവിതത്തിനു പരിഹാരം കാണാന്‍ ഈ കാവിലെ അമ്മയ്ക്കു കഴിയുമെന്നാണ് ഇവരുടെ വിശ്വസം. ആ ശക്തിക്കുവേണ്ടി കാവ് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണു നാട്ടുകാര്‍. പ്രശ്‌നംവയ്ക്കുകയും പരിഹാരക്രിയകളൊക്കെ ചെയ്തു. ദേവിയെ കുടിയിരുത്താനായി മൂന്നു സെന്റ് സ്ഥലവും എല്ലാവരുംകൂടി പിരിവിട്ടുകൂട്ടിയ പണംകൊണ്ടു വാങ്ങി. നിത്യപൂജ ആംഭിക്കാനുള്ള ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്തു. അപ്പോഴാണ് ദേവിക്കെതിരേ ദുഷ്ടശക്തിയുടെ കടന്നു വരവ്.
ദുര്‍മന്ത്രവാദിയുടെ വരവ്
നാട്ടുകാര്‍ കാവിന്റെ നിര്‍മ്മാണത്തിനും പൂജയ്ക്കുമായുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് തൊട്ടടുത്തുള്ള ഒരാള്‍ ദേവിയെ കുടിയിരുത്തുന്നതിനെതിരേ രംഗത്തുവന്നത്. വീട്ടില്‍ ആഭിചാരക്രിയകള്‍ ചെയ്യുന്ന ആളായിരുന്നു അത്. പപ്പിടി എന്ന മദനന്‍. അയാളുടെ വീട്ടില്‍ ആഭിചാരവും മന്ത്രവാദവും കോഴികുരുതിയും നടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മദനന്റെ മകന്‍ ബിനോജും ഇതിനുകൂട്ടു നില്‍ക്കുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നു. ഇയാളെക്കൊണ്ട് പല ആള്‍ക്കാരുമാണ് ആഭിചാരക്രിയകള്‍ ഒക്കെ ചെയ്യുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. അവരുടെ വീട്ടില്‍ നടക്കുന്ന പൂജയില്‍ മറ്റുള്ളവര്‍ പങ്കെടുക്കണമെന്നാണ് മദനന്റെ താല്‍പ്പര്യം. മദനന്റെ ബന്ധുക്കള്‍ തന്നെയാണ് കാവ് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം നടത്തുന്നത്. കളത്തൂപ്പുഴ ഭാഗത്തുനിന്നുള്ളവരാണ് മദനന്റെ വീട്ടില്‍ മന്ത്രവാദങ്ങള്‍ക്കെത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
മദനനന്‍ ചെയ്തത്
വച്ചു പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ് മദനന്‍ മദ്യപിച്ചു സ്ഥലത്തെത്തിയത്. അവിടെ ദേവിയുടെ പ്രതിഷ്ടയും സമീപമുള്ള വാളും മറ്റു സാധനങ്ങളും നശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിശ്വാസികളായ നാട്ടുകാരെയും വീട്ടുകാരെയും കാവിലെ വിശ്വാസത്തില്‍നിന്നു നീക്കുക എന്നതാണു മദനന്റെ ലക്ഷ്യം. വില്ലേജ് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെടുന്നുണ്ട്. മദനനുപിന്നില്‍ മറ്റാരൊക്കെയോ ഉണ്ടെന്നാണു നാട്ടുകാര്‍ പറയുന്നത്. എന്തായാലും ദേവിയുടെ പ്രതിഷ്ടയുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ തീരുമാനം.
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ