Master News Kerala
Story

ദൈവം ശരീരത്തിൽ വന്നപ്പോൾ ഭാര്യയും മക്കളും ഇട്ടിട്ടു പോയി; തുളസി ദൈവം ജീവിക്കുക 200 വർഷം

അന്ധവിശ്വാസം വിറ്റ് തിന്നുന്നവരിൽ അഗ്രഗണ്യന്മാരിൽ ഒരാളാണ് തുളസി ദൈവം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.

അമ്മാതിരി തള്ളാണ് തള്ളുന്നത്. തുളസി ദൈവത്തിൻറെ ശരീരത്തിൽ ആറ്റുകാൽ അമ്മയും മൂകാംബികയും പിന്നെ കുടുംബദേവതയും വരും. മഹേശ്വരനും ഈ ശരീരത്ത് തന്നെ ഉണ്ടത്രേ. എല്ലായ്പ്പോഴും ദൈവം ശരീരത്തിൽ ഉണ്ടെന്നാണ് തുളസി തള്ളിവിടുന്നത്. ചിലപ്പോൾ സംസാരം ആറ്റുകാൽ അമ്മയായി ഒക്കെ ആയിരിക്കും. തന്റെ നാഥനായ മഹേശ്വരനാണ് ഇതെന്നാണ് അപ്പോൾ ആറ്റുകാലമ്മ പറയുന്നത്. തുളസി മരിക്കുന്നതുവരെ ഒപ്പം കാണും. സാധാരണ മനുഷ്യരെ പോലെ ഒന്നുമല്ല. 190 -200 വർഷം വരെ തുളസി ജീവിക്കും.

ഇപ്പോൾ തുളസി ദൈവത്തിൻറെ വീട്ടിൽ പ്രായമായ അമ്മ മാത്രമേ ഉള്ളൂ. മകൻറെ പരിപാടികളിൽ ഒക്കെ അമ്മയ്ക്ക് വലിയ വിശ്വാസമാണ്. ശരീരത്തിൽ ദൈവം കയറിയതോടെ ഭാര്യയും മക്കളും തുളസിയെ വിട്ടുപോയി. ഇതൊന്നും അധികം കാണേണ്ട എന്ന് വിചാരിച്ച് ആയിരിക്കും ആ പാവങ്ങൾ അങ്ങനെ ചെയ്തത്.നാല് വയസ് മുതൽ ഒപ്പം ദൈവം ഉണ്ടെന്നാണ് തുളസി പറയുന്നത്. പക്ഷേ പിന്നീടാണ് അത് തിരിച്ചറിഞ്ഞത്. അടുത്തെത്തുന്നവരെക്കുറിച്ച് പ്രവചനങ്ങളും ഒക്കെ തുളസി ദൈവം നടത്തും. 

എന്തായാലും നമ്മുടെ അഘോരാനന്ദ സ്വാമി പ്രവചിച്ച കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അതൊന്നും നടക്കില്ല എന്നാണ് തുളസി ദൈവം പ്രവചിക്കുന്നത്. പിണറായിക്ക് അത്ര മോശം കാലം ഒന്നുമല്ല. അമ്പലങ്ങളിൽ പോയാൽ ദോഷങ്ങൾ മാറാവുന്നതേയുള്ളൂ. മോദി സന്യാസി ആകും എന്ന് പറയുന്നതിലും കാര്യമില്ല. ദിലീപ് ഒരു കാരണവശാലും കാവ്യാ മാധവനെ ഉപേക്ഷിക്കരുത്. ഉപേക്ഷിച്ചാൽ ദിലീപിന് എട്ടിൻറെ പണി കിട്ടും. ദിലീപിന് കേസിൽ ശിക്ഷ കിട്ടുമെന്നും തുളസി ദൈവം പ്രവചിക്കുന്നു. അനുഗ്രഹവും ദേഹത്ത് അല്പം ഉഴിച്ചിലും ഒക്കെ നടത്തിയാണ് തുളസി ദൈവം അവിടുന്ന് യാത്രയാക്കിയത്. തന്നെ വിശ്വസിച്ചു വരുന്നവർക്ക് എല്ലാ ഐശ്വര്യങ്ങളും കിട്ടും എന്നാണ് ഈ ദൈവം പറയുന്നത്. ഇങ്ങനെയുള്ള കേന്ദ്രങ്ങളിലൊക്കെ പോകുന്നവരാണ് ശരിക്കും ചിന്തിക്കേണ്ടത്. ഇവരൊക്കെ വിളിച്ചു പറയുന്നത് എല്ലാം ശരിയാണോ ? സത്യത്തിന്റെ കണിക എങ്കിലും ഇതിൽ ഉണ്ടോ എന്നൊക്കെ ഒന്ന് സ്വയം ചിന്തിച്ചു നോക്കുക ..

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

ഒരു നാട് മുഴുവൻ ഇൻഷുറൻസ് പരിരക്ഷയിൽ; ഇതൊരു മാതൃകാ ഗ്രാമം …

Masteradmin

നിയമമയെ നിനക്കു കണ്ണില്ലെ!

Masteradmin

ജീവനുവേണ്ടി കേഴുന്ന ഒരു പത്തു വയസ്സുകാരി; ആരും സഹിക്കില്ല ഈ കിടപ്പ് കണ്ടാൽ …

Masteradmin

തിരുവന്തപുരത്തുകാരി മീനാക്ഷി ഇല്ലായിരുന്നുവെങ്കിൽ ബീന ഇന്ന് ജീവനോടെ കാണുമോ എന്നുതന്നെ സംശയം.

Masteradmin

സുധീഷ് സുഹൃത്തിന് വച്ചത് കൊണ്ടത് അമ്മാവൻ കുഞ്ഞുമോന് …

Masteradmin

ബുദ്ധികൊണ്ട് ഉയരങ്ങള്‍ വെട്ടിപ്പിടിച്ച് ഏഴു വയസുകാരി

Masteradmin

പട്ടാളക്കാർ ഇല്ലാത്ത ഒരു വീടു പോലുമില്ല ഈ ഗ്രാമത്തിൽ …

Masteradmin

ഏമ്പക്കം വിട്ട് ദൈവമാകുന്ന മുത്തുമാരിയമ്മ

Masteradmin

അപ്പൂപ്പൻ കാവിലെ അത്ഭുതങ്ങൾ: എന്ത് കാര്യം സാധിക്കണമെങ്കിലും ഇവിടെ വന്നാൽ മതി …

Masteradmin

കൃഷ്ണനും കൊടുങ്ങല്ലൂരമ്മയും ചോറ്റാനിക്കര അമ്മയും ഒക്കെ ഈ വിജയണ്ണൻ തന്നെ …

Masteradmin

മൃതദേഹങ്ങളുടെ ഹൃദയമിടിക്കുന്ന സ്ഥലം; തേങ്ങ വച്ചാൽ തന്നെ പൊട്ടും

Masteradmin

മൂക്കു കൊണ്ട് വരയ്ക്കുന്നവർ; ഇനി ലക്ഷ്യം ഗിന്നസ്

Masteradmin