തമിഴ്നാട്ടിലെ കാലഭൈരവന്റെ അമ്പലത്തിൽ എത്തിയാൽ ആരും ഒന്നു ഞെട്ടും. അമ്പലം നിറയെ നായ്ക്കളാണ്. കൂട്ടിലിട്ടും ഇവയെ വളർത്തുന്നുണ്ട്.
നാട്ടിലെ വീടുകളിലൊന്നും നായ്ക്കളില്ല.
എല്ലാം ഈ അമ്പലത്തിലാണ്. അതും വെറുതെയങ്ങ് വളർത്തുകയല്ല.
കാലഭൈരവന്റെ വാഹനമായ നായ്ക്കളെ ഇവർ ആരാധിക്കുകയാണ് ചെയ്യുന്നത്.
വിചിത്രമായ പല കാര്യങ്ങളും ഇവിടെ കാണാം. അതിൽ ഏറ്റവും പ്രധാനം ശ്രീകോവിലിൽ പൂജ നടക്കുമ്പോൾ ഒരു നായ ഓരിയിട്ട് തുടങ്ങുന്നതാണ്. ദീപാരാധന കഴിയുവോളം അത് നീളും… മറ്റ് നായ്ക്കളെല്ലാം കൂടെ ചേരും…
ആരെയും ഈ നായ്ക്കൾ ഉപദ്രവിക്കാറില്ല. നായ്ക്കളെ തൊട്ട് പ്രാർത്ഥിച്ചാൽ എല്ലാ ദോഷങ്ങളും മാറുമെന്നാണ് വിശ്വാസം.
വിശ്വാസം പലർക്കും പലതാണ്. അത് ശരിയോ തെറ്റോ എന്നൊക്കെ വിലയിരുത്തേണ്ടത് ഇത്തരം സ്ഥലങ്ങളിൽ പോകുന്നവരാണ്