Master News Kerala
Story

നിയമമയെ നിനക്കു കണ്ണില്ലെ!

വെറും ഒരു കീഴ്ശ്വാസം വിട്ടതിനു റിയാസിന്റെ ചന്തി അടിച്ചുപൊട്ടിച്ചു

പോലീസിന്റെ അതിക്രമം പാവം പഴക്കച്ചവടക്കാരനോട്്

ഈ നാട്ടില്‍ ഒരു നിയമവ്യവസ്ഥയുണ്ടോ?. പോലീസുകാര്‍ കാരണം ഒരു വളിവിടാന്‍ പോലും പറ്റാത്ത അവസ്ഥയല്ലെ ഇവിടെ? ചോദിക്കുന്നത് വളിവിട്ടതിന്റെ പേരില്‍ പോലീസ് ചന്തി അടിച്ചു പൊട്ടിച്ച റിയാസാണ്. അനുഭവസ്ഥന്റെ ഈ ചോദ്യത്തിനു മുന്നില്‍ എന്തുത്തരമാണ് ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി പറയുക?. പോലീസിന്റെ അക്രമം ഇങ്ങനെ തുടര്‍ന്നാല്‍ പാവം ജനം എന്തുചെയ്യും. കേള്‍ക്കുന്നവര്‍ക്കു ചിരിക്കാന്‍ തോന്നുന്ന കാര്യമായിരിക്കും. പേക്ഷ അനുഭവിച്ചവനല്ലെ അതിന്റെ വേദന അറിയൂ.

സംഭവം ഇങ്ങയൊണ്്:- പഴക്കച്ചവടക്കാരനായ പുനലൂര്‍ വാളക്കോട് സ്വദേശി റിയാസിനാണ് ദുരനുഭവമുണ്ടായത്. രാത്രി പത്തുമണിയോടെ റിയാസ് കച്ചവടം കഴിഞ്ഞ് ഭക്ഷണവും വാങ്ങി വീട്ടിലേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഷാജിഹോട്ടലില്‍ നിന്നു ഭക്ഷണവും മേടിച്ചു പുറത്തിറങ്ങിയപ്പോള്‍ അവിടെ ഹൈവേ പോലീസിന്റെ വാഹനം കിടപ്പുണ്ടായിരുന്നു. വിശന്നതിനാല്‍ ഇതൊന്നു ശ്രദ്ധിക്കാതെ നടന്നുപോയ റിയാസ് താന്‍ പഴക്കച്ചവടം നടത്തുന്നതിനു സമീപത്തിരുന്നു തനിക്കായി വാങ്ങിയ ഭക്ഷണം കഴിച്ചു.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പുറകേവന്ന ഹൈവേ പോലീസുകാര്‍ റിയാസിനെ റോഡഡിലേക്കു വിളിച്ചു. ഡോറ് തുറന്നിറങ്ങിയ ഉടന്‍ റിയാസിനെ പോലീസുകാര്‍ ഒന്നും പറയാതെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു. കാര്യമെന്താന്നു തിരക്കിയപ്പോള്‍ ‘നീ വളിവിട്ടില്ലെ’ എന്നായിരുന്നു മറുചോദ്യം. അടി തടയാന്‍ ശ്രമിച്ചതിനാല്‍ കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. റിയാസ് വളിവിട്ടത് സി.സി. ടി.വിയില്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു. വളി എങ്ങനെ സി.സി. ടി.വിയില്‍ പതിയും എന്നതു മറ്റൊരു ചോദ്യം. ഒരടി അടിക്കുകയല്ല. ചന്തിയുെട ഭാഗം മുഴുവന്‍ അടിച്ചുപൊട്ടിച്ച നിലയിലാണ്.

അടികൊണ്ട് പരിക്കേറ്റ ചന്തിയുമായി ചികിത്സയ്ക്കായി പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയ റിയാസിന് അവിടെയും ദുരനുഭവമാണു നേരിടേണ്ടിവന്നത്. ആശുപത്രിയില്‍ ചെന്ന റിയാസ് തനിക്ക് അഡ്മിറ്റാകണമെന്നും നില്‍ക്കാന്‍കൂടി വയ്യ എന്നും ആശുപത്രി അധികൃതരോടു പറഞ്ഞു. പക്ഷേ അഡ്മിറ്റാക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായായില്ല. നാലുഗുളിക മാത്രമാണ് അവിടെനിന്നു കിട്ടിയത്. വേദന സഹിക്കാന്‍ വയ്യാതെ വീണ്ടും ആശുപത്രിയില്‍ ചെന്നെങ്കിലും അ്ഡ്്മിറ്റ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു. ടോയ്‌ലറ്റില്‍ പോകാന്‍പോലും വയ്യാത്ത അവസ്ഥയാണു തനിക്കെന്നു റിയാസ് പറയുന്നു.

പഴക്കച്ചവടം ചെയ്യുന്ന റിയാസിന് ഇപ്പോള്‍ മര്യാദയ്ക്കു ജോലി ചെയ്യാന്‍പോലും കഴിയാത്ത അവസ്ഥയാണ്. അതിനുശേഷവും പോലീസുകാര്‍ ഭീഷണിയുമായി വന്നു. ‘ഇവിടെ നിക്കാതെ കേറിപ്പോടാ..’ എന്നു പറഞ്ഞ് റിയാസിന്റെ പുറകേ പോലീസ് വരികയാണ്. ഇപ്പോഴും നേരേനില്‍ക്കാന്‍ വയ്യാത്ത അവസ്ഥിലാണ് റിയാസ്. പോലീസ് മര്‍ദ്ദിച്ചതുകൊണ്ടാകാം ആശുപത്രി അധികൃതര്‍ അഡ്മിറ്റ് ചെയ്യാത്തതെന്നാണ് റിയാസ് പറയുന്നു. പരാതി കൊടുക്കാന്‍ പോകുമെന്നറിഞ്ഞ പോലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ഡിവൈ.എസ്.പി. മുതല്‍ മുകളിലേക്കുമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരാതികൊടുക്കാനാണ് റിയാസിന്റെ തീരുമാനം.

വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

പുളിമരക്കാട്ടിലെ അത്ഭുതയോഗി; ഭക്ഷണം പുളി മാത്രം, ചുറ്റും സര്‍പ്പങ്ങള്‍

Masteradmin

വില കൂടിയ കാർ ബുക്ക് ചെയ്ത ആൾക്ക് പകരം മറ്റൊരു കാർ കൊടുത്തു തട്ടിപ്പ് …

Masteradmin

മുലപ്പാൽ മുതൽ കൺപീലി വരെ; ‌ഓർമകൾ സൂക്ഷിച്ചുവയ്ക്കുന്ന ആഭരണങ്ങൾ

Masteradmin

ആൾദൈവങ്ങളുടെ സമ്മേളനം; പ്രവചനവും ബാധ ഒഴിപ്പിക്കലും തകൃതി

Masteradmin

ഏത് ഉഗ്രവിഷവും ഊതിയിറക്കും; ആശുപത്രിയിൽ നിന്ന് തള്ളിയ കേസുകളും സുഖപ്പെടുത്തിയിട്ടുണ്ടെന്ന് ഈ വീട്ടമ്മ

Masteradmin

കൃഷ്ണനും കൊടുങ്ങല്ലൂരമ്മയും ചോറ്റാനിക്കര അമ്മയും ഒക്കെ ഈ വിജയണ്ണൻ തന്നെ …

Masteradmin

ആരെയും ഞെട്ടിക്കും നാഗദൈവം എന്ന ഈ നാഗ സൈരന്ധ്രി

Masteradmin

ട്രാൻസ്ജെൻഡേഴ്സിന് ഇടയിൽ കുടിപ്പക; ലൈംഗിക തൊഴിലിനു പോകാൻ മത്സരം

Masteradmin

മിക്കവാറും ചേച്ചി ആണുങ്ങളുടെ എല്ലാം പണി കളയും

Masteradmin

മണി വിഴുങ്ങുന്ന അത്ഭുത മരം; ഇതുവരെ വിഴുങ്ങിയത് രണ്ടായിരത്തിലധികം മണികൾ

Masteradmin

ഉള്ളിലുള്ളത് കുട്ടിച്ചാത്താനല്ല ആരായാലും ഈ അമ്മ പുറത്തെടുക്കും

Masteradmin

തുടർച്ചയായ അപവാദ പ്രചരണം; ജീവിതം മടുത്ത് ഒരു വീട്ടമ്മ…

Masteradmin