രതീഷിന്റെ ജീവിതം എല്ലാ പുരുഷന്മാർക്കും ഒരു പാഠമാണ്. സുഖം തേടി പലപല സ്ത്രീകളുടെ പിന്നാലെ പോകുന്നവർ അറിഞ്ഞിരിക്കേണ്ട പാഠം. രതീഷിനെ കുറിച്ച് മരണശേഷം പോലും ആരും അത്ര നല്ലതൊന്നുമല്ല പറയുന്നത്. സ്വന്തം അമ്മപോലും പറയുമ്പോൾ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. പതിനേഴാം വയസ്സിലാണ് രതീഷ് ആദ്യമായി ഒരു പെണ്ണിനെ വളയ്ക്കുന്നത്. പിന്നെ അത് പലതവണയായി. ഒരിക്കൽ ഭാര്യയ്ക്ക് പുറമേ ഭാര്യയുടെ ചേച്ചിയെയും അയാൾ വളച്ച് സ്വന്തമാക്കി. ഇത്തരത്തിലുള്ള രതീഷിന്റെ കൂടെ എന്ത് കണ്ടാണ് സ്ത്രീകൾ ഇറങ്ങിവരുന്നത് എന്നല്ലേ? പലപല കള്ളങ്ങൾ പറഞ്ഞാണ് അയാൾ സ്ത്രീകളെ വശത്താക്കിയിരുന്നത്. കോടീശ്വരൻ ആണെന്നും മറ്റും നടിച്ച് പലരെയും പാട്ടിലാക്കി. എല്ലാം കഴിഞ്ഞ് സത്യം അറിയുമ്പോഴാകും ആ സ്ത്രീകൾ അവനെ വിട്ടു പോവുക. അയാൾ ആദ്യം കല്യാണം കഴിച്ചു കൊണ്ടുവന്ന പെൺകുട്ടിയെ കുറിച്ച് അമ്മയ്ക്കും മറ്റും നല്ലതു മാത്രമേ പറയാറുണ്ടായിരുന്നുള്ളു. പക്ഷേ രതീഷ് മദ്യപിച്ച് വന്നാൽ ആളാകെ മാറും. പിന്നെ വീട്ടിൽ ഉപദ്രവമായി. ചിലവിനും കൊടുക്കില്ല. അങ്ങനെ പല പല പ്രശ്നങ്ങൾ. ഏറ്റവും ഒടുവിൽ കുണ്ടറയിൽ നിന്നാണ് ഒരു യുവതിയെ രതീഷ് പ്രണയിച്ച് സ്വന്തമാക്കിയത്. 14 വർഷം മുമ്പ് വിവാഹിതയായ സ്ത്രീ. അവർ ഭർത്താവിനെയും കുട്ടികളെയും ഒക്കെ ഉപേക്ഷിച്ച് രതീഷിന്റെ വാക്ക് മാത്രം വിശ്വസിച്ച് ഇറങ്ങിപ്പോന്നു. ഇരുവരും താമസിച്ചത് ഒരു ലോഡ്ജിലാണ്. അവിടെവച്ച് അവൾ രതീഷിന്റെ തനി നിറം അറിഞ്ഞു. അവരുടെ ഫോൺ കൊണ്ടുപോയി വിറ്റ് അയാൾ മദ്യപിച്ച് വഴക്കായി. പല സ്ത്രീകളുമായി രതീഷിന് ബന്ധമുള്ള കാര്യവും ആ യുവതി അറിഞ്ഞു. അവനെ മാത്രം വിശ്വസിച്ചു വന്ന അവൾക്ക് അത് താങ്ങായില്ല.
വഴക്കു മുറുകിയപ്പോൾ രതീഷ് ജനാലയിൽ കയറി കഴുത്തിൽ മുണ്ട് കുരുക്കി കെട്ടി. പേടിപ്പിക്കാനാണെന്നേ അവൾ കരുതിയുള്ളൂ.
എന്നാൽ അവൻ താഴേക്ക് ചാടി. തൂങ്ങി നിൽക്കുന്ന രതീഷിനെ കണ്ട് ആ യുവതി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി. ആളുകൾ ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. രതീഷ് ജീവൻ വെടിഞ്ഞിരുന്നു.
ആത്മഹത്യ എന്ന് തന്നെയാണ് പോലീസിന്റെയും നിഗമനം.
പക്ഷേ അമ്മ ചില സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്. കഴുത്തിലെ കുരുക്ക് സംബന്ധിച്ചും മറ്റുമാണത്. രതീഷ് എങ്ങനെയുള്ളവനാണെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെങ്കിൽ കണ്ടെത്തുക തന്നെ വേണം. അത് നിയമപാലകളുടെ ജോലിയാണ്. പക്ഷേ രതീഷിന്റെ ജീവിതം ആരും മാതൃകയാക്കരുത്. സന്തോഷവും സമാധാനവും ഉള്ള കുടുംബ ജീവിതം ഉണ്ടെങ്കിൽ വാർധക്യ കാലത്ത് പോലും അത് ഉപകരിക്കുമെന്ന് പലരും തിരിച്ചറിയുന്നില്ല.