Master News Kerala
Story

പാതാള ഈശ്വരി ദേഹത്ത് കയറുന്ന പാർവതി …

പാർവതി അമ്മ ഒരു സാധാരണ തമിഴ് വീട്ടമ്മയാണ്. ഭർത്താവും രണ്ടാൺമക്കളും ഒക്കെയായി ജീവിക്കുന്നു. പക്ഷേ ചിലപ്പോഴൊക്കെ ഈ അമ്മ ദൈവമായി മാറും. പാതാള ഈശ്വരി എന്ന ദേവി ദേഹത്ത് കയറും. പാർവതിയുടെ രൂപം മുഴുവൻ അപ്പോൾ മാറും. ഭീകരരൂപണിയായി മാറി ബാധയും പ്രേത ശല്യവും ഒക്കെ ഒഴിപ്പിക്കും. അനുഗ്രഹങ്ങൾ ചൊരിയും. ഒരു വല്ലാത്ത കാഴ്ചയാണത്.ഞങ്ങൾ ചെല്ലുമ്പോൾ അവരെല്ലാവരും നല്ല ഉറക്കത്തിലായിരുന്നു, ഉച്ചയുറക്കം …

വിളിച്ച് കാര്യം പറഞ്ഞപ്പോൾ തന്നെ അവിടെയും ഇവിടെയും ഇരുന്ന വിഗ്രഹങ്ങളിൽ ഒക്കെ മാലയിട്ട് പരിപാടി തുടങ്ങി.ഈ കല്ലുകൾ ഒക്കെ സ്വയം ഭൂമിയിൽ നിന്ന് മുളച്ചു വരുന്നതാണ് എന്നാണ് ഇവർ പറയുന്നത്. എല്ലാം വളരുകയാണത്രേ.പാതാള ഈശ്വരി ദേഹത്ത് കയറുമ്പോൾ പാർവതി അമ്മ ഒരു ചൂരലും കയ്യിൽ പിടിച്ച് തലങ്ങും വിലങ്ങും വീശി തുള്ളലാണ്. ആരെങ്കിലും അടുത്ത് ചെന്ന് നിന്നാൽ അടി മേടിക്കും. പക്ഷേ എല്ലാം ഈ സ്ത്രീ അറിഞ്ഞു കൊണ്ടാണ് എന്ന് കാണുമ്പോൾ വ്യക്തം. പല ദൈവങ്ങൾ ദേഹത്ത് കയറും എന്നാണ് ഇവർ പറയുന്നത്. തങ്കച്ചി എന്ന ദേവി ദേഹത്ത് കയറുന്നത് കാണണമെന്ന് പറഞ്ഞപ്പോൾ അതും കാണിച്ചു തന്നു. രണ്ടും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല.

പിന്നെ അമ്മ, ഒരാളുടെ കയ്യിലിരുന്ന മുട്ട വാങ്ങി ദൂരേക്ക് വലിച്ചെറിഞ്ഞു. ബാധയെല്ലാം  അതിനൊപ്പം പോയി എന്നാണ് വിശ്വാസം. സത്യം പറഞ്ഞാൽ ഇതൊക്കെ ശുദ്ധതട്ടിപ്പാണെന്ന് കാണുന്ന ആർക്കും മനസ്സിലാകും. ജീവിക്കാൻ മറ്റ് ഗതിയില്ലാതെ വന്നപ്പോഴാണ് മുത്തുസ്വാമിയും ഭാര്യ പാർവതിയും ഈ പരിപാടിയിലേക്ക് തിരിഞ്ഞത്. ഇപ്പോൾ പത്തുവർഷമായി. 50 വയസ്സുള്ള പാർവതി അമ്മയ്ക്ക് ജഡയൊക്കെ വളർന്നുവരുന്നുണ്ട്. അത്യാവശ്യം വരുമാനവും കിട്ടുന്നുണ്ട് എന്ന് തോന്നുന്നു. ചുടലൈ മണി, ചുടലൈ ഗഡി എന്നിങ്ങനെ അടിപൊളി പേരുകളാണ് മക്കൾക്ക് ഇട്ടിരിക്കുന്നത്. വിശ്വാസം വിറ്റ് അന്നം തേടുകയാണ് ഇവർ.ഇവരെ അല്ല കുറ്റം പറയേണ്ടത് … ഇതൊക്കെ വിശ്വസിച്ച് ഇവിടെ എത്തുന്നവരെയാണ് …

വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

വില കൂടിയ കാർ ബുക്ക് ചെയ്ത ആൾക്ക് പകരം മറ്റൊരു കാർ കൊടുത്തു തട്ടിപ്പ് …

Masteradmin

ഇരുട്ടി വെളുത്തപ്പോൾ മുറ്റത്ത് കായ്ച്ചു നിൽക്കുന്ന മുന്തിരിവള്ളികൾ; ഇത് കൊട്ടാരക്കരയിലെ മുന്തിരിത്തോട്ടത്തിന്റെ അത്ഭുത കഥ

Masteradmin

അഞ്ഞൂറാനും ആനപ്പാറ അച്ചമ്മയും ഒക്കെ ഇവിടെയുണ്ട്

Masteradmin

തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നത് കിഡ്നിയും കരളും അടിച്ചുമാറ്റാനോ ?

Masteradmin

ആരെയും ഞെട്ടിക്കും നാഗദൈവം എന്ന ഈ നാഗ സൈരന്ധ്രി

Masteradmin

ജീവനുവേണ്ടി കേഴുന്ന ഒരു പത്തു വയസ്സുകാരി; ആരും സഹിക്കില്ല ഈ കിടപ്പ് കണ്ടാൽ …

Masteradmin

ഏത് ബാധയും ഒഴിപ്പിക്കും കാലഭൈരവൻ…

Masteradmin

അപ്പൂപ്പൻ കാവിലെ അത്ഭുതങ്ങൾ: എന്ത് കാര്യം സാധിക്കണമെങ്കിലും ഇവിടെ വന്നാൽ മതി …

Masteradmin

തുടർച്ചയായ അപവാദ പ്രചരണം; ജീവിതം മടുത്ത് ഒരു വീട്ടമ്മ…

Masteradmin

കാനഡയും ചൈനയും ഇനി ഒതുങ്ങും; സുശീലൻ ഊരാളി ചെയ്തത് കണ്ടോ?

Masteradmin

കേരളത്തിൽ നിന്ന് കോയമ്പത്തൂരിലെത്തിയ വലിയ മുതലാളി; പക്ഷേ ഒടുവിൽ എല്ലാവരും ഞെട്ടി…

Masteradmin

പുളിമരക്കാട്ടിലെ അത്ഭുതയോഗി; ഭക്ഷണം പുളി മാത്രം, ചുറ്റും സര്‍പ്പങ്ങള്‍

Masteradmin