വാവാ സുരേഷിനെ നിരന്തരം പാമ്പുകടിക്കാനുള്ള കാരണവും ഈ വൈദ്യൻ പറയും …
പാമ്പു കടിയേറ്റ് മരിച്ചെന്ന് ആധുനിക വൈദ്യശാസ്ത്രം വിധിയെഴുതിയവരെ പോലും രക്ഷപ്പെടുത്താമെന്ന് പറയുകയാണ് ഈ പാരമ്പര്യ വിഷവൈദ്യൻ.കൊല്ലം പുനലൂരിനടുത്ത് ആയിരനല്ലൂരിലുള്ള ജോസ് പ്രകാശ് എന്ന പാരമ്പര്യ വൈദ്യനാണ് ഏത് പാമ്പ് കടിച്ചവരെയും രക്ഷപ്പെടുത്താമെന്ന് ഉറപ്പ് പറയുന്നത്.പാരമ്പര്യ വൈദ്യന്മാരാണ് ജോസ് പ്രകാശിന്റെ കുടുംബം. അതിലെ മൂന്നാം തലമുറയിലെ അംഗമാണ് ഈ വൈദ്യൻ. പച്ചമരുന്നുകൾ മാത്രമാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. നിരവധിപേരെ ഇത്തരത്തിൽ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് ജോസ് പ്രകാശ് വൈദ്യനും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.
പാമ്പ് കടിക്കാനുള്ള കാരണവും കടിയേറ്റവരെ എങ്ങനെ ചികിത്സിക്കാം എന്നതും അടക്കം ജോസ് പ്രകാശ് വൈദ്യൻ പറഞ്ഞുതരും. വിഷക്കല്ല് അടുത്തുവച്ച് നീര് വലിച്ചെടുക്കുന്നത് ചികിത്സയിലെ ഒരു ഘട്ടമാണ്. അണലിമേഹം, അണലിപ്പട്ട തുടങ്ങിയ പച്ചമരുന്നുകൾ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.കടിയേറ്റാൽ എത്രയും വേഗം എത്തിക്കുക എന്നതാണ് ചികിത്സയിലെ പ്രധാന കാര്യം.പാമ്പ് കടിച്ചവർ അല്പം ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ പോലും തെറ്റില്ല എന്നാണ് വൈദ്യന്റെ അഭിപ്രായം. രക്തം കട്ടയാകാതിരിക്കാൻ അത് സഹായിക്കുമത്രെ.
പച്ചമരുന്നുകൾ അരച്ച് മുറിവായിലും സമീപത്തും പുരട്ടും. കൃത്യമായ പഥ്യവും പാലിച്ചാൽ ഫലം ഉറപ്പാണെന്ന് വൈദ്യൻ പറയുന്നു.
പാമ്പുകടിയേറ്റ് മരിച്ചെന്ന് ആളുകൾ കരുതിയ ഒരാളെ തന്റെ പിതാവ് രക്ഷപ്പെടുത്തിയ കാര്യവും വൈദ്യൻ ഓർത്തെടുക്കുന്നു.
ഒരു പ്രത്യേകതരം പൊടി കണ്ണിൽ ഇടുമ്പോൾ ജീവൻ ബാക്കിയുണ്ടെങ്കിൽ അത് അലിഞ്ഞുചേരും. അങ്ങനെ പരിശോധിച്ച് ജീവനുണ്ടെന്ന് ഉറപ്പാക്കി ആളെ ചികിത്സിച്ച് രക്ഷപ്പെടുത്തുകയാണ് പിതാവ് ചെയ്തത്.പാമ്പുകടിയേറ്റ ഭാഗത്ത് ചെവിക്കായം വയ്ക്കുന്നത് വിഷം മുകളിലേക്ക് അധികം കയറാതിരിക്കാൻ സഹായിക്കും. ശരീരം അരിച്ചെടുത്ത് പുറന്തള്ളുന്ന ചെവിക്കായം ഏറ്റവും ശുദ്ധമായ വസ്തുവാണെന്നും വൈദ്യൻ പറയുന്നു.
വാവാ സുരേഷിന് ഇനി പാമ്പുകടിയേറ്റാൽ രക്ഷപ്പെടുത്താം
പാമ്പുപിടുത്തക്കാരൻ വാവാ സുരേഷിന് നിരന്തരം കടിയേൽക്കാറുണ്ട്. അതിൻറെ കാരണമായി ജോസ് പ്രകാശ് വൈദ്യൻ പറയുന്നത് ഇതാണ്. സുരേഷിന്റെ ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറവാണ്. അതുകൊണ്ടാണ് പെട്ടെന്ന് പാമ്പുകടി ഏൽക്കുന്നത്. ഇനി വാവാ സുരേഷിന് പാമ്പുകടിയേറ്റാൽ തൻറെ അടുത്ത് എത്തിച്ചാൽ രക്ഷിക്കാം എന്നും ജോസ് പ്രകാശ് വൈദ്യൻ പറഞ്ഞു.
അദ്ദേഹം പറയുന്ന ഇക്കാര്യങ്ങളൊക്കെ എത്രമാത്രം ശരിയാണ് എന്ന് അറിയില്ല. ആധുനിക വൈദ്യശാസ്ത്രം ഇത്തരം ചികിത്സാരീതിയെ പൂർണമായും നിരാകരിക്കുമ്പോൾ പലരും ഇപ്പോഴും ഇത്തരം ചികിത്സകൾക്ക് പിന്നാലെ പോകുന്നുണ്ട് എന്നതു യാഥാർത്ഥ്യമാണ്. അതിലെ ശരിതെറ്റുകൾ ശാസ്ത്രീയമായ രീതിയിൽ തെളിയിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണ് എന്നുകൂടി ഓർമ്മിപ്പിക്കട്ടെ.
വീഡിയോ കാണുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക