റിങ് എളിയില്‍വച്ച് 353 തവണ അതിഥി കറക്കിക്കഴിഞ്ഞപ്പോള്‍ സമയം വെറും രണ്ടുമിനിറ്റ് 37 സെക്കന്‍ഡ്. റിങ് കറക്കുന്നതിനൊപ്പം അതിഥി മറ്റൊന്നുകൂടി ചെയ്യുന്നുണ്ടായിരുന്നു. 193 രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളുടെ പേരും ഉരുവിട്ടുകൊണ്ടായിരുന്നു റിങ് കറക്കിക്കൊണ്ടിരുന്നത്. ഈ പ്രകടനംകൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്തിരിക്കകയാണ് ഈ കൊച്ചു മിടുക്കി.
കൊല്ലം പുനലൂര്‍ കരവാളൂര്‍ വാളയത്ത് സുനിലന്റെയും ഭാഗ്യലക്ഷ്മിയുടെയും മകളാണ് അതിഥി പി.എസ്. മൂന്നാമത്തെ തവണയാണ് അതിഥി ഇന്ത്യ ബുക്‌സ് ഓഫ് റെക്കോഡ്‌സില്‍ അതിഥി ഇടം േനടുന്നത്. ആദ്യതവണ നാലാം വയസില്‍ ഔധഷസസ്യങ്ങളെ തിരിച്ചറിഞ്ഞതിനായിരുന്നു നേട്ടം തേടിയത്തിയതെങ്കില്‍ രണ്ടാം തവണ അവാര്‍ഡ് കിട്ടുന്നത് രസതന്ത്രത്തിലെ 118 എലമെന്റുകളെ തിരിച്ചറിഞ്ഞതിനായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 24 നാണ് മൂന്നാം തവണ ഇന്ത്യന്‍ ബുക്‌സ് ഓഫ് റെക്കോഡ്‌സില്‍ ഇടംപിടിക്കുന്നത്. ഇപ്പോള്‍ കണ്ണുകെട്ടി ചെസ് കളിയില്‍ േെക്കാഡ് ഇടാനുള്ള ശ്രമത്തിലാണ് അതിഥി. അദ്ധ്യാപകനായ ശിവന്‍കുട്ടിയാണ് കണ്ണുകെട്ടിയുള്ള ചെസ് കളിയില്‍ അതിഥിക്കു മാതൃക. തുടക്കത്തില്‍ ചെറിയ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ആരുടെയും നിര്‍ബന്ധം കൂടാതെയാണ് അതിഥി ഈ നേട്ടങ്ങളിലേക്കെത്തുന്നത്. കുഞ്ഞുമിടുക്കിയുടെ ഓരോ നേട്ടത്തിനും സാക്ഷികളായി അച്ഛനും അമ്മയുംസഹോദരനും എപ്പോഴും ഒപ്പമുണ്ട്.