Master News Kerala
Story

ഭാര്യ ഉപേക്ഷിച്ച് പോകുമോയെന്ന് ഭയന്ന് ചുട്ടുകൊന്ന് ഭർത്താവ്…

ഭർത്താവ് അശോകന് 59 വയസും ഭാര്യ ലീലയ്ക്ക് 45 വയസും… മൂന്ന് പെൺമക്കളും ഒരു മകനും. പെൺമക്കളെല്ലാം വിവാഹിതർ. 

അശോകന് പക്ഷാഘാതം ബാധിച്ചതിനാൽ ജോലിക്ക് പോകാൻ അടുത്തിടെയായി കഴിയില്ല. എന്നാൽ ഒരു കുറവും ലീല വരുത്തിയില്ല. ഭർത്താവിനെ നന്നായി തന്നെ നോക്കി. അങ്ങനെ​യിരിക്കെയാണ് മറ്റൊരു രോഗം അശോകനെ ബാധിച്ചത്. തിരുവനന്തപുരം വർക്കല പ്രദേശത്തെയാകെ നടുക്കിയ ഒരു ക്രൂരകൃത്യത്തിലേക്കാണ് അത് ചെന്നെത്തിയത്.

ആ അസുഖം മറ്റൊന്നുമല്ല. അത് സംശയരോഗമായിരുന്നു.

വയ്യാത്ത തന്നെ ഉപേക്ഷിച്ച് ഭാര്യ മറ്റാർക്കെങ്കിലും ഒപ്പം പോകുമോയെന്ന് അശോകൻ ഭയന്നു.

രോഗബാധിതനായ ശേഷം തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യമായി. കുട്ടികളോട് പോലും കാരണമില്ലാതെ ദേഷ്യപ്പെട്ടു.

ആറ്റുകാൽ പൊങ്കാലയിടാൻ ലീല പോയതും അശോകന് സംശയം വർധിക്കാൻ കാരണമായി. പൊങ്കാലയിടാൻ തന്നെയാണോ പോയത് എന്നതായിരുന്നു അയാളുടെ സംശയം. 

വൈകിട്ട് വന്ന ലീല കൊണ്ടുവന്ന പ്രസാദം അയാളും കഴിച്ചു.

ക്ഷീണം കാരണം അവർ നേരത്തെ ഉറങ്ങി. രാത്രി ഒരു മണിയോടെ ദേഹത്ത് നനവ് തട്ടിയാണ് ലീല ഉണർന്നത്. ചുറ്റും മണ്ണെണ്ണയുടെ ഗന്ധം. എന്താണെന്ന് മനസിലാകും മുമ്പേ അശോകൻ തീപ്പെട്ടി ഉരച്ച് ഭാര്യയെ കത്തിച്ചിരുന്നു.

അടുത്തു കിടന്ന മകൾക്കും കുഞ്ഞിനുമൊന്നും ആപത്തുണ്ടാകാതെ അവർ വീടിന് പുറത്തേക്കോടി. നിലവിളി കേട്ട് എത്തിയവർ എങ്ങനെയൊക്കെയോ തീ കെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഞാൻ അയാളെ പൊന്നുപോലെ നോക്കിയിട്ടും എന്നോട് എന്തിന് ഇത് ചെയ്തു, അൽപ്പം വിഷം നൽകിയാൽ പോരായിരുന്നോ എന്ന് മാത്രമായിരുന്നു അവരുടെ ചോദ്യം. ഒന്നു രണ്ട് ദിവസങ്ങൾക്കുള്ളിൽ ലീല മരണത്തിന് കീഴടങ്ങി. അശോകൻ ഇപ്പോൾ ജയിലിലാണ്.

Related posts

മനസ്സ് നിയന്ത്രിക്കുന്നത് മറ്റുള്ളവർ; ആരുടെയും കണ്ണിൽപ്പെടാതെ ഒരു യുവാവ്…

Masteradmin

പട്ടാളക്കാർ ഇല്ലാത്ത ഒരു വീടു പോലുമില്ല ഈ ഗ്രാമത്തിൽ …

Masteradmin

പാമ്പ് കടിയേറ്റ് മരിച്ചവരെ പോലും രക്ഷപ്പെടുത്തും; ഇത് അത്ഭുത ശക്തിയുള്ള പാരമ്പര്യ വിഷ വൈദ്യന്റെ കഥ

Masteradmin

മനുഷ്യൻറെ തുടയെല്ലും തലയോട്ടിയും കടിച്ചു തിന്നും; കൊറോണയെ വിഴുങ്ങും;

Masteradmin

അറുപതാം വയസ്സിൽ ഏക മകൻ മരിച്ചു; പിന്നെ ആ അമ്മ ചെയ്തത് ലോകത്തിന് തന്നെ മാതൃക…

Masteradmin

അശ്വതിക്കുട്ടിക്ക് വീടായി; കുരുന്നു കണ്ണുകളിൽ നക്ഷത്ര തിളക്കം

Masteradmin

ഏതുകല്ലും ശരീരത്തില്‍നിന്ന് വലിച്ചെടുക്കുന്ന കുഞ്ഞന്‍ വൈദ്യന്റെ കഴിവ് നോക്കൂ; നിങ്ങള്‍ ഞെട്ടിയിരിക്കും

Masteradmin

ആൾദൈവങ്ങളുടെ സമ്മേളനം; പ്രവചനവും ബാധ ഒഴിപ്പിക്കലും തകൃതി

Masteradmin

ഇത് ജനലഴികൾക്കുള്ളിൽ കൂടി പോലും കടന്നു കയറുന്ന സ്പൈഡർമാൻ കള്ളൻ …

Masteradmin

ഏത് പ്രേതത്തെയും പുകച്ച് ചാടിക്കും ഈ സ്വാമി …

Masteradmin

നിയമമയെ നിനക്കു കണ്ണില്ലെ!

Masteradmin

80 ലക്ഷം ലോട്ടറി അടിച്ചിട്ടും അനുഭവിക്കാൻ ഭാഗ്യം ഇല്ലാതെ പോയത് എന്തുകൊണ്ട്?

Masteradmin