ക്രിമിനലുകളെ ഭയന്ന് എത്രകാലം ജീവിക്കാൻ കഴിയും. എന്തുകൊണ്ടാണ് അവരെ അടിച്ചമർത്താൻ പോലീസിന് കഴിയാത്തത്. ചവറക്കാരുടെ മനസ്സിൽ ഇപ്പോൾ ഉയരുന്ന ചോദ്യം ആണിത്. ജോസ് എന്ന ആളാണ് ഇവിടുത്തെ പ്രധാന വില്ലൻ. ഇയാളുടെ അനുജൻ ജോമോനും മോശമല്ല.ലഹരി മരുന്നും അനധികൃതമായി മദ്യ കച്ചവടവും ഒക്കെ ഇവർക്ക് ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.അടുത്തിടെ രാത്രിയിൽ അയൽവാസിയായ വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ജോസും ജോമോനും പ്രശ്നങ്ങളുണ്ടാക്കി.അവരുടെ മകൻ സുരേഷിനെ മർദ്ദിച്ചു. വീട് മുഴുവൻ താറുമാറാക്കി. വൃദ്ധയെ പോലും ഇടിച്ച് പരുക്കേൽപ്പിച്ചു. ഇവരുടെ നെറ്റിക്കും മുഖത്തും പരിക്കുണ്ട്. പല്ല് ഒരെണ്ണത്തിന്കേടുപറ്റി.
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ