Master News Kerala
Story

മകളെ അന്ധമായി സ്നേഹിച്ച ഒരു അമ്മ; പക്ഷേ അവസാനം സംഭവിച്ചത് വൻ ദുരന്തം

കെമിസ്ട്രി അധ്യാപികയായ അമ്മ. രണ്ട് പെൺമക്കൾ. ഏറെ ബുദ്ധിമുട്ടി അമ്മ രണ്ടു പെൺമക്കളെയും വളർത്തി വലുതാക്കി. അമ്മയുടെ അമ്മ മാത്രമാണ് പിന്നെ ആ വീട്ടിൽ ഉള്ളത്. 4 സ്ത്രീകൾ മാത്രമുള്ള വീട്. മക്കൾ നന്നായി പഠിക്കും.

ഇളയ മകൾക്ക് അല്പം കൂടുതൽ സൗന്ദര്യവും ഉണ്ട്. അമ്മയ്ക്ക് കുറച്ച് അഹങ്കാരം ഒക്കെ തോന്നിത്തുടങ്ങി എന്നു പറഞ്ഞാൽ തെറ്റില്ല. കാരണം അത് അവർ തന്നെ സമ്മതിക്കുന്നുണ്ട്.

മൂത്തമകൾ സിവിൽ സർവീസ് കോച്ചിങ്ങിന് പോകുന്നു. ഇളയ മകളും പഠിത്തത്തിൽ അത്ര മോശമൊന്നുമല്ല. അങ്ങനെയിരിക്കുമ്പോഴാണ് അവരെ ഞെട്ടിച്ച ആ വലിയ ദുരന്തം ഉണ്ടായത്. പതിവുപോലെ പഠിക്കാനായി മുറിയടച്ചിട്ടിരുന്ന ഇളയമകൾ പൗർണമി ഒരു ദിവസം മുറി തുറക്കുന്നില്ല. പലതവണ വിളിച്ചുനോക്കിയിട്ടും പ്രതികരണമില്ല. ഒടുവിൽ വാതിൽ ബലമായി തുറന്നപ്പോൾ മകൾ തൂങ്ങിനിൽക്കുന്നു. 

ആ പെൺകുട്ടി എന്തിന് ആത്മഹത്യ ചെയ്തു എന്ന് പോലും ആദ്യം അവർക്ക് മനസ്സിലായില്ല. പിന്നീട് ആണ് നടുക്കുന്ന സത്യം അവർ അറിഞ്ഞത്. ജീവനെപ്പോലെ സ്നേഹിച്ച മകൾ തന്നിൽ നിന്ന് മറച്ചുവച്ച രഹസ്യം അറിഞ്ഞ് അമ്മ നടുങ്ങിപ്പോയി.

ഓൺലൈനിൽ കൂടി പെൺകുട്ടികളെ വശീകരിക്കുന്ന ഒരു ചതിയന്റെ വാക്കുകൾ വിശ്വസിച്ചതാണ് ആ പെൺകുട്ടിക്ക് വിനയായത്. അലക്സാണ്ടർ എന്ന അലക്സി തന്നെ ചതിച്ചെന്നും ഇനി ഒരു പെൺകുട്ടിക്കും ഈ ഗതി ഉണ്ടാകരുതെന്നും അവൾ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. പെൺകുട്ടിയും അലക്സിയും നേരിട്ട് കണ്ടിട്ടു പോലുമില്ല. മറ്റെന്തെങ്കിലും തരത്തിലുള്ള ചിത്രങ്ങളോ മറ്റോ അയാളുടെ കൈവശം ലഭിച്ചതായി പോലീസിനും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പക്ഷേ അവളെ മാനസികമായി ബ്ലാക്ക്മെയിൽ ചെയ്യാൻ അയാൾക്ക് കഴിഞ്ഞു. കണ്ടാൽ ഒട്ടും ആകർഷണം തോന്നാത്ത മെല്ലിച്ച രൂപം ആണെങ്കിലും അലക്സിയുടെ സംഭാഷണം മനോഹരം ആയിരുന്നു. മനോഹരമായി സംസാരിച്ച് ആ പെൺകുട്ടിയെ അയാൾ വലയിൽ വീഴ്ത്തി. ഒടുവിൽ ഞരമ്പ് മുറിച്ചത് പോലുള്ള ചിത്രങ്ങളും മറ്റും അവൾക്ക് അയച്ചുകൊടുത്തു. മാനസിക പീഡനം അവൾക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. അമ്മയിൽ നിന്ന് എല്ലാം മറച്ചുവച്ചതിന്റെ കുറ്റബോധവും ഇനി എങ്ങനെ ഇതൊക്കെ പറയും എന്നതിന്റെ ആവലാതിയും അവളെ അലട്ടിയിട്ടുണ്ടാകാം. ആ പെൺകുട്ടി പിന്നെ ഒന്നും ആലോചിച്ചില്ല. തന്റെ ജീവിതം സ്വയം ഹോമിച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് അവൾ ആത്മഹത്യാക്കുറിപ്പിലും അടിവരയിട്ട് പറയുന്നുണ്ട്. 

എന്താണ് നമ്മുടെ പെൺകുട്ടികൾക്ക് സംഭവിക്കുന്നത്. ഓൺലൈനിലെ ചതി വലകൾ എന്തുകൊണ്ടാണ് അവർ മനസ്സിലാക്കാത്തത്. ഇത്തരം കാര്യങ്ങൾ യഥാസമയം എന്തുകൊണ്ട് മാതാപിതാക്കളോട് തുറന്നു പറയുന്നില്ല. വീടിൻറെ കാർപോർച്ചിൽ തന്നെയാണ് പൗർണമിയെ അടക്കിയിരിക്കുന്നത്. ദിവസവും ആ കല്ലറയ്ക്കരികിലാണ് പൗർണമിയുടെ അമ്മയും അമ്മൂമ്മയും ഏറെ സമയവും ചെലവഴിക്കുന്നത്. എന്തിന് എന്റെ മോൾ എന്നോട് ഈ ചതി ചെയ്തു എന്ന് നെഞ്ചുപൊട്ടി കരയുന്ന അമ്മയുടെ അവസ്ഥ ഇനി മറ്റൊരു അമ്മയ്ക്കും ഉണ്ടാകാതിരിക്കട്ടെ ..

Related posts

80 ലക്ഷം ലോട്ടറി അടിച്ചിട്ടും അനുഭവിക്കാൻ ഭാഗ്യം ഇല്ലാതെ പോയത് എന്തുകൊണ്ട്?

Masteradmin

കാഴ്ചവൈകല്യം മുതലെടുത്ത് വല്ല്യച്ഛന്റെ മകന്‍

Masteradmin

ആൾദൈവങ്ങളുടെ സമ്മേളനം; പ്രവചനവും ബാധ ഒഴിപ്പിക്കലും തകൃതി

Masteradmin

മകൾക്ക് അമ്മ കിഡ്നി നൽകി; എന്നാൽ മുതിർന്നപ്പോൾ അവൾ ചെയ്തത്…

Masteradmin

ജീവനുവേണ്ടി കേഴുന്ന ഒരു പത്തു വയസ്സുകാരി; ആരും സഹിക്കില്ല ഈ കിടപ്പ് കണ്ടാൽ …

Masteradmin

മനസ്സ് നിയന്ത്രിക്കുന്നത് മറ്റുള്ളവർ; ആരുടെയും കണ്ണിൽപ്പെടാതെ ഒരു യുവാവ്…

Masteradmin

ഇരുട്ടി വെളുത്തപ്പോൾ മുറ്റത്ത് കായ്ച്ചു നിൽക്കുന്ന മുന്തിരിവള്ളികൾ; ഇത് കൊട്ടാരക്കരയിലെ മുന്തിരിത്തോട്ടത്തിന്റെ അത്ഭുത കഥ

Masteradmin

ആൻഡമാനിൽ എത്തിയാൽ ആരും ചെരുപ്പഴിച്ച് തലയിൽ വയ്ക്കും …

Masteradmin

ഇത് ജനലഴികൾക്കുള്ളിൽ കൂടി പോലും കടന്നു കയറുന്ന സ്പൈഡർമാൻ കള്ളൻ …

Masteradmin

സുധീഷ് സുഹൃത്തിന് വച്ചത് കൊണ്ടത് അമ്മാവൻ കുഞ്ഞുമോന് …

Masteradmin

ദേഹത്ത് ഒന്ന് തൊട്ടു; അതോടെ ഞെട്ടി… വന്നതെല്ലാം ദൈവങ്ങൾ …

Masteradmin

ഭാര്യ ഉപേക്ഷിച്ച് പോകുമോയെന്ന് ഭയന്ന് ചുട്ടുകൊന്ന് ഭർത്താവ്…

Masteradmin