ചണ്ഡീഗഡിലെ ജോലി സ്ഥലത്തുനിന്നും ഉണ്ണികൃഷ്ണനും ഭാര്യ സിന്ധുവും മകളും നാട്ടിലെത്തിയത് സഹോദരിയുടെ മകൻറെ വിവാഹത്തിനായാണ്. ഏറെ സന്തോഷത്തോടെ എല്ലാ ചടങ്ങുകളിലും ആ കുടുംബം പങ്കെടുത്തു. എന്നാൽ ആ സന്തോഷം വരാൻ പോകുന്ന വലിയൊരു ദുരന്തത്തിന് മുൻപുള്ളതായിരുന്നു. വിവാഹ ആഘോഷമൊക്കെ കഴിഞ്ഞ് ബന്ധു വീടുകളിലൊക്കെ പോയി തിരിച്ചു മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും. കൊണ്ടുപോകേണ്ട സാധനങ്ങൾ ഒക്കെ പായ്ക്ക് ചെയ്യുന്ന തിരക്ക് നടക്കുന്നു. കല്യാണ പയ്യൻറെ ഫോണിലേക്ക് അപ്പോൾ ഒരു മെസ്സേജ് വന്നു. ആ മെസ്സേജ് വായിച്ച അയാൾ ഉടൻ തന്നെ ബന്ധുക്കളെ ഉണ്ണികൃഷ്ണന്റെ വീട്ടിലേക്ക് പറഞ്ഞയച്ചു. അവിടെ എത്തിയവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഉണ്ണികൃഷ്ണനും ഭാര്യയും ചോരയിൽ കുളിച്ചു കിടക്കുന്നു.
സിന്ധു മരിച്ചതായി വന്നവർക്ക് മനസ്സിലായി. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ഉണ്ണികൃഷ്ണൻ പറഞ്ഞുകൊണ്ടിരുന്നത് തന്നെ രക്ഷിക്കേണ്ട, എനിക്ക് ജീവിക്കേണ്ട എന്നായിരുന്നു. അധികം വൈകാതെ അയാളും മരിച്ചു. അപ്പോഴാണ് അവരുടെ മകളെ കാണുന്നില്ലല്ലോ എന്ന് എല്ലാവരും ചിന്തിച്ചത്. മകൾക്ക് വേണ്ടിയുള്ള അന്വേഷണമായി പിന്നെ. മുറിയിൽ നിന്ന് കിട്ടിയ കുറുപ്പിൽ അവൾ എങ്ങോട്ട് പോയി എന്നുണ്ടായിരുന്നു.
മരണാനന്തര ചടങ്ങിൽ തങ്ങളുടെ മകളെ പങ്കെടുപ്പിക്കരുതെന്നാണ് ആ ദമ്പതിമാർ ആവശ്യപ്പെട്ടിട്ടുള്ളത്. എന്താണ് അവരുടെ ജീവിതത്തിൽ സംഭവിച്ചത്. ഉണ്ണികൃഷ്ണൻ- സിന്ധു ദമ്പതിമാരുടെ ഏക മകൾ ഒരു പയ്യനുമായി അടുപ്പത്തിലായിരുന്നു. നിയമ ബിരുദധാരിയായ അവൾ അവന് ഒപ്പം കഴിയണമെന്ന് വാശിപിടിച്ചു. മകളുടെ മനസ്സ് മാറ്റാനാണ് അവളെയും ചണ്ഡീഗഡിൽ കൊണ്ടുപോയത്. തിരിച്ചുവന്നപ്പോഴേക്കും അവൾ എല്ലാം മറന്നിട്ടുണ്ടാകും എന്നാണ് അവർ കരുതിയത്. എന്നാൽ അവനൊപ്പം പോകാൻ അവൾ വാശിപിടിച്ചു. അങ്ങനെയെങ്കിൽ പിന്നെ ഞങ്ങളെ ജീവനോടെ കാണില്ല എന്നായിരുന്നു ഉണ്ണികൃഷ്ണനും ഭാര്യക്കും പറയാനുണ്ടായിരുന്നത്. വൃക്ക രോഗിയായ ഉണ്ണികൃഷ്ണനും ഭാര്യക്കും മകൾ പോകുന്നത് സഹിക്കാൻ കഴിയാത്ത കാര്യമായിരുന്നു. യുവാവിൻറെ ജാതി മറ്റൊന്നായതും അവർ തിരിച്ചു ചിന്തിക്കാൻ കാരണമായി.
അവൾ അവനൊപ്പം ഉണ്ട് എന്നതായിരുന്നു ബന്ധുവിന്റെ ഫോണിലേക്ക് എത്തിയ സന്ദേശം. അവൾ പോയാൽ അവർ ജീവിച്ചിരിക്കില്ലെന്ന് അറിയാവുന്ന ആ യുവാവ് പെട്ടെന്ന് ബന്ധുക്കളെ അന്വേഷിക്കാൻ വിടുകയായിരുന്നു. എന്തായാലും ഇവിടെ ആരുടെ ഭാഗത്താണ് ന്യായം എന്ന് ചിന്തിക്കേണ്ടതുണ്ട്. കുട്ടിക്കാലം മുതൽ വളർത്തി വലുതാക്കിയ മാതാപിതാക്കളെ മറന്ന് ആ മകൾ പോയത്, അല്ലെങ്കിൽ തിരക്കിട്ട് പോയത് ശരിയാണ് എന്ന് പറയാനാകില്ല. അവൾക്ക് കുറച്ചുകൂടി കാത്തിരിക്കാമായിരുന്നു. മാതാപിതാക്കളോ, മകളുടെ ഇഷ്ടം മനസ്സിലാക്കാതെ തങ്ങളുടെ താല്പര്യം അടിച്ചേൽപ്പിക്കാൻ ആണ് ശ്രമിച്ചത്. എന്തായാലും ആ കുടുംബത്തിൻറെ നാശം നാട്ടുകാർക്ക് മുഴുവൻ നൊമ്പരമായി.