മൂന്നുവർഷത്തിനകം കേരളത്തിലെ കോവിഡ് തുടച്ചുനീക്കുമെന്ന് കൊറോണ ദൈവം
……
തമിഴ്നാടിന്റെ തെക്കൻ മേഖലയിലെ ഈ ഉൾനാടൻ ഗ്രാമത്തിൽ ഇപ്പോൾ കൊറോണ ഇല്ല. കൊറോണ വൈറസിനെ എല്ലാത്തിനെയും കറുപ്പുസ്വാമി എന്ന കൊറോണ ദൈവം വിഴുങ്ങിയെന്നാണ് അവിടുത്തെ നാട്ടുകാർ പറയുന്നത്.
ഏറെ അത്ഭുതശക്തികൾ ഉണ്ടെന്ന് അവകാശപ്പെടുന്ന കൊറോണ ദൈവത്തിൻറെ 108 അവതാരങ്ങളിൽ ഒന്നാണ് കറുപ്പുസ്വാമി.
രണ്ട് ചുരുട്ട് ഒന്നിച്ചാണ് കറുപ്പ് സ്വാമി വലിക്കുക.
ഇടയ്ക്ക് അവിടെ കരുതിവച്ചിരിക്കുന്ന വലിയ എല്ല് കുറച്ച് കടിച്ചു പൊട്ടിക്കും. പണ്ടെങ്ങോ മരിച്ചുപോയ ആരുടെയോ തുടയെല്ല് ആണിത്. മനുഷ്യൻറെ തലയോട്ടിയും കടിച്ച് പൊട്ടിക്കും.ഭക്തരുടെ മുമ്പിൽ ആട്ടവും പാട്ടും ഒക്കെയായാണ് കറുപ്പ് സ്വാമി പ്രത്യക്ഷപ്പെടുക. ശരീരം മുഴുവൻ കരിപൂശി ഒരു കയ്യിൽ ദണ്ഡും മറുകൈയിൽ അരിവാളുമായി കറുപ്പുസ്വാമിയുടെ ആട്ടവും പാട്ടും ഒക്കെ കാണേണ്ടത് തന്നെ.
തെറ്റ് ചെയ്തവരെ ഒക്കെ താൻ ശിക്ഷിക്കും എന്ന് കറുപ്പ് സ്വാമി പറയുന്നു.
തെറ്റ് ചെയ്തവർ തന്റെ മുമ്പിൽ വരുമ്പോൾ ഭയപ്പെടണം. അല്ലാത്തവർ പേടിക്കേണ്ട. മൂന്നുവർഷത്തിനകം കേരളത്തിൽനിന്ന് കോവിഡ് ഇല്ലാതാക്കാൻ തനിക്ക് കഴിയും. മലയാള നാട്ടിലേക്ക് തന്നെ കൊണ്ടുപോയാൽ അത് ചെയ്തു കാണിക്കാമെന്നാണ് കറുപ്പ് സ്വാമിയുടെ വാഗ്ദാനം.
വീഡിയോ കാണുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക