Master News Kerala
Uncategorized

മമ്മൂട്ടിയുടെ കൂളിങ്ഗ്ലാസിനു പിന്നില്‍

മലയാളത്തില്‍ മികച്ച സിനിമകളൊരുക്കിയിട്ടുള്ള സംവിധായകനാണ് ടി.എസ്. സജി. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം നിരവധി ചിത്രങ്ങളില്‍ ടി.എസ്. സജി ജോലി ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെക്കുറിച്ച് പൊതവേയുള്ള കാഴ്ചപ്പാടില്‍നിന്നു വ്യത്യസ്തനാണ് മമ്മൂട്ടി എന്നു സജി പറയന്നു.

ഒരാളില്‍ എന്തെങ്കിലും ഒരു പ്രത്യേകത കണ്ടാല്‍ മാത്രമേ മമ്മൂട്ടി ഡേറ്റ് കൊടുക്കൂ. ഒരു പാട്‌പേരെ സ്വതന്ത്ര സംവിധായകനാക്കിയ ആളാണ് മമ്മൂട്ടി. അസിസ്റ്റ്ന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന പലരുടെയും കഴിവുനോക്കിയിട്ട് അങ്ങോട്ട് വിളിച്ച് ഓഫറുകൊടുക്കുയാണ് മമ്മൂട്ടി ചെയ്യുന്നത്.

മമ്മൂട്ടിയുടെ കൂളിങ്ഗ്ലാസ്

ലൊക്കേഷനില്‍ വരുമ്പോള്‍ മമ്മൂട്ടി കൂളിങ് ഗ്ലാസ് വച്ചിട്ടെ വരൂ. അതിനു കാരണമായി മമ്മൂട്ടി പറയുന്നത്, ‘ലൊക്കേഷനിലേക്കു വരുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കായിരിക്കും. അപ്പോള്‍ എല്ലാവരുടെയും ശ്രദ്ധയില്‍നിന്നുണ്ടാകുന്ന ഒരു ചമ്മല്‍ ഒഴിവാക്കാനാണ് കൂളിങ് ഗ്ലാസ് വയ്ക്കുന്നത്. കൂളിങ് ഗ്ലാസ് വച്ചാല്‍പുള്ളിക്ക് ആരെയും നോക്കാം. നമ്മുടെ മുഖത്തെഭാവം മറ്റുള്ളവര്‍ അറിയുകയുമില്ല.’ രാവിലെ പോസിറ്റീവ് എനര്‍ജിയുമായിട്ടാണ് മമ്മൂട്ടി സെറ്റില്‍ വരുന്നത്. എല്ലാവരോടും ഗുഡ്‌മോണിങ് പറയും. നമ്മള്‍ പറഞ്ഞില്ലേലും ഗുഡ്‌മോണിങ് പറയും. ‘എന്താണു സീന്‍’ എന്നു ചോദിക്കും. ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടാണു വരുന്നതെങ്കില്‍ അപ്പോള്‍ തന്നെ മേക്ക്അപ്പ് ഇടും.

ശല്യക്കാരനല്ലാത്ത നടന്‍

ഒരിക്കലും ഡയറക്ടറെ ശല്യം ചെയ്യുന്ന ഒരാളല്ല മമ്മൂട്ടി. എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ അസിസ്റ്റന്റ് ഡയറക്ടറോട് പറയും. ഒരു പടത്തില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ എന്നെ ഒരു ഏഴുമണിക്കു വിടാമോ എന്നു ചോദിച്ചു. ആ പടത്തിന്റെ അടുത്തസീന്‍ എടുത്തിട്ടു പോകാമെന്നു പറഞ്ഞു. മമ്മൂട്ടി കൃത്യസമയത്ത് ലൊക്കേഷനിലെത്തിയിട്ടും സംവിധായകനും മറ്റുള്ളവരും താമസിച്ചു. പക്ഷേ, മമ്മൂട്ടി അതിന്റെ പേരില്‍ പിണങ്ങുകയൊന്നും ചെയ്തില്ല. ലൊക്കേഷനില്‍ ഒരുതരത്തിലുമുള്ള പ്രശ്‌നം ഉണ്ടാക്കുന്ന ആളല്ല മമ്മൂട്ടി. മമ്മൂട്ടിയെ വച്ച് ഷൂട്ട് ചെയ്യുന്നതാണ് ഏറ്റവും സുഖകരം എന്നു തോന്നാറുണ്ട്. മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവരറിയുന്നത് അദ്ദേഹത്തിന് താല്‍പ്പര്യമുള്ള കാര്യമല്ല. ഒരിക്കല്‍ കൂടെ ജോലി ചെയ്തിരുന്ന റാഫി എന്ന ഒരു അസിറ്റന്റ് ഡയറക്ടറുടെ പെങ്ങളുടെ വിവാഹമായി. അതിനു പണമുണ്ടാക്കാനും മറ്റുമായി സ്‌ട്രെയിനെടുത്ത് റാഫി ഓടിനടക്കുമ്പോള്‍ മമ്മൂട്ടി അയാളെ അരികില്‍ വിളിച്ചു കാര്യം ചോദിച്ചു. റാഫി കാര്യം പറഞ്ഞു. ‘കല്ല്യാണം നടക്കട്ടെ, നീ കാര്യങ്ങള്‍ ചെയ്യൂ’ എന്നു മമ്മൂട്ടി പറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞ് മമ്മൂട്ടി റാഫിയുടെ തിരുവനന്തപുരത്തെ ചാലയിലുള്ള വീട്ടില്‍ പോയി. കാറു പോകാത്ത റാഫിയുടെ വീട്ടിലേക്കു നടന്നാണ് ചെന്നത്. ഉമ്മയേയും ബാപ്പയേയും കണ്ട് ഒരു വലിയതുകയും നല്‍കിയാണ് മമ്മൂട്ടി മടങ്ങിയത്.

കഥാപാത്രമാകുമ്പോള്‍

മമ്മൂട്ടി ഓരോ കാര്യങ്ങ അബ്‌സോര്‍ബ് ചെയ്യുന്നത് അത്ഭുതകരമായിട്ടാണ്. പല കഥാപാത്രങ്ങളുടെയും സംഭാഷണവും മാനറിസങ്ങളും ആ പ്രദേശത്തെ ആളുകളുടെ സ്വഭാവസവിശേഷതകളും കഥാപാത്രങ്ങളുടെ സ്വഭാവവും പഠിച്ചതിനു ശേഷമായിരിക്കും. മമ്മൂട്ടിയെവച്ച് ചെയ്യുകയാണെങ്കില്‍ ഒരു കോമഡി ആക്ഷന്‍ പടമായിരിക്കും ചെയ്യുക എന്നാണ് സജിയുടെ തീരുമാനം.

വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ 

Related posts

നിവിൻ പോളി എന്നെ ഏറെ വലച്ചു; തുറന്നടിച്ച് ഒരു നിർമ്മാതാവ്

Masteradmin

ശബരിമലയിൽ പോകാൻ ഒരു ക്രിസ്ത്യൻ വൈദികൻ…

Masteradmin

സ്വർഗ്ഗത്തിലെ കനി കൊല്ലം ചിതറയിൽ സുലഭം…

Masteradmin

ഡോക്ടറേറ്റ് വരെ കിട്ടിയ വില്ലന്‍

Masteradmin