Master News Kerala
Story

മിക്കവാറും ചേച്ചി ആണുങ്ങളുടെ എല്ലാം പണി കളയും

കൊല്ലം ജില്ലയിലെ കൊട്ടാരക്കര മുട്ടട സ്വദേശി അമ്പിളി ഒരുപക്ഷേ കേരളത്തിലെ എന്നല്ല, രാജ്യത്തെ എല്ലാ സ്ത്രീകൾക്കും മാതൃകയാണ് എന്ന് തോന്നുന്നു. ഇതുവരെ പുരുഷന്മാർ മാത്രം അടക്കി വാണിരുന്ന ഒരു മേഖലയിലാണ് അമ്പിളി വിജയം വരിച്ചിരിക്കുന്നത്. അതും വെറുതെ അങ്ങ് ചെയ്യുകയല്ല. സർക്കാർ അംഗീകൃത കോഴ്സ് പാസായി ലൈസൻസ് എടുത്ത് ആണ് അമ്പിളി ജോലി ചെയ്യുന്നത്. ആരോരുമില്ലാത്തവർക്ക് സൗജന്യമായും ഇവരുടെ സേവനം ലഭ്യമാണ് എന്നു പറയുമ്പോഴാണ് എത്രമാത്രം മഹത്തരമാണ് ഈ വീട്ടമ്മയുടെ ജീവിതം എന്ന് നമുക്ക് മനസ്സിലാകുന്നത്.

ഭർത്താവ് സജികുമാർ ഇലക്ട്രീഷ്യനാണ്. അദ്ദേഹമാണ് അമ്പിളിയെ വയർമെൻ ലൈസൻസ് എടുക്കാൻ പ്രേരിപ്പിച്ചതും വയറിങ് ജോലിയിലേക്ക് കൊണ്ടുവന്നതും.ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ ഒരു സാധാരണ വീട്ടമ്മയായിരുന്നു അമ്പിളി. ഭർത്താവിന്റെ നിർബന്ധപ്രകാരം അവർ വയർമെൻ കോഴ്സ് പാസായി. ലൈസൻസ് എടുത്തു. ഇന്ന് ആ കുടുംബത്തിന് ഏറ്റവും വലിയ തുണ അമ്പിളി ആണ്. ഭർത്താവിൻറെ തോളോട് ചേർന്ന് ഓരോ വീട്ടിലും അവർ വയറിങ് ജോലി എടുക്കുന്നു. 

2017 ലാണ് ചന്ദനത്തോപ്പ് ഐടിഐയിൽ പരീക്ഷ പാസായി അമ്പിളി വയർമെൻ ലൈസൻസ് നേടിയത്. അന്ന് ആകെ ഒരു സ്ത്രീ മാത്രമായിരുന്നു പരീക്ഷ എഴുതാൻ ഉണ്ടായിരുന്നത്. ഇപ്പോഴും ഈ മേഖലയിൽ സ്ത്രീകൾ വളരെ അപൂർവ്വമാണ്.പല വീട്ടിലും പണിക്ക് ചെല്ലുമ്പോൾ ആളുകൾക്ക് അത്ഭുതമാണെന്ന് അമ്പിളിയുടെ ഭർത്താവ് പറയുന്നു. എന്തിനാണ് ഭാര്യയെ കൂട്ടി വന്നതെന്ന് പലരും ചോദിക്കും. ലൈസൻസ് അവരുടെ പേരിലാണ് എന്നാണ് മറുപടി പറയുക.

ക്യാൻസർ അടക്കമുള്ള മാരക രോഗങ്ങൾ ബാധിച്ച പലർക്കും അമ്പിളി സൗജന്യമായാണ് ജോലി ചെയ്തു കൊടുക്കുക. ജോലിക്ക് ചെല്ലുന്ന വീട്ടിലെ വീട്ടമ്മമാർ എല്ലാം ഏറെ താൽപര്യത്തോടെയാണ് ഇതേക്കുറിച്ച് ചോദിക്കുന്നത് എന്ന് അമ്പിളി പറയുന്നു. പലർക്കും ഈ മേഖലയിൽ എത്തണമെന്ന് ആഗ്രഹമുണ്ട്. ഈ തൊഴിൽ പഠിക്കണം എന്നും ആഗ്രഹമുണ്ട്.എന്തായാലും എല്ലാ പരിമിതികളും പരാധീനതകളും മാറ്റിവച്ച് സധൈര്യം, അധികം സ്ത്രീകൾ കടന്നു ചെന്നിട്ടില്ലാത്ത മേഖലയിൽ വിജയം കൈവരിച്ച അമ്പിളിക്ക് ഇരിക്കട്ടേ ഒരു കയ്യടി…

വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ

Related posts

മൂക്കു കൊണ്ട് വരയ്ക്കുന്നവർ; ഇനി ലക്ഷ്യം ഗിന്നസ്

Masteradmin

മകളെ അന്ധമായി സ്നേഹിച്ച ഒരു അമ്മ; പക്ഷേ അവസാനം സംഭവിച്ചത് വൻ ദുരന്തം

Masteradmin

നിയമമയെ നിനക്കു കണ്ണില്ലെ!

Masteradmin

അഞ്ഞൂറാനും ആനപ്പാറ അച്ചമ്മയും ഒക്കെ ഇവിടെയുണ്ട്

Masteradmin

കെ എസ് ചിത്രയെ നേരിട്ട് കണ്ടു ചിത്രം സമ്മാനിക്കണം; റെക്കോർഡ് തിളക്കവുമായി ഗീതാഞ്ജലി കാത്തിരിക്കുന്നു …

Masteradmin

മൃതദേഹങ്ങളുടെ ഹൃദയമിടിക്കുന്ന സ്ഥലം; തേങ്ങ വച്ചാൽ തന്നെ പൊട്ടും

Masteradmin

ഈ നെയ്യ് മീനാക്ഷിയമ്മന്റേത്; തൊട്ടാല്‍ മരണം ഉറപ്പ്

Masteradmin

ഇത് ജനലഴികൾക്കുള്ളിൽ കൂടി പോലും കടന്നു കയറുന്ന സ്പൈഡർമാൻ കള്ളൻ …

Masteradmin

9 മാസമായി സ്വന്തം തലയോട്ടി വയറ്റിൽ കൊണ്ടുനടക്കുന്ന ഒരു യുവാവ്; ആരും ഞെട്ടും ഹരികുമാറിന്റെ കഥ കേട്ടാൽ …

Masteradmin

അശ്വതിക്കുട്ടിക്ക് വീടായി; കുരുന്നു കണ്ണുകളിൽ നക്ഷത്ര തിളക്കം

Masteradmin

ഏമ്പക്കം വിട്ട് ദൈവമാകുന്ന മുത്തുമാരിയമ്മ

Masteradmin

പുളിമരക്കാട്ടിലെ അത്ഭുതയോഗി; ഭക്ഷണം പുളി മാത്രം, ചുറ്റും സര്‍പ്പങ്ങള്‍

Masteradmin