മരിച്ചു കഴിഞ്ഞാൽ പിന്നെ എന്താണ്? ഇത് ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യമാണ്. എന്നാൽ മൃതദേഹങ്ങളുടെ ഹൃദയമിടിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരു സ്ഥലമുണ്ട്. തമിഴ്നാട്ടിലെ ഗോരി അമ്മാജി ദർഗ. ഇവിടെയുള്ള കബറുകൾ അർധരാത്രി ആകുമ്പോൾ ഹൃദയമിടിപ്പിന്റെ ശബ്ദം കേൾപ്പിക്കും. ഹൃദയത്തിൻറെ ഭാഗത്ത് തുടിപ്പുകൾ ഉണ്ടാകും. മൃതദേഹങ്ങളുടെ ഹൃദയമിടിക്കുന്നതാണ് എന്നാണ് ഇവിടെയെത്തുന്നവരുടെ വിശ്വാസം. ഇവിടെ വന്ന് പ്രാർത്ഥിച്ചു കഴിഞ്ഞാൽ എല്ലാ രോഗ ദുരിതങ്ങളും മാറുമെന്ന് ആളുകൾ വിശ്വസിക്കുന്നു. തേങ്ങ ആണ് കബറുകൾക്ക് മുമ്പിൽ സമർപ്പിക്കുന്നത്. അത് തന്നെ പൊട്ടും എന്നാണ് വിശ്വാസം. അവയിലെ വെള്ളം എവിടേക്ക് പോകുന്നു എന്നും അറിയില്ല. വഴക്കും പ്രശ്നങ്ങളും രോഗങ്ങളും ഒക്കെ തീർക്കാൻ പൂട്ടുകൾ സമർപ്പിക്കുന്ന ഒരു പരിപാടിയും ഇവിടെ കണ്ടു. ആളുകൾക്ക് ഇതിലെല്ലാം വലിയ വിശ്വാസമാണ്. സ്ത്രീകളുടെ കബറുകൾക്കാണ് കൂടുതൽ ശക്തി. ഇവിടെയുള്ള കാവൽക്കാരൻ 75 വയസ്സായ ഒരാളാണ്. പ്രേതങ്ങളെയൊക്കെ കണ്ടിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. ഖബറുകളുടെ ഹൃദയഭാഗത്ത് ചലനം ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? അതിന്റെ അടിയിൽ നമ്മൾ കാണാതെ എന്തെങ്കിലും ഉണ്ടോ? അത് എന്താണെന്ന് വ്യക്തമല്ല. എന്തായാലും മനുഷ്യൻറെ യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ ഒക്കെ അന്ധവിശ്വാസങ്ങൾ തന്നെയാണ്. അത് പ്രചരിപ്പിച്ച് പണം ഉണ്ടാക്കുന്നത് ചിലരുടെ ഉപജീവന മാർഗവും..