സ്ത്രീകള്‍ നേരിടുന്ന ജീവിതപ്രശ്‌നങ്ങള്‍ക്ക് ലൈംഗികതയിലൂടെ പരിഹാരം കാണാന്‍ കഴിയുമോ? കഴിയുമെന്നാണ് സ്വമി ഡോ. ജ്ഞാനദാസ് എന്ന തുളസി പറയുന്നത്. പറയുക മാത്രമല്ല, ഇതു വിശ്വസിച്ച പല സ്ത്രീകള്‍ക്കും ഇയാള്‍ ജീവിതത്തില്‍ പരിഹാരമുണ്ടാക്കികൊടുക്കുകയും ചെയ്തത്രെ. പരിഹാരമുണ്ടാക്കാന്‍ ചെന്ന് ഒടുവില്‍ വില്ലനായി മാറുന്ന ഡോ. ജ്ഞാനദാസിനെ വൈകിയാണ് സ്ത്രീകള്‍ മനസിലാക്കുന്നത്. അപ്പോഴേക്കും അവര്‍ക്കു നഷ്ടപ്പെടേണ്ടതൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടാകും.
സ്വാമി ഡോ. ജ്ഞാനദാസ് അഥവാ തുളസി
കടം, ഭര്‍ത്താവിന്റെ മദ്യപാനം, കുട്ടികളുടെ പഠനം എന്നീ പ്രശ്‌നങ്ങള്‍ നേരിടാത്ത സ്ത്രീകള്‍ കുറവായിരിക്കും. ഈ പ്രശ്‌നങ്ങള്‍ ഉള്ള വീടുകളിലൊക്കെ ഭര്‍ത്താവിനു കാര്യമായ ശബ്ദം കാണുകയില്ല, അല്ലെങ്കില്‍ പുരുഷന്‍മാര്‍തന്നെ അവിടെ ഉണ്ടാകില്ല. ഈ അനുകൂല സാഹചര്യം കണക്കാക്കിയാണ് ജ്ഞാനദാസ് സ്വാമി കുടുംബത്തില്‍ കടന്നു കൂടുന്നത്. പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ പ്രശ്‌നം സ്വാമിയുടെ മുന്നില്‍ അവതരിപ്പിക്കും. ആശ്വാസവാക്കുകളൊക്കെ പറഞ്ഞ് വീട്ടമ്മമാരെ പുള്ളി ആശ്വസിപ്പിക്കും. അങ്ങനെ സ്വാമി സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കും. എന്നിട്ടാണു സ്വാമിയുടെ തനിനിറം പുറത്തെടുക്കുക. അങ്ങനെ ഒരുപാട് സ്ത്രീകള്‍ സ്വാമിയുടെ ചതിക്കുഴിയില്‍ വീണിട്ടുണ്ട്. സ്വാമിയെക്കുറിച്ചു വിശദമായി അറിയാം.:
ഒരു വീട്ടമ്മ സ്വാമിയെ പരിചയപ്പെടുന്നത് ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിനു മുന്നില്‍വച്ചാണ്. ഫോര്‍ച്യുണറില്‍ വന്നിറങ്ങുകയായിരുന്നു ജ്ഞാനദാസ് അപ്പോള്‍. വീട്ടമ്മയെ പരിചയപ്പെട്ട ജ്ഞാനദാസിന് അവരുടെ വിഷമങ്ങളൊക്കെ മനസിലായി. പരുമലസ്വദേശിയായ ഇയാള്‍ നാട്ടില്‍ തുളസി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇയാള്‍ ഡോക്ടര്‍ എന്നാണ് അറിയപ്പെട്ടതെങ്കിലും ഒന്നും പ്രത്യേകമായി പഠിച്ചിട്ടുള്ളയാളല്ല. ഇയാളുടെ മകള്‍ വിദേശത്ത് ഡോക്ടറാകാന്‍ പഠിക്കുന്നു എന്ന് വീട്ടമ്മ പറയുന്നു. നിധി എടുത്തുതരാം എന്നു പറഞ്ഞാണ് ഇയാള്‍ വീട്ടമ്മയുമായി ബന്ധം സ്ഥാപിക്കുന്നത്. വാഗ്ദാനം നല്‍കി അവസാനം ഒന്നേകാല്‍ ലക്ഷം രൂപയാണ് ഇയാള്‍ കൈക്കലാക്കിയത്. നിധി ലഭിക്കണമെങ്കില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടണമെന്നും ഇവരോടു പറഞ്ഞിരുന്നു. അതിനു കഴിയില്ല എന്നറിയിച്ചപ്പോള്‍ എങ്കില്‍ അതിനു പകരം ഒരു ആടിനെ നല്‍കാന്‍ ഇയാള്‍ നിര്‍ദേശിച്ചു. ആടിനു പകരമായി പതിനായിരം രൂപകൂടി വീട്ടമ്മ നല്‍കി. പണം നഷ്ടമായെങ്കിലും വീട്ടമ്മയ്ക്കു മാനം പോയില്ല.
കാസര്‍ഗോഡ് ഒരു സ്ത്രീയില്‍നിന്ന് ഇയാള്‍ ഒന്നരലക്ഷം രൂപയാണ് നിധി കണ്ടെടുത്തുകൊടുക്കാം എന്നു പറഞ്ഞു തട്ടിയത്. പല ആളുകളോടും പല തുകയാണു പൂജകള്‍ക്കും ക്രിയകള്‍ക്കുമായി ഇയാള്‍ വാങ്ങുന്നത്.
നിധിയുണ്ടെന്നു പറഞ്ഞുള്ള തട്ടിപ്പ്
സ്വന്തം പുരയിടത്തില്‍ എവിടെയോ നിധിയുണ്ടെന്നു ബോധ്യപ്പെടുത്തി മറ്റൊരു സ്ത്രീയെയും ഇയാള്‍ കബളിപ്പിച്ചു. നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഭര്‍ത്താവില്ലാത്ത സ്ത്രീയെയാണ് ഇയാള്‍ കബളിപ്പിച്ചത്. ഒന്നരലക്ഷം രൂപയാണു വേണമെന്നു പറഞ്ഞത്. പണമില്ലെന്നു പറഞ്ഞപ്പോള്‍ മറ്റൊരു ക്രിയ ചെയ്യാമെന്ന് ഇയാള്‍ പറഞ്ഞു. നിധി ഭൂമിയുടെ ആഴത്തില്‍ കിടക്കുകയാണ്്. ദൈവത്തെ സന്തോഷിപ്പിച്ചാല്‍ മാത്രമേ നിധി ഉയര്‍ന്നു വരികയുള്ളു. ദൈവത്തെ സന്തോഷിപ്പിക്കണമെങ്കില്‍ സ്ത്രീ ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്നായിരുന്നു സ്വാമിയുടെ ഡിമാന്റ്. കാര്യം കണ്ട് മുങ്ങുന്ന സ്വാമിക്കു സന്തോഷം. സ്ത്രീക്കു നഷ്ടങ്ങള്‍ മാത്രം.
സര്‍്പ്പകോപത്തിനു പരിഹാരം ലൈംഗികബന്ധം
ഒരു സ്ത്രീയുടെ കുട്ടിക്ക് എന്നും അസുഖം. അതിനു കാരണം സ്വാമി കണ്ടെത്തി, സര്‍പ്പകോപം. വയറുവേദന, ഛര്‍ദ്ദി, തലകറക്കം കുട്ടിക്കില്ലാത്ത അസുഖങ്ങളൊന്നുമില്ല. കുട്ടിയുടെ അമ്മയ്ക്ക് ലൈംഗിക ഉത്തേജനമില്ലാത്തതാണ് സര്‍പ്പകോപത്തിനു കാരണമെന്നായിരുന്നു സ്വാമിയുടെ കണ്ടെത്തല്‍. ആ ശരീരത്തെ ഉത്തേജിപ്പിച്ചെങ്കില്‍ മാത്രമേ സര്‍പ്പകോപം മാറുകയുള്ളു എന്നു സ്വാമി പരിഹാരം നിര്‍ദേശിച്ചു. സ്ത്രീയിലെ ലൈംഗികതയെ ഉത്തേജിപ്പിക്കാന്‍ ആദ്യം ചെയ്തത് ഫോണിലൂടെ ലൈംഗികസംഭാഷണം നടത്തി നോക്കുകയായിരുന്നു. പിന്നെ നേരിട്ട് വീട്ടിലെത്തി ലൈംഗിക ക്രിയകളിലൂടെ പ്രശ്‌നപരിഹാരം നല്‍കി. കുട്ടിയുടെ രോഗം മാറിയില്ലെങ്കിലുംസ്വാമിയുടെ ലൈംഗികാസക്തിക്ക്് ആശ്വാസം കിട്ടിയെന്നാണ് വിവരം. ഫലം സ്ത്രീക്കു ധനനഷ്ടവും മാനഹാനിയും. ഡോ. ജ്ഞാനദാസിനെ പോലുള്ള സന്യാസിമാരുടെ ആസക്തികള്‍ മാറ്റാന്‍ പാവം സ്ത്രീകളടെ ജീവിതം ബാക്കിയാകുന്നു.
വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ