പുതിയ ഒരു കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് സാധാരണക്കാരിൽ ഏറെയും. പക്ഷേ വാഹന വിപണിയിൽ പലതരം തട്ടിപ്പുകൾ ഉണ്ട് എന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചു മാത്രമേ ഇക്കാര്യത്തിൽ മുമ്പോട്ടു പോകാൻ കഴിയു. പുതിയ വാഹനം വാങ്ങിയിട്ട് തട്ടിപ്പിന് ഇരയായി എന്നൊരു പരാതിയാണ് പുനലൂർ സ്വദേശി ബോസിനുള്ളത്. ഇൻഡസ് മോട്ടോഴ്സിൽ ബോസ് ബുക്ക് ചെയ്ത കാർ അല്ല ലഭിച്ചതത്രെ. മാരുതി ബ്രസ വിഎക്സ്ഐ ഹൈബ്രിഡ് എഞ്ചിനാണ് ബോസ് ബുക്ക് ചെയ്തത്. സെയിൽസ് എക്സിക്യൂട്ടീവ് ഇടയ്ക്ക് മാറി.പകരം വന്ന പെൺകുട്ടി നേരത്തെ അറിയാവുന്ന ആളായിരുന്നു.
അതുകൊണ്ടുതന്നെ യാതൊരു പരിശോധനയും ഇല്ലാതെ അവർ കൊണ്ടുവന്ന പേപ്പറുകളിൽ എല്ലാം ഒപ്പിട്ടു കൊടുത്തു. ടെസ്റ്റ് ഡ്രൈവ് നടത്താൻ പോലും പോയില്ല. വലിയൊരു ചതി തന്നെ കാത്തിരിക്കുന്നു എന്ന് ബോസ് അറിഞ്ഞിരുന്നില്ല. കാർ കിട്ടിയപ്പോൾ അത് ഹൈബ്രിഡ് അല്ല. ബുക്ക് ചെയ്ത അതേ കളറിൽ ഉള്ള മറ്റൊരുകാർ.
ഹൈബ്രിഡ് എൻജിൻ ഉള്ള കാറിൽ ലിഥിയം ബാറ്ററി കൂടി ഉണ്ടാകും. പക്ഷേ ബോസിന് കിട്ടിയ കാറിൽ അത് ഉണ്ടായിരുന്നില്ല. സീറ്റുകൾ അഴിക്കരുതെന്ന് പറഞ്ഞിട്ടും എല്ലാം അഴിച്ചിട്ട നിലയിലായിരുന്നു. ചോദിച്ചപ്പോൾ പറയുന്നത് 15 ദിവസം മുമ്പ് മാരുതി ഈ മോഡൽ ഹൈബ്രിഡ് കാറുകൾ നിർത്തി എന്നാണ്. താൻ പണം കൊടുത്ത് വാങ്ങിയ കാറിൽ നിന്നും ബാറ്ററി മാറ്റി രണ്ട് ലക്ഷം രൂപയോളം തട്ടിപ്പ് നടത്തിയതായാണ് ബോസ് വിശ്വസിക്കുന്നത്.
പോലീസിനെയും മറ്റും സമീപിച്ചെങ്കിലും വിഷയത്തിലെ സാങ്കേതിക പരിജ്ഞാന കുറവുമൂലം കാര്യമായ ഗുണം ലഭിച്ചില്ല. കൺസ്യൂമർ കോടതിയിൽ പോകാനാണ് പോലീസിന്റെ ഉപദേശം. അത്തരം ഒരു നീക്കത്തിനാണ് ബോസും തയ്യാറെടുക്കുന്നത്. കാർ ഏറ്റുവാങ്ങിയില്ലെങ്കിൽ ഷോറൂമുകാർ സംരക്ഷിക്കില്ല എന്ന് പറഞ്ഞതിനാൽ ഗത്യന്തരമില്ലാതെ കാർ ഏറ്റുവാങ്ങി വാങ്ങേണ്ടി വന്നു. അതേസമയം ഈ വിഷയത്തിൽ ഷോറൂമുകാർക്ക് പറയാനുള്ളത് മറ്റൊന്നാണ്. 20 ദിവസം മുമ്പാണ് മാരുതി ഹൈബ്രിഡ് എൻജിൻ നിർത്തിയത്.
ബ്രസ വിഎക്സ്ഐ കാർ നൽകാനുള്ള ഫോമുകളിലാണ് ബോസ് ഒപ്പിട്ടു കൊടുത്തിട്ടുള്ളത്.അതുതന്നെയാണ് നൽകിയതും. പിന്നെ തട്ടിപ്പ് നടത്തി എന്ന് പറയുന്നതിൽ എന്താണ് ന്യായം.2 ലക്ഷം രൂപ തരപ്പെടുത്താനായി ബോസ് പറയുന്ന കളവാണ് ഇതെന്നാണ് ഇവർ പറയുന്നത്.ഇതിൽ ആരു പറയുന്നതാണ് ശരി എന്ന് കോടതിക്ക് മാത്രമേ കണ്ടെത്താൻ കഴിയു. എന്തായാലും ഇദ്ദേഹം ആറ്റുനോറ്റു വച്ച സമ്പാദ്യങ്ങൾ കൂട്ടി കാർ വാങ്ങാൻ പോയത് ഏറെ പ്രതീക്ഷകളോടെയാണ്. അദ്ദേഹത്തിൻറെ വാക്കുകൾ പൂർണമായി തള്ളിക്കളയാൻ സാധ്യമല്ല. തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ ബോസിന് നീതി ലഭിക്കുക തന്നെ വേണം …
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ