സുരേഷ് ഗോപിയുമായി നല്ല ബന്ധമുണ്ടായിരുന്നയാളാണ് അഭിനേതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായിരുന്ന ബദറുദ്ദീന്‍. സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടെയും സ്വഭാവത്തെ അദ്ദേഹം താരതമ്യം ചെയ്യുന്നു.
‘സുരേഷ് ഗോപി ഒരു പ്രത്യേകസ്വഭാവക്കാരനാ. മര്യാദക്കാരനാ. മനസിലൊന്നും വച്ചേക്കത്തില്ല. എല്ലാം തുറന്നടിച്ചുകളയും. ഡിപ്ലോമസിയില്ല. മമ്മൂട്ടിയും കാര്യങ്ങള്‍ തുറന്നു പറയുമെങ്കിലും ഒരു ഡിപ്ലൊമസി കാത്തുസൂക്ഷിക്കും. സുരേഷ് ഗോപി അതും നോക്കത്തില്ല. ഇഷ്ടമുണ്ടെങ്കില്‍ ഇഷ്ടമുണ്ടെന്നു പറയും. അല്ലെങ്കില്‍ അല്ലെന്നു പറയും. ഇെതാന്നും ഇവര്‍ മനപ്പൂര്‍വം ക്രിയേറ്റ് ചെയ്ത് ഉണ്ടാക്കുന്നതല്ല. അവരുടെ സ്വാഭാവികത അതാണ്.’ ബദറുദ്ദീന്‍ പറഞ്ഞു.
സിനിമയില്‍ ഒന്നും ശാശ്വതമല്ലെന്ന ഫിലോസഫിയാണ് അനുഭവംകൊണ്ട് ബദറുദ്ദീന്‍ നേടിയെടുത്തത്. നിരവധി ഉദ്ദാഹരണങ്ങളും ചൂണ്ടിക്കാട്ടാന്‍ അദ്ദേഹത്തിനുണ്ട്.
ഒരു കാലത്ത് മോഹന്‍ലാലിനേക്കാള്‍ വലിയ നടനായിരുന്നു ശങ്കര്‍. എന്നാല്‍ പിന്നീട് അദ്ദേഹത്തെ കാണാതായി. അതിനുള്ള കാരണം പുള്ളിയുടെ ശൈലി ആര്‍ക്കും പിടികിട്ടുന്നില്ല, അല്ലെങ്കില്‍ നിര്‍മ്മാതാക്കള്‍ വിളിക്കുന്നില്ല എന്നുള്ളതായിരിക്കും. ജോസ്, റഹ്മാന്‍ എന്നിവരുടെ അനുഭവവും ഇങ്ങനെയാണ്. അങ്ങനെയൊരു പ്രതിഭാസം സിനിമയില്‍ ഉണ്ട്. തിളങ്ങിനില്‍ക്കുന്നവര്‍ പെട്ടെന്ന് അപ്രത്യക്ഷമാകും. ശങ്കര്‍ മദ്രാസ് ബെയ്‌സ്ഡ് നടനായിരുന്നതുകൊണ്ട് ശങ്കറുമായി അടുത്ത ബന്ധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയില്‍ ഇനിയൊരു മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറും വരത്തില്ല. ആളുകള്‍ മാറിമാറിവരും. പണ്ട് ഫിലിമിന്റെ ചെലവുമൂലം അതു ലാഭിക്കാനായി ട്രെയിന്‍ഡായിട്ടുള്ള ആളുകളെയെ അഭിനയിപ്പിക്കത്തൊള്ളു. ഇന്ന് അങ്ങനെയില്ല. ആര്‍ക്കും നടനാവാം. രണ്ടു ക്യാമറയുണ്ടെങ്കില്‍ ഇപ്പോള്‍ സിനിമെയടുക്കാം. ധനസമ്പാദനമാര്‍ഗമായി കണ്ട് സിനിമയിലേക്കു വന്നിട്ടു കാര്യമില്ല. ഇതൊരു ജീവിതമാര്‍ഗമായി കണ്ടു വന്നാല്‍ ചിലപ്പോള്‍ വിജയിക്കണമെന്നില്ല. അഭിനയം, തിരക്കഥ, അഭിനയം ഇവയില്‍ വിജയിക്കുന്നവര്‍ ചുരുക്കമാണ്. പരാജയപ്പെട്ടവരാണ് ഏറെയും എന്നും ബദറുദ്ദീന്‍ പറഞ്ഞു.
വീഡിയോ കാണുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക