Master News Kerala
Story

അമ്മയുടെ പ്രേതം കൊച്ചു ഫാത്തിമയുടെ ശരീരത്തിൽ കയറി; ഒടുവിൽ സംഭവിച്ചത് വലിയ ദുരന്തം

ഫാത്തിമയ്ക്ക് അമ്മയെ വലിയ ഇഷ്ടമായിരുന്നു. അവൾക്ക് ആറു വയസ്സുള്ളപ്പോഴാണ് അമ്മ മരിച്ചത്. 35 വയസ്സിൽ ഹൃദയസ്തംഭനം മൂലം അമ്മ മരിച്ചപ്പോൾ ഫാത്തിമയും സഹോദരനും തനിച്ചായി. ഗൾഫിൽ ജോലിയുള്ള പിതാവിന് നാട്ടിൽ നിൽക്കാൻ പറ്റുമായിരുന്നില്ല. അങ്ങനെ ഫാത്തിമ അച്ഛൻറെ സഹോദരിമാരുടെ സംരക്ഷണയിലായി. നാട്ടിൽ എല്ലാവർക്കും ഏറെ പ്രിയങ്കരി ആയിരുന്നു കൊച്ചു ഫാത്തിമ. എല്ലാവരോടും അങ്ങോട്ട് കയറി സംസാരിക്കും. കുശലങ്ങൾ അന്വേഷിക്കും… ഒരു കിലുക്കാംപെട്ടിയായി അവൾ കളിച്ചു വളർന്നു. ആ ചെറിയ വീട്ടിലും അതിന് പുറത്തും എല്ലാവർക്കും അവളെ ഏറെ പ്രിയമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അവിടെ ഒച്ചയും ബഹളവും ഒക്കെ നിലച്ചു. ആരും ഒന്നും പറയുന്നില്ല. ബന്ധുക്കളുടെ വാക്കുകളിൽ നിന്നാണ് നാട്ടുകാർ ആ നടുക്കുന്ന സത്യം അറിഞ്ഞത്. 

കുഞ്ഞു ഫാത്തിമയുടെ ശരീരത്തിൽ ഇടയ്ക്കിടെ അമ്മയുടെ പ്രേതം കയറുമത്രേ. അപ്പോൾ അവൾ പൊട്ടിച്ചിരിക്കുകയും പൊട്ടിക്കരയുകയും ദേഷ്യപ്പെടുകയും ഒക്കെ ചെയ്യും. അവൾ എന്തൊക്കെയാണ് പിന്നെ കാട്ടിക്കൂട്ടുന്നത് എന്ന് കണ്ടുതന്നെ അറിയണം. എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു ഈ സംഭവം. അച്ഛൻറെ സഹോദരിമാർ പലതും പറഞ്ഞു. ഫാത്തിമയുടെ അമ്മയ്ക്കും മുമ്പ് ബാധ കയറുമായിരുന്നത്രെ. അവളുടെ സഹോദരന് നാഗദോഷം ഉണ്ട്. ഇപ്പോൾ അമ്മയുടെ പ്രേതം സ്ഥിരമായി ഫാത്തിമയുടെ ശരീരത്തിലാണ്. ഇങ്ങനെ പല കഥകളും അവർ പ്രചരിപ്പിച്ചു… ഒടുവിൽ ഫാത്തിമയെ തമിഴ്നാട്ടിലുള്ള ഉസ്താദിനെ കൊണ്ടുപോയി കാണിച്ച് ബാധ ഒഴിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ ഫാത്തിമയെ തിരുനെൽവേലിയിലേക്ക് കൊണ്ടുപോയി. ഫാത്തിമയുടെ ശരീരത്തിലുള്ള ഉമ്മയുടെ പ്രേതത്തെ ഉസ്താദ് മന്ത്രവാദ ക്രിയകളിലൂടെ പുറത്താക്കി അടുത്തുള്ള പനയിൽ തളച്ചു. വാടിയ ചേമ്പിൻതണ്ട് പോലെ കിടന്ന ഫാത്തിമ കുറച്ചു ദിവസങ്ങൾക്ക് ശേഷം അന്ന് പുഞ്ചിരിച്ചു. അവളുടെ ബാധ ഒഴിപ്പിച്ചതായി നാട്ടിലുള്ള ബന്ധുക്കളെയും അവർ അറിയിച്ചു. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. അല്പസമയത്തിനകം സഹോദരൻറെ മടിയിലേക്ക് കുഴഞ്ഞുവീണ് ഫാത്തിമ ഈ ലോകത്തോട് തന്നെ വിട പറഞ്ഞു.

എന്താണ് ഫാത്തിമക്ക് യഥാർത്ഥത്തിൽ സംഭവിച്ചത്. കടുത്ത അന്ധവിശ്വാസത്തിന്റെ ഇരയാണ് ഈ 14കാരി. രോഗത്തിന് യഥാസമയം ചികിത്സ നൽകാതെ മന്ത്രവാദത്തിന്റെ പേര് പറഞ്ഞ് നടക്കുന്നവർ വീണ്ടും വീണ്ടും ഫാത്തിമമാരെ സൃഷ്ടിക്കുകയാകും ചെയ്യുക. 

രോഗം വന്നാൽ ആശുപത്രിയിൽ കൊണ്ടുപോകണം. ചികിത്സ നൽകണം. ഫാത്തിമയ്ക്ക് ആകട്ടെ ബാധ കയറിയതാണ് എന്നു പറഞ്ഞ് യഥാസമയം ഭക്ഷണം പോലും നൽകുമായിരുന്നില്ല. അവളുടെ ശരീരം വല്ലാതെ ക്ഷീണിച്ചു. ക്ഷീണം കൂടി പലപ്പോഴും അവൾ പിച്ചും പേയും പറഞ്ഞു.

അപ്പോഴൊക്കെ ആ ശരീരത്തിൽ ബാധ കൂടിയതാണെന്ന് പിതാവിൻറെ സഹോദരിമാർ ഉറപ്പിച്ചു. പലരും വയറ്റിപ്പിഴപ്പിന് വേണ്ടിയാണ് ഇത്തരം മന്ത്രവാദങ്ങളും പൂജകളും ഒക്കെ ചെയ്യുന്നത്. അവരുടെ വാക്കുകൾ വിശ്വസിച്ച് കുട്ടികളെ പോലും കടുത്ത അന്ധവിശ്വാസങ്ങൾക്ക് ഇരയാക്കുന്നവർ വലിയ ക്രൂരതയാണ് ചെയ്യുന്നത്.ഇത്തരക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക തന്നെ വേണം.

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

പല്ലിലെ പുഴുവിനെ പിടിക്കും ലീലാമ്മ ചേച്ചി

Masteradmin

നിയമമയെ നിനക്കു കണ്ണില്ലെ!

Masteradmin

ഇവര്‍ എങ്ങനെ ഇങ്ങനെയായി… ആണിനും പെണ്ണിനുമിടയിലെ ജീവിതം

Masteradmin

ബുദ്ധികൊണ്ട് ഉയരങ്ങള്‍ വെട്ടിപ്പിടിച്ച് ഏഴു വയസുകാരി

Masteradmin

വില കൂടിയ കാർ ബുക്ക് ചെയ്ത ആൾക്ക് പകരം മറ്റൊരു കാർ കൊടുത്തു തട്ടിപ്പ് …

Masteradmin

ഉന്നതവിജയം മധുരപ്രതികാരം; അതും പോലീസിനോട്

Masteradmin

അഞ്ഞൂറാനും ആനപ്പാറ അച്ചമ്മയും ഒക്കെ ഇവിടെയുണ്ട്

Masteradmin

പാമ്പ് കടിയേറ്റ് മരിച്ചവരെ പോലും രക്ഷപ്പെടുത്തും; ഇത് അത്ഭുത ശക്തിയുള്ള പാരമ്പര്യ വിഷ വൈദ്യന്റെ കഥ

Masteradmin

ആരുമില്ലാത്ത അവർക്ക് കൂട്ടിനുള്ളത് ഒരു നായ; മക്കളെ പോലെ സ്നേഹം …

Masteradmin

കെ എസ് ചിത്രയെ നേരിട്ട് കണ്ടു ചിത്രം സമ്മാനിക്കണം; റെക്കോർഡ് തിളക്കവുമായി ഗീതാഞ്ജലി കാത്തിരിക്കുന്നു …

Masteradmin

കേരളത്തിൽ നിന്ന് കോയമ്പത്തൂരിലെത്തിയ വലിയ മുതലാളി; പക്ഷേ ഒടുവിൽ എല്ലാവരും ഞെട്ടി…

Masteradmin

രതീഷിനെ കള്ളൻ രതീഷാക്കിയ പോലീസുകാരാണ് അവൻറെ ആത്മഹത്യയ്ക്ക് ഉത്തരവാദികൾ

Masteradmin