Master News Kerala
Story

അശ്വതിക്കുട്ടിക്ക് വീടായി; കുരുന്നു കണ്ണുകളിൽ നക്ഷത്ര തിളക്കം

അമ്മ ക്യാൻസർ ബാധിച്ച് മരിച്ചു. അച്ഛൻ ഉപേക്ഷിച്ചു പോയി. അശ്വതിയെന്ന കുരുന്നിന് ജീവിതത്തിൽ പ്രതീക്ഷിക്കാൻ ഒന്നുമില്ലായിരുന്നു. ഒരു വീടെന്ന സ്വപ്നവും ഉള്ളിൽപേറി അമ്മൂമ്മയ്ക്കും അപ്പൂപ്പനുമൊപ്പം കഴിഞ്ഞ കുട്ടി. എന്നാൽ നന്മ വറ്റാത്ത മനസുകൾ സമൂഹത്തിൽ ഏറെയായിരുന്നു. അവരുടെ കൈത്താങ്ങിൽ അവളുടെ സ്വപ്നം സഫലമായി.

തിരുവനന്തപുരം സ്വദേശിനി അശ്വതിക്ക് വീട് വച്ച് കൊടുത്തത് നാട്ടിലെ പൊതുപ്രവർത്തകർ അടക്കമുള്ളവരുടെ ശ്രമഫലമായാണ്. 

അവൾക്ക് രണ്ടര വയസുള്ളപ്പോഴാണ് അമ്മ മരിച്ചത്. തുടക്കം മുതൽ ആളുകൾ ഈ കുരുന്നിനെ സഹായിച്ചു. ആദ്യം ചെയ്തത് അവളുടെ പേരിൽ കുറച്ചു പണം ബാങ്കിലിടുക എന്നതാണ്. പിന്നീട് അമ്മൂമ്മയ്ക്കും കാൻസർ ബാധിച്ചതോടെ അശ്വത‌ിയുടെ ജീവിതം വീണ്ടും ഇരുട്ടിലായി. എന്നാൽ നല്ല മനസിന് ഉടമകൾ വീണ്ടും അവളെ തേടിയെത്തി. ആദ്യം സ്ഥലം വാങ്ങി. പിന്നാലെ വീടും. കോൺഗ്രസ് പ്രവർത്തകർ അടക്കം പലരും ഇക്കാര്യത്തിൽ നിർണായക സഹായം നൽകി. അവരോടെല്ലാം അശ്വതിക്ക് ഒന്നേ  പറയാനുള്ളൂ. ഞാൻ നന്നായി പഠിച്ച് നല്ല ജോലി നേടും. എന്നിട്ട് കഷ്ടപ്പെടുന്നവരെ എല്ലാം സഹായിക്കും.

Related posts

ഫോണിലൂടെ ശബ്ദം കേട്ടാല്‍ മതി; രവി സ്വാമി എല്ലാം പറയും

Masteradmin

നായ്ക്കൾക്ക് ഇവിടെ ദൈവത്തിന്റെ സ്ഥാനം; ഞെട്ടിക്കും ഈ നാട്

Masteradmin

ഗൗരി വരും, ജഗന്നാഥൻ കാത്തിരിക്കുന്നു… ഒരു ഭർത്താവും ഭാര്യയെ ഇതുപോലെ സ്നേഹിക്കുന്നുണ്ടാവില്ല…

Masteradmin

കെ എസ് ചിത്രയെ നേരിട്ട് കണ്ടു ചിത്രം സമ്മാനിക്കണം; റെക്കോർഡ് തിളക്കവുമായി ഗീതാഞ്ജലി കാത്തിരിക്കുന്നു …

Masteradmin

തിരുവന്തപുരത്തുകാരി മീനാക്ഷി ഇല്ലായിരുന്നുവെങ്കിൽ ബീന ഇന്ന് ജീവനോടെ കാണുമോ എന്നുതന്നെ സംശയം.

Masteradmin

കാട്ടിലെ പന്നി; രാധയുടെ മുത്തു

Masteradmin

15 വർഷമായി കാട്ടിൽ കഴിയുന്ന അമ്മ ദൈവം; വഴിപാടായി വേണ്ടത് മേക്കപ്പ് കിറ്റ്

Masteradmin

ഈ നെയ്യ് മീനാക്ഷിയമ്മന്റേത്; തൊട്ടാല്‍ മരണം ഉറപ്പ്

Masteradmin

ഉന്നതവിജയം മധുരപ്രതികാരം; അതും പോലീസിനോട്

Masteradmin

തുടർച്ചയായ അപവാദ പ്രചരണം; ജീവിതം മടുത്ത് ഒരു വീട്ടമ്മ…

Masteradmin

ഊമകളെ സംസാരിപ്പിക്കും; മന്ദബുദ്ധികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരും … ഇത് കൃഷ്ണൻ വൈദ്യൻ

Masteradmin

ആൾദൈവങ്ങളെ പൊളിച്ചടുക്കാൻ ഇദ്ദേഹത്തെ കഴിഞ്ഞേ ഉള്ളൂ …

Masteradmin