Master News Kerala
News

‘കൈക്കുഴ തെറ്റിയ കുട്ടിക്ക് അനസ്തേഷ്യ നല്‍കി കൊന്നു എന്ന് ബന്ധുക്കളുടെ ആരോപണം .

ആശുപത്രി എന്നു കേള്‍ക്കുന്നതേ ആരോണിനു പേടിയായിരുന്നു. ആ കുഞ്ഞുമനസിന്റെ പേടി യാഥാര്‍ത്ഥ്യമായപ്പോള്‍ നഷ്ടമായത് ആ കുരുന്നിന്റെ ജീവനായിരുന്നു. കൈക്കുഴതെറ്റിയ കുട്ടിക്ക് ചിക്തിസ നടത്തി അതിന്റെ ജീവനെടുത്ത റാന്നി മര്‍ത്തോമ്മ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കാലന്റെ പ്രതിരൂപമായി.

സംഭവം ഇങ്ങനെയാണ്: സ്‌കൂളില്‍ കളിക്കുകയായിരുന്നു ആരോണ്‍. അതിനിടയില്‍ ആരോണ്‍ ഒന്നു തെന്നി വീണു. കൈക്കുഴ തെറ്റി. വിവരം സ്‌കൂളിലെ അദ്ധ്യാപകരെ അറിയിച്ചു. അവര്‍ വീട്ടില്‍ വിളിച്ചുപറഞ്ഞശേഷം കുട്ടിയെ സ്‌കൂളിലെ ജീവനക്കാരുടെ ഒപ്പം ഓട്ടോയില്‍ വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തിയ കുട്ടിയെ അമ്മ ഷേര്‍ളിയാണ് റാന്നി മാര്‍ത്തോമ്മ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആശുപത്രിയിലെത്തിയ കുട്ടിയുടെ കൈപരിശോധിച്ചപ്പോള്‍ എക്‌സറേ എടുക്കാന്‍ നിര്‍ദേശിച്ചു. എക്‌സറേ എടുത്തപ്പോള്‍ കൈക്കുഴ തെറ്റിയിരിക്കുകയാണെന്നും അതൊന്നു പിടിച്ചിട്ടാല്‍ മതിയെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് നടന്നത് വിചിത്രമായ സംഭവമായിരുന്നു. ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റിയ കുട്ടിക്ക് അനസ്തീഷ്യ നല്‍കി. ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഡോക്ടറും നഴ്‌സുമാരും പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതാണ് കുട്ടിയുടെ അമ്മ ഷേര്‍ളി കണ്ടത്. കുറച്ചുകഴിഞ്ഞ് ഡോക്ടര്‍ അവരോടു പറഞ്ഞു. ‘കുട്ടിക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായി. മുത്തൂറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകണം’ എന്ന്. മുത്തൂറ്റ് ആശുപത്രിയിലെ തന്നെ ആംബുലന്‍സ് എത്തിയാണ് കുട്ടിയെ അങ്ങോട്ടു മാറ്റുന്നത്. അവിടെയെത്തിച്ചപ്പോഴേക്കും കുട്ടിയുടെ പള്‍സ് നിലച്ചിരുന്നു. മരണം സ്ഥിരീകരിക്കുക മാത്രമേ അവര്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്നുള്ളു.

ആരോണിന്റെ മരണത്തില്‍ കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കുമെതിരേ കുടുംബം പരാതി നല്‍കിയിരിക്കുകയാണ്. റാന്നി മാത്തോമ്മ ആശുപത്രിക്കെതിരേ നാട്ടുകാരുടെ നേതൃത്വത്തില്‍ സമരവും നടക്കുന്നുണ്ട്. എന്തു നടപടിയുണ്ടായാലും ഒരു കുട്ടിയുടെ ജീവനു പകരമാകില്ലല്ലൊ 

Related posts

സംഗീത ലോകത്ത് വിസ്മയമായി അജി മാസ്റ്റർ

Masteradmin

കയ്യിൽ കിട്ടിയതും എടുത്ത് കാമുകനൊപ്പം കടന്നതെന്നു കരുതി: എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് …

Masteradmin

കുളത്തൂപ്പുഴയിലെ വൻ തട്ടിപ്പ് … സുമിതയാണോ രമ്യയാണോ യഥാർത്ഥ പ്രതി? അതോ ഇരുവരും നാടകം കളിക്കുകയാണോ?

Masteradmin

ആരെ കാണാതായാലും രമണി ചേച്ചി കണ്ടുപിടിക്കും; ഒടുവിൽ കിട്ടിയത് എട്ടിൻറെ പണി

Masteradmin

പെണ്ണും പണിയും ഉറപ്പ്; കൂട്ടുകാരൻറെ വാക്കു വിശ്വസിച്ചു പോയ ഭുവനചന്ദ്രൻ എവിടെ?

Masteradmin

ആത്മാവുമായി സംസാരിക്കുന്ന ഉസ്താദ്

Masteradmin

അത്ഭുതപ്പെടുത്തും ഈ സ്വമി; ഏതുപ്രേതത്തെയും ഉടുക്കുകൊട്ടിയകറ്റും

Masteradmin

പട്ടാപ്പകൽ നടുറോഡിൽ വച്ച് ഗണേശൻ രേവതിയുടെ കഴുത്തറുത്തത് എന്തിന്?

Masteradmin

ജഗതിക്ക് പണി കൊടുത്തു, സുരേഷ് ഗോപിയെ ജയിപ്പിച്ചു, എല്ലാം താനാണെന്ന് സ്വാമി…

Masteradmin

പൊതുപ്രവർത്തകൻ ആയിട്ടും സജി ആ ക്രൂരത കാട്ടിയത് എന്തിന്?

Masteradmin

രോഗം മാറ്റും എന്നു പറഞ്ഞു വന്ന പാസ്റ്റർ ആ സ്ത്രീയോട് ചെയ്തത് കൊടും ചതി

Masteradmin

ദുരിതം പലവിധം; അമ്മമൂലം കോഴിക്കൂട്ടില്‍ ഒരു കുടുംബം

Masteradmin