Master News Kerala
Story

മണി വിഴുങ്ങുന്ന അത്ഭുത മരം; ഇതുവരെ വിഴുങ്ങിയത് രണ്ടായിരത്തിലധികം മണികൾ

വിശ്വാസം പലവിധമുണ്ട്. എന്തുതന്നെയായാലും അത് പലർക്കും ആശ്വാസം പകരുന്നതാണ് എന്ന കാര്യത്തിൽ തർക്കം ഉണ്ടാകില്ല. തമിഴ്നാട്ടിലെ ഒരു ഉൾനാടൻ ക്ഷേത്രത്തിലെ അത്ഭുത മരത്തിൻറെ കഥയാണിത്. കാര്യസാധ്യത്തിനായി പ്രാർത്ഥിച്ച് മണികെട്ടിയാൽ 40 ദിവസത്തിനകം മണി മരം വിഴുങ്ങും എന്നാണ് വിശ്വാസം. മരത്തിനുള്ളിലായ മണികളുടെ ബാക്കി ഇവിടെ ഇഷ്ടം പോലെ കാണാൻ കഴിയും. ഇതുവരെ രണ്ടായിരത്തിൽ അധികം മണികൾ ഈ മരം വിഴുങ്ങിയിട്ടുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. പല ആവശ്യങ്ങൾക്കായി മരമുത്തശ്ശിയുടെ അടുത്തുവന്ന് പ്രാർത്ഥിച്ച് മണി കെട്ടുന്നവർ നിരവധിയാണ്. 

മരത്തിന് മുന്നിലെ തറയിൽ ഇരു കൈപ്പത്തികളും കമഴ്ത്തിവച്ചാൽ അത് പതിയെ അടുത്ത് കൂപ്പുകൈയായി മാറുമെന്നാണ് ഇവരുടെ വിശ്വാസം. അപ്പോൾ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ നടക്കും. ഇതിന് അടുത്ത് തന്നെ പൂജയും പ്രാർത്ഥനയും ഒക്കെ നടക്കുന്നുണ്ട്. ബാധ ഒഴിപ്പിക്കാനും മറ്റുമായി നിരവധി പേർ വരുന്നതും ഇവിടെ കാണാം. മണി മരം വിഴുങ്ങിയില്ലെങ്കിൽ പരാതി പറഞ്ഞും പരിഭവിച്ചും എത്തുന്നവരും ഉണ്ട്. മണി വാങ്ങുമ്പോൾ വിലയിൽ തർക്കിച്ചാൽ അത് മരം വിഴുങ്ങില്ല എന്നാണ് ഇവരുടെ വിശ്വാസം. ഏറെ അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഈ മരത്തിന് ചുറ്റും ഉള്ളത്. 

ചേർത്തു കെട്ടിയാൽ മാത്രമല്ല വിഴുങ്ങുന്നത്, ഏതാനും ഇഞ്ച് അകലെ ആണെങ്കിൽ പോലും മരം വിഴുങ്ങും എന്നാണ് ഇവരുടെ വിശ്വാസം. 

മണി കെട്ടി അവതാരകനും

 ഈ വിശ്വാസം ശരിയാണോ എന്ന് അറിയാനുള്ള ഒരു പരീക്ഷണമാണ് നടത്തുന്നത്. ഈ മരത്തിൽ ഒരു മണികെട്ടിയിട്ടാണ് അവതാരകനും മടങ്ങുന്നത്. കൃത്യം 40 ദിവസം കഴിഞ്ഞ് വീണ്ടും വന്ന് പരിശോധിക്കും. മരം മണി വിഴുങ്ങിയോ എന്ന് കാത്തിരുന്നു കാണാം …

Related posts

നിയമമയെ നിനക്കു കണ്ണില്ലെ!

Masteradmin

മനുഷ്യൻറെ തുടയെല്ലും തലയോട്ടിയും കടിച്ചു തിന്നും; കൊറോണയെ വിഴുങ്ങും;

Masteradmin

ഏത് ബാധയും ഒഴിപ്പിക്കും കാലഭൈരവൻ…

Masteradmin

ആൾദൈവങ്ങളെ പൊളിച്ചടുക്കാൻ ഇദ്ദേഹത്തെ കഴിഞ്ഞേ ഉള്ളൂ …

Masteradmin

അപ്പൂപ്പൻ കാവിലെ അത്ഭുതങ്ങൾ: എന്ത് കാര്യം സാധിക്കണമെങ്കിലും ഇവിടെ വന്നാൽ മതി …

Masteradmin

തിരുവന്തപുരത്തുകാരി മീനാക്ഷി ഇല്ലായിരുന്നുവെങ്കിൽ ബീന ഇന്ന് ജീവനോടെ കാണുമോ എന്നുതന്നെ സംശയം.

Masteradmin

ആൾദൈവങ്ങളുടെ സമ്മേളനം; പ്രവചനവും ബാധ ഒഴിപ്പിക്കലും തകൃതി

Masteradmin

ഏതുകല്ലും ശരീരത്തില്‍നിന്ന് വലിച്ചെടുക്കുന്ന കുഞ്ഞന്‍ വൈദ്യന്റെ കഴിവ് നോക്കൂ; നിങ്ങള്‍ ഞെട്ടിയിരിക്കും

Masteradmin

24 മണിക്കൂറും വെള്ളത്തിൽ; ആരുടെയും കരളലിയിക്കും കണ്ണന്റെ ജീവിതം

Masteradmin

ഈ നെയ്യ് മീനാക്ഷിയമ്മന്റേത്; തൊട്ടാല്‍ മരണം ഉറപ്പ്

Masteradmin

മകൾക്ക് അമ്മ കിഡ്നി നൽകി; എന്നാൽ മുതിർന്നപ്പോൾ അവൾ ചെയ്തത്…

Masteradmin

വളി വിട്ടാൽ അടി; കപ്പ കപ്പം കൊടുത്തില്ലെങ്കിൽ കള്ളക്കേസ്; ഇത് താൻടാ കേരള പൊലീസ് …

Masteradmin