Master News Kerala
Story

സുധീഷ് സുഹൃത്തിന് വച്ചത് കൊണ്ടത് അമ്മാവൻ കുഞ്ഞുമോന് …

ഇടുക്കി അടിമാലിയിൽ മദ്യം കഴിച്ച മൂന്നുപേരുടെ ആരോഗ്യനില ഗുരുതരം. കേരളം  ഞെട്ടലോടെ കേട്ട ഒരു വാർത്തയാണിത്. അടുത്ത ദിവസം തന്നെ കുഞ്ഞുമോൻ എന്ന ആൾ മരിക്കുകയും ചെയ്തു.ആദ്യം വ്യാജമദ്യം ആണെന്നാണ് കരുതിയത്. എന്നാൽ അന്വേഷണത്തിൽ കണ്ടെത്തിയത് കേരളത്തെ മുഴുവൻ ഞെട്ടിച്ച വിവരങ്ങൾ. ആദ്യം പുറത്തുവന്നത് വഴിയിൽ കിടന്ന് കളഞ്ഞു കിട്ടിയ മദ്യക്കുപ്പി ആയിരുന്നു എന്നാണ്. എന്നാൽ അതിൽ തൃപ്തരാവാതെ പോലീസ് വീണ്ടും അന്വേഷണം നടത്തി.

മദ്യം കഴിച്ച് മരിച്ച കുഞ്ഞുമോന് പുറമേ അനി,  മനു എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇവർക്കൊപ്പം ഉണ്ടായിരുന്ന സുധീഷ് മദ്യം കഴിച്ചിരുന്നില്ല. ഇയാളുടെ വീട്ടിൽ വച്ചാണ് മദ്യപാനം എന്ന വിവരവും പോലീസിന് കിട്ടി. സ്ഥലം മുഴുവൻ പരിശോധിച്ചിട്ടും കാര്യമായ തുമ്പ് കിട്ടിയില്ല. മദ്യക്കുപ്പി കണ്ടെടുക്കാനും ആയില്ല . അപ്പോഴാണ് ദൈവം നൽകിയ തെളിവുപോലെ കത്തിച്ച കുപ്പിയുടെ ചെറിയ ഒരു അവശിഷ്ടം പോലീസിന് ലഭിക്കുന്നത്. അതോടെ സംശയം ബലപ്പെട്ടു. എന്തിന് കുപ്പി കത്തിച്ചു കളയണം. സുധീഷിനെ ചോദ്യം ചെയ്തപ്പോൾ ആദ്യം പറഞ്ഞത് വഴിയിൽ കിടന്ന് കളഞ്ഞു കിട്ടിയ മദ്യക്കുപ്പി ആണെന്നായിരുന്നു. അതാണ് സുഹൃത്ത് മനുവിനും സുധീഷിന്റെ അമ്മാവനായ കുഞ്ഞുമോനും കുഞ്ഞുമോന്റെ സുഹൃത്ത് അനിക്കും നൽകിയത്. സുഖമില്ലാത്തതിനാൽ താൻ അന്ന് മദ്യം കഴിച്ചില്ലെന്നും സുധീഷ് പറഞ്ഞു. പോലീസ് പക്ഷേ അന്വേഷണം നിർത്തിയില്ല. 

പരിശോധനാ ഫലവും ഉടനെ പുറത്തുവന്നു. മദ്യത്തിൽ ഏലത്തിനടിക്കുന്ന കീടനാശിനി ചേർത്ത് കൊടുത്തതാണ് മരണത്തിന് ഇടയാക്കിയത്.പോലീസ് സുധീഷിനെ വീണ്ടും ചോദ്യം ചെയ്തു. ഒടുവിൽ പിടിച്ചുനിൽക്കാനാവാതെ അയാൾ എല്ലാം സമ്മതിച്ചു. സുഹൃത്ത് മനുവിനെ കൊല്ലാൻ ലക്ഷ്യമിട്ടാണ് മദ്യത്തിൽ കീടനാശിനി ചേർത്തത്. ഇരുവരും കഞ്ചാവ് ചില്ലറ വിൽപ്പനക്കാരാണ്. പക്ഷേ അടുത്തിടെ മനുവിന് കച്ചവടം കൂടുന്നു. തനിക്ക് വല്ലാത്ത ക്ഷീണവും ഉണ്ടാവുന്നു. അത് സതീഷിന്റെ മനോനില തെറ്റിച്ചു. എല്ലാത്തിനും കാരണം മനുവാണ്. അവനെ ഇല്ലാതാക്കിയാൽ പ്രശ്നങ്ങൾ തീരും.  അങ്ങനെയാണ് ബിവറേജസിൽ നിന്ന് മേടിച്ചു കൊണ്ടുവന്ന മദ്യത്തിൽ അധികൃതമായി സുധീഷ് വിഷം ചേർക്കുന്നത്. 

ഇവർ മദ്യം കഴിക്കുന്നത് അറിഞ്ഞാണ് കുഞ്ഞുമോനും അനിയും എത്തിയത്. കുഞ്ഞുമോൻ ഒരു ആവേശത്തിൽ മദ്യം എടുത്ത് കഴിക്കാൻ തുടങ്ങിയപ്പോഴെങ്കിലും സുധീഷിന് തടയാമായിരുന്നു. പക്ഷേ അപ്പോഴും അയാൾ വിചാരിച്ചത് അമ്മാവൻ മരിച്ചാലും വേണ്ടില്ല മനു പോകുമല്ലോ എന്നാണ്. എന്തായാലും ഈ കൃത്യവിലോപത്തിന് കടുത്ത ശിക്ഷ തന്നെ അയാൾക്ക് ലഭിച്ചു

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

അമ്മയുടെ പ്രേതം കൊച്ചു ഫാത്തിമയുടെ ശരീരത്തിൽ കയറി; ഒടുവിൽ സംഭവിച്ചത് വലിയ ദുരന്തം

Masteradmin

മനസ്സ് നിയന്ത്രിക്കുന്നത് മറ്റുള്ളവർ; ആരുടെയും കണ്ണിൽപ്പെടാതെ ഒരു യുവാവ്…

Masteradmin

ആണികളില്‍ ഇരുന്ന് ആനന്ദസ്വാമി എല്ലാ സത്യങ്ങളും വിളിച്ചു പറയും; ആരും ഞെട്ടും ആ പ്രവചനം കേട്ടാല്‍ …

Masteradmin

അശ്വതിക്കുട്ടിക്ക് വീടായി; കുരുന്നു കണ്ണുകളിൽ നക്ഷത്ര തിളക്കം

Masteradmin

കെ എസ് ചിത്രയെ നേരിട്ട് കണ്ടു ചിത്രം സമ്മാനിക്കണം; റെക്കോർഡ് തിളക്കവുമായി ഗീതാഞ്ജലി കാത്തിരിക്കുന്നു …

Masteradmin

അപ്പൂപ്പൻ കാവിലെ അത്ഭുതങ്ങൾ: എന്ത് കാര്യം സാധിക്കണമെങ്കിലും ഇവിടെ വന്നാൽ മതി …

Masteradmin

അഞ്ഞൂറാനും ആനപ്പാറ അച്ചമ്മയും ഒക്കെ ഇവിടെയുണ്ട്

Masteradmin

ഇത് ജനലഴികൾക്കുള്ളിൽ കൂടി പോലും കടന്നു കയറുന്ന സ്പൈഡർമാൻ കള്ളൻ …

Masteradmin

മൂക്കു കൊണ്ട് വരയ്ക്കുന്നവർ; ഇനി ലക്ഷ്യം ഗിന്നസ്

Masteradmin

ഇവര്‍ എങ്ങനെ ഇങ്ങനെയായി… ആണിനും പെണ്ണിനുമിടയിലെ ജീവിതം

Masteradmin

നിയമമയെ നിനക്കു കണ്ണില്ലെ!

Masteradmin

തുടർച്ചയായ അപവാദ പ്രചരണം; ജീവിതം മടുത്ത് ഒരു വീട്ടമ്മ…

Masteradmin