ദേവി ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ട് എന്നു പറഞ്ഞ് കഴിഞ്ഞ 15 വർഷമായി വനത്തിനോട് ചേർന്നുള്ള അമ്പലത്തിൽ ഒറ്റയ്ക്ക് കഴിയുകയാണ് ഒരു യുവതി. ഇവരെ കാണാനും ആഗ്രഹങ്ങൾ സാധിക്കാനും ഒക്കെ നിരവധി പേരാണ് ഇവിടെ എത്തുന്നത്.
തമിഴ്നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് ഈ അമ്മ ദൈവം. 24 മണിക്കൂറും തൻറെ ശരീരത്തിൽ ദൈവം ഉണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഈ നാട്ടിൽ ഏറെ സമ്പന്നയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവരെ ചിലർ കൊലപ്പെടുത്തി. അതിനുശേഷം അവർ അമാനുഷിക ശക്തിയായി മാറി എന്നാണ് നാട്ടുകാരുടെ വിശ്വാസം. അവരുടെ ആത്മാവാണത്രേ ഈ യുവതിയുടെ ശരീരത്തിൽ ഉള്ളത്.
കുട്ടികൾ ഉണ്ടാവാനും വിവാഹം നടക്കാനും വിവാഹമോചനം ഒഴിവാക്കാനും ഒക്കെ ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ മതി.
വഴിപാടായി കൊണ്ടുവരേണ്ടത് കൺമഷിയും പൊട്ടും കണ്ണാടിയും സിന്ദൂരവും ഒക്കെയാണ്. കഴിക്കുന്നത് ബിരിയാണി മാത്രം.രാവും പകലും ഈ യുവതി ഇവിടെ തന്നെ കാണും എന്നാണ് പറയുന്നത്. ആളുകൾ എപ്പോൾ വന്നാലും പ്രശ്നം പറയും. സാധിക്കുന്നവർ കൊണ്ടുക്കൊടുക്കുന്ന സാധനങ്ങൾ ക്ഷേത്രത്തിൽ എമ്പാടും കാണാം. വലുതും ചെറുതുമായ നിരവധി കണ്ണാടികൾ, കല്യാണം കഴിഞ്ഞവർ കൊണ്ടു കെട്ടുന്ന മാലകൾ, ഇങ്ങനെ നിരവധി സാധനങ്ങൾ ഇവിടെ ഉണ്ട്.
ഇവർ പ്രവചനം നടത്തുമ്പോൾ അടുത്തിരുന്ന ഒരു സ്ത്രീയും തൻറെ ശരീരത്തിൽ ദൈവം കയറി എന്നു പറഞ്ഞ് കുറച്ച് പ്രകടനങ്ങൾ കാണിച്ചു. ഇടയ്ക്ക് രണ്ടുപേരും തമ്മിൽ ഒന്ന് കോർത്തു. അവസാനം പുതിയതായി വന്നയാൾ കീഴടങ്ങി. അവരുടെ ശരീരത്തിൽ ഒന്ന് രണ്ട് മിനിറ്റ് മാത്രമേ ദൈവം കാണുവെന്നും തൻറെ ശരീരത്തിൽ 24 മണിക്കൂറും ദേവി ഉണ്ടെന്നും അമ്മ ദൈവം അവകാശപ്പെട്ടു. എന്തായാലും ഈ കോപ്രായങ്ങൾ ഒക്കെ വിശ്വസിച്ച് നിരവധി ആളുകളാണ് ഇവിടെ എത്തുന്നത് എന്നതാണ് രസകരം …
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ