Master News Kerala
Story

15 വർഷമായി കാട്ടിൽ കഴിയുന്ന അമ്മ ദൈവം; വഴിപാടായി വേണ്ടത് മേക്കപ്പ് കിറ്റ്

ദേവി ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ട് എന്നു പറഞ്ഞ് കഴിഞ്ഞ 15 വർഷമായി വനത്തിനോട് ചേർന്നുള്ള അമ്പലത്തിൽ ഒറ്റയ്ക്ക് കഴിയുകയാണ് ഒരു യുവതി. ഇവരെ കാണാനും ആഗ്രഹങ്ങൾ സാധിക്കാനും ഒക്കെ നിരവധി പേരാണ് ഇവിടെ എത്തുന്നത്.

തമിഴ്നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് ഈ അമ്മ ദൈവം. 24 മണിക്കൂറും തൻറെ ശരീരത്തിൽ ദൈവം ഉണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഈ നാട്ടിൽ ഏറെ സമ്പന്നയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവരെ ചിലർ കൊലപ്പെടുത്തി. അതിനുശേഷം അവർ അമാനുഷിക ശക്തിയായി മാറി എന്നാണ് നാട്ടുകാരുടെ വിശ്വാസം. അവരുടെ ആത്മാവാണത്രേ ഈ യുവതിയുടെ ശരീരത്തിൽ ഉള്ളത്.

കുട്ടികൾ ഉണ്ടാവാനും വിവാഹം നടക്കാനും വിവാഹമോചനം ഒഴിവാക്കാനും ഒക്കെ ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ മതി. 

വഴിപാടായി കൊണ്ടുവരേണ്ടത് കൺമഷിയും പൊട്ടും കണ്ണാടിയും സിന്ദൂരവും ഒക്കെയാണ്. കഴിക്കുന്നത് ബിരിയാണി മാത്രം.രാവും പകലും ഈ യുവതി ഇവിടെ തന്നെ കാണും എന്നാണ് പറയുന്നത്. ആളുകൾ എപ്പോൾ വന്നാലും പ്രശ്നം പറയും. സാധിക്കുന്നവർ കൊണ്ടുക്കൊടുക്കുന്ന സാധനങ്ങൾ ക്ഷേത്രത്തിൽ എമ്പാടും കാണാം.  വലുതും ചെറുതുമായ നിരവധി കണ്ണാടികൾ, കല്യാണം കഴിഞ്ഞവർ കൊണ്ടു കെട്ടുന്ന മാലകൾ, ഇങ്ങനെ നിരവധി സാധനങ്ങൾ ഇവിടെ ഉണ്ട്. 

ഇവർ പ്രവചനം നടത്തുമ്പോൾ അടുത്തിരുന്ന ഒരു  സ്ത്രീയും തൻറെ ശരീരത്തിൽ ദൈവം കയറി എന്നു പറഞ്ഞ് കുറച്ച് പ്രകടനങ്ങൾ കാണിച്ചു. ഇടയ്ക്ക് രണ്ടുപേരും തമ്മിൽ ഒന്ന് കോർത്തു. അവസാനം പുതിയതായി വന്നയാൾ കീഴടങ്ങി. അവരുടെ ശരീരത്തിൽ ഒന്ന് രണ്ട് മിനിറ്റ് മാത്രമേ ദൈവം കാണുവെന്നും തൻറെ ശരീരത്തിൽ 24 മണിക്കൂറും ദേവി ഉണ്ടെന്നും അമ്മ ദൈവം അവകാശപ്പെട്ടു. എന്തായാലും ഈ കോപ്രായങ്ങൾ ഒക്കെ വിശ്വസിച്ച് നിരവധി ആളുകളാണ് ഇവിടെ എത്തുന്നത് എന്നതാണ് രസകരം …

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

അത്ഭുത സിദ്ധികൾ കാണിച്ച് ഞെട്ടിക്കുന്ന ട്രാൻസ്ജെൻഡർ ദൈവം; വയസ്സ് വെറും 17 മാത്രം ..

Masteradmin

തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നത് കിഡ്നിയും കരളും അടിച്ചുമാറ്റാനോ ?

Masteradmin

പല്ലിലെ പുഴുവിനെ പിടിക്കും ലീലാമ്മ ചേച്ചി

Masteradmin

മിക്കവാറും ചേച്ചി ആണുങ്ങളുടെ എല്ലാം പണി കളയും

Masteradmin

അശ്വതിക്കുട്ടിക്ക് വീടായി; കുരുന്നു കണ്ണുകളിൽ നക്ഷത്ര തിളക്കം

Masteradmin

ഭർത്താവ് ഉപേക്ഷിച്ച അവളെ അയാൾക്ക് വേണം; ഇപ്പോൾ ഉറക്കമില്ലാത്തത് അയൽവാസികൾക്ക്

Masteradmin

രതീഷിനെ കള്ളൻ രതീഷാക്കിയ പോലീസുകാരാണ് അവൻറെ ആത്മഹത്യയ്ക്ക് ഉത്തരവാദികൾ

Masteradmin

ചേച്ചിയെ നോക്കാൻ അനിയത്തി കല്യാണം കഴിച്ചില്ല; ഒടുവിൽ അവർ ഇരുവരും അനുഭവിക്കുന്ന ദുരിതം ആരുടെയും കണ്ണ് നനയിക്കും.

Masteradmin

കാനഡയും ചൈനയും ഇനി ഒതുങ്ങും; സുശീലൻ ഊരാളി ചെയ്തത് കണ്ടോ?

Masteradmin

നൊമ്പരമൊഴിയാതെ കൊല്ലം സുധിയുടെ വീട്; നേരിൽ കാണണമെന്ന് പറഞ്ഞ് ദിവസങ്ങൾക്കകം സുധി പോയതിൽ വേദനയോടെ അവതാരകനും …

Masteradmin

ഈ നെയ്യ് മീനാക്ഷിയമ്മന്റേത്; തൊട്ടാല്‍ മരണം ഉറപ്പ്

Masteradmin

ഏത് ബാധയും ഒഴിപ്പിക്കും കാലഭൈരവൻ…

Masteradmin