കേട്ടാൽ ആരും ഞെട്ടും. അതാണ് പുനലൂർ സ്വദേശി ഹരികുമാറിന്റെ ജീവിതം. ഒൻപതുമാസമായി തലയോട്ടിയുടെ ഒരു ഭാഗം ഈ ചെറുപ്പക്കാരന്റെ വയറ്റിനുള്ളിൽ വച്ചിരിക്കുകയാണ്.പറഞ്ഞറിയിക്കാൻ വയ്യാത്തത്ര ദുരിത ജീവിതമാണ് ഈ യുവാവ് നയിക്കുന്നത്.ടാപ്പിംഗ് തൊഴിലാളിയായിരുന്നു ഹരികുമാർ. ബിപി കൂടി സ്ട്രോക്ക് വന്നതാണ് ഹരികുമാറിന്.
ഒരു ദിവസം രാവിലെ കുളിമുറിയിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു അത്. കുഴഞ്ഞുവീണ ഹരികുമാറിനെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. സ്ട്രോക്ക് ആണെന്ന് പറഞ്ഞ് അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് അയച്ചു. അതീവ ഗുരുതരാവസ്ഥയിൽ നടത്തിയ ശസ്ത്രക്രിയയുടെ ഭാഗമായാണ് തലയോട്ടിയുടെ ഒരു ഭാഗം എടുത്ത് വയറിനുള്ളിൽ വച്ചത്. കഴിഞ്ഞ ഒമ്പതുമാസമായി അത് അവിടെ ഇരിക്കുകയാണ്. തലയോട്ടി ഇല്ലാത്ത ഭാഗം കുഴിഞ്ഞിരിക്കുന്നു. വയറിനുള്ളിൽ ഇപ്പോൾ ഇൻഫെക്ഷൻ ആയിട്ടുണ്ട്. അടിയന്തരമായി ശസ്ത്രക്രിയ ചെയ്തു തലയോട്ടി നീക്കം ചെയ്യണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.
നിത്യവൃത്തിക്ക് പോലും വകയില്ലാതെ ബുദ്ധിമുട്ടുന്ന കുടുംബത്തിന് ചികിത്സാ ചെലവ് താങ്ങാൻ കഴിയുന്നില്ല. ഭാര്യയും മകളും മാത്രമാണ് ഹരികുമാറിന് ഉള്ളത്. നാട്ടുകാരും സുഹൃത്തുക്കളും സഹായിക്കുന്നത് കൊണ്ടാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്.ഹരികുമാറിൻറെ ദുരിതത്തിന് അറുതി വരുത്താൻ സന്മനസ്സുള്ളവർ സഹായിക്കണം. എങ്കിൽ മാത്രമേ ഈ ചെറുപ്പക്കാരന് മുമ്പോട്ടുള്ള ജീവിതം സാധ്യമാകൂ. അത്ര നരക യാതനയാണ് ഈ മനുഷ്യൻ അനുഭവിക്കുന്നത്. സ്വന്തം തലയോട്ടി വയറിനുള്ളിൽ കൊണ്ടുനടക്കുക. ആർക്കും ഈ ഗതി വരാതിരിക്കട്ടെ…
വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ