Master News Kerala
Cinema

സല്ലാപത്തില്‍ ജയറാമിന്‍െ ഒഴിവാക്കാന്‍ കാരണമുണ്ട്

ദിലീപിന് താരപരിവേഷവും മലയാളത്തിന് ഒരു ഹിറ്റു ചിത്രവും സമ്മാനിച്ചകൊണ്ടാണ് സുന്ദര്‍ദാസിന്റെ സല്ലാപം പുറത്തുവന്നത്. സിനിമ പുറത്തിറങ്ങി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സിനിമയുടെ വിശേഷങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്താതെ സംവിധായകന്റെ മനസില്‍ കിടക്കുന്നുണ്ട്. ചില വിശേഷങ്ങള്‍ സുന്ദര്‍ദാസ്് പങ്കുവയ്ക്കുന്നു.

സല്ലാപം റിലീസാകുന്നതിനു മുമ്പുതന്നെ പല സുഹൃത്തുക്കളും ചോദിച്ച ഒരു ചോദ്യമുണ്ട്. ‘ദിവാകരന്‍ എന്ന കഥാപാത്രം ജയറാമായിരുന്നെങ്കില്‍ കുറച്ചുകൂടി നന്നാകില്ലെ’ എന്ന്. എന്നാല്‍ കഥാപാത്രത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ രണ്ടുപേരായിരുന്നു മനസില്‍ വന്നത്. മനോജ് കെ. ജയന്‍ അല്ലെങ്കില്‍ ബിജു മേനോന്‍. കാരണം ദിവാകരന്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവമാണ്. ദിവാകരന്‍ എപ്പോഴും വെയിലത്തു നടക്കുന്ന കഥപാത്രമാണ്. ഒരു പുളിയിലയുടെ തണലുപോലും അയാളുടെ ജീവിതത്തിലില്ല. ഒരു ഷെയ്ഡുള്ള കഥാപാത്രമായിരുന്നു ആവശ്യം. അങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ജയറാമിനെ പോലെ ഒരു നടന്‍ പോരാ എന്നു തോന്നി. സിനിമയ്്ക്കു കൂടുതല്‍ ആളുകേറണമെങ്കില്‍ ജയറാം വേണം എന്നായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ നടനെ തെരഞ്ഞെടുത്തത് കഥാപാത്രസസ്വഭാവം മനസില്‍ കണ്ടിട്ടാണ്.

ഒരു വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടി നായകനാകുന്നതും ഭരതത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നതും അങ്ങനെയാണ്. ലോഹിതദാസ് ഒക്കെ എഴുതുമ്പോള്‍ തന്നെ കഥാപാത്രങ്ങളെ ഓരോ നടനുമായി താരതമ്യം ചെയ്തു നോക്കും. എന്നിട്ടാണ് ഓരോ കഥാപാത്രത്തിനും ചേരുന്ന നടനിലേക്ക് എത്തുക.

കണ്ണിനും കണ്ണാടിക്കും എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയായിരുന്നു നായകന്‍. മണി വെള്ളിത്തിരയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ സെറ്റിലെത്തിയാണ് അഥ പറഞ്ഞത്. മണിക്ക് കഥ ഇഷ്ടപ്പെട്ടു. പിന്നീട് മറ്റു രണ്ടു നടന്‍മാരോട് മണിയോട് ഒപ്പമുള്ള വേഷം ചെയ്യാമോ എന്നു ചോദിച്ചു സമീപിച്ചു. പക്ഷേ അവര്‍ക്ക് മണി അവതരിപ്പിക്കുന്ന കഥാപാത്രമാണ് അവതരിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടയിരുന്നത്. അവസാനം തമിഴില്‍നിന്ന് പ്രഭു എത്തിയാണ് ആ കഥാപാത്രം ചെയ്തത്. മണി നായകനാകുന്നതുകൊണ്ട് ആരും സിനിമയില്‍ അവതരിപ്പിക്കാന്‍ എതിര്‍പ്പൊന്നും പറഞ്ഞിട്ടില്ല എന്നതായിരുന്നു സുന്ദര്‍ദാസിന്റെ അനുഭവം

Related posts

പഴയ മോഹൻലാലിന് നടനാകാനുള്ള ഒരു യോഗ്യതയും ഉണ്ടായിരുന്നില്ല …

Masteradmin

എന്റെ ‘ഒടിയന്‍’ മികച്ചതായേനെ: കല്ലയം കൃഷ്ണദാസ്

Masteradmin

മോഹന്‍ലാല്‍ മദ്യപിക്കും!

Masteradmin

‘യക്ഷിയും ഞാനും’ കൊണ്ടുവന്ന സിനിമാ ജീവിതം

Masteradmin

‘സ്ത്രീ ഒരു കാര്യം ആവശ്യപ്പെട്ടാല്‍ പുരുഷന്‍ അതു നടത്തിക്കൊടുക്കണം’,മോഹന്‍ലാലിനും മമ്മൂട്ടിക്കും അതു ബാധകം

Masteradmin

ഷീലയും നസീറും പിണങ്ങി; വിജയശ്രീ നായികയായി

Masteradmin

പ്രേം നസീര്‍ സ്‌നേഹമുള്ള താരം; ഷാനവാസിന് വില്ലനായത് ഭാഷ

Masteradmin

ദുബായിൽ സ്റ്റേജ് ഷോയ്ക്ക് പോയി മദ്യപിച്ച മിമിക്രി താരങ്ങൾക്ക് അന്ന് സംഭവിച്ചത്; സഹായിക്കാൻ എത്തിയത് മമ്മൂട്ടിയും ദിലീപും മാത്രം …

Masteradmin

തവളയെ തൊട്ടാല്‍ യക്ഷിയെ കാണാം; വ്യത്യസ്ത ഹൊറര്‍ സിനിമയുടെ കഥ

Masteradmin

സി ഐ ഡി ഉണ്ണിക്കൃഷ്ണനിൽ മണിയൻപിള്ള ഗംഭീരമാക്കിയത് മുകേഷ് വേണ്ടെന്നു പറഞ്ഞ റോൾ …

Masteradmin

ഇന്ദ്രന്‍സ് കോസ്റ്റിയുമറല്ലെ; എന്തിനു നടനാകണം?

Masteradmin

സിദ്ദിഖിനേറ്റ അടി ‘അമ്മ’യെ ഉണ്ടാക്കി

Masteradmin