Master News Kerala
Story

ഒരു നാട് മുഴുവൻ ഇൻഷുറൻസ് പരിരക്ഷയിൽ; ഇതൊരു മാതൃകാ ഗ്രാമം …

അനാവശ്യ വികസന പ്രവർത്തനങ്ങളും മറ്റും നടത്തി ജനപ്രതിനിധികൾ ഫണ്ട് ധൂർത്തടിക്കുമ്പോൾ അതിൽനിന്നൊക്കെ വേറിട്ട മാതൃകയാവുകയാണ് പുനലൂർ നഗരസഭയിലെ കലുങ്കുമുകൾ വാർഡ്. ഈ വാർഡിലെ മുഴുവൻ താമസക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിരിക്കുന്നു എന്നതാണ് ആ പ്രത്യേകത. ഒരുപക്ഷേ ഇന്ത്യയിലെ മറ്റൊരു ഗ്രാമത്തിനും അവകാശപ്പെടാൻ ഇല്ലാത്ത പ്രത്യേകത. അതിന് മുൻകൈ എടുത്തത് വാർഡ് കൗൺസിലർ ജയപ്രകാശ് ആണ്. ജയപ്രകാശിന്റെ ദീർഘവീക്ഷണത്തിന്റെ തണലിൽ സുരക്ഷിതത്വ ബോധത്തോടെ ചിരിച്ചു നിൽക്കുന്നവരെ ഈ നാട്ടിൽ കാണാം. ജനങ്ങൾക്ക് വേണ്ടി വേറിട്ട ഒരു പദ്ധതി നടപ്പാക്കണം എന്ന ആശയമായിരുന്നു ഇതിലേക്ക് എത്തിച്ചതെന്ന് ജയപ്രകാശ് പറയുന്നു. അഞ്ചുവയസ്സു മുതൽ പ്രായമുള്ള എല്ലാവരും ഇൻഷുറൻസിന്റെ പരിരക്ഷയിലാണ്.

1500 ഓളം വ്യക്തികൾക്ക് ഇതിൻറെ ഗുണം ലഭിക്കുന്നു. 

ഏതാണ്ട് 500 ഓളം കുടുംബങ്ങൾക്കാണ് ഈ ഇൻഷുറൻസ് പരിരക്ഷയുടെ പ്രയോജനം ലഭിക്കുക. പുനലൂരിലെ സെന്റ്തോമസ് സ്കൂൾ മാനേജിംഗ് ഡയറക്ടറുടെ സ്പോൺസർഷിപ്പാണ് ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം അടയ്ക്കാൻ പ്രധാനമായും തുണയായത്. ജയപ്രകാശ് തന്റെ ഓണറേറിയത്തിൽ നിന്ന് മാറ്റിവയ്ക്കുന്ന ഒരു വിഹിതവും ഇതിനായി ചെലവഴിച്ചു. മാതൃകാ പദ്ധതി ആയതുകൊണ്ട് തന്നെയാണ് സഹകരിച്ചതെന്ന് സെൻറ് തോമസ് സ്കൂൾ മാനേജർ പറയുന്നു. കേട്ടപ്പോൾ തന്നെ വളരെ നല്ല ആശയം ആണെന്ന് തോന്നി. കുട്ടികളടക്കം സമൂഹത്തിലെ എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക എന്നത് ചെറിയ കാര്യമല്ല. ഒരു നാടിൻറെ തന്നെ ഭാവിയെ കരുതിയുള്ള ഈ പ്രയത്നത്തിൽ സന്തോഷപൂർവ്വം പങ്കാളികളാകുകയായിരുന്നു.

നാട്ടുകാർക്കും പദ്ധതിയെക്കുറിച്ച് പറയാൻ നല്ലതുമാത്രം. സ്ഥിരതാമസക്കാർ മാത്രമല്ല ഈ നാട്ടിൽ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നവർ പോലും ഇൻഷുറൻസ് പദ്ധതിയുടെ പരിരക്ഷയിൽ ആണ് എന്ന് പറയുമ്പോഴാണ് എത്രമാത്രം പ്രയോജനകരമായ പദ്ധതിയാണ് ഇതെന്ന് മനസ്സിലാവുക.

എന്തായാലും ഇന്ത്യയിലെ തന്നെ മുഴുവൻ നഗരസഭാ വാർഡുകൾക്കും മാതൃകയാണ് പുനലൂരിലെ കലുങ്കുമുകൾ വാർഡ്. അതിന് മുൻകൈയെടുത്ത വാർഡ് കൗൺസിലർ ജയപ്രകാശിനിരിക്കട്ടേ ഒരു കയ്യടി…

വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യൂ 

Related posts

ആൾദൈവങ്ങളുടെ സമ്മേളനം; പ്രവചനവും ബാധ ഒഴിപ്പിക്കലും തകൃതി

Masteradmin

ഏത് ആത്മാവും ഈ സ്വാമിയുടെ അടുക്കൽ വരും; മരിച്ചവരെ കുറിച്ച് എല്ലാം ഇവിടെ അറിയാം

Masteradmin

ഇത് ജനലഴികൾക്കുള്ളിൽ കൂടി പോലും കടന്നു കയറുന്ന സ്പൈഡർമാൻ കള്ളൻ …

Masteradmin

കാഴ്ചവൈകല്യം മുതലെടുത്ത് വല്ല്യച്ഛന്റെ മകന്‍

Masteradmin

നിയമമയെ നിനക്കു കണ്ണില്ലെ!

Masteradmin

ഇരുട്ടി വെളുത്തപ്പോൾ മുറ്റത്ത് കായ്ച്ചു നിൽക്കുന്ന മുന്തിരിവള്ളികൾ; ഇത് കൊട്ടാരക്കരയിലെ മുന്തിരിത്തോട്ടത്തിന്റെ അത്ഭുത കഥ

Masteradmin

പ്രേതങ്ങൾക്ക് കൂട്ടായി ആ വലിയ ബംഗ്ലാവിൽ ഒരു അമ്മൂമ്മ ഒറ്റയ്ക്ക്… സമ്മതിക്കണം ഈ ധൈര്യം.

Masteradmin

ആൻഡമാനിൽ എത്തിയാൽ ആരും ചെരുപ്പഴിച്ച് തലയിൽ വയ്ക്കും …

Masteradmin

പട്ടാളക്കാർ ഇല്ലാത്ത ഒരു വീടു പോലുമില്ല ഈ ഗ്രാമത്തിൽ …

Masteradmin

മൂക്കു കൊണ്ട് വരയ്ക്കുന്നവർ; ഇനി ലക്ഷ്യം ഗിന്നസ്

Masteradmin

നല്ല ജോലി ലഭിക്കും എന്ന വാഗ്ദാനത്തിൽ ആ പെൺകുട്ടി വീണു; പിന്നെ അവൾക്ക് സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങൾ…

Masteradmin

ദേഹത്ത് ഒന്ന് തൊട്ടു; അതോടെ ഞെട്ടി… വന്നതെല്ലാം ദൈവങ്ങൾ …

Masteradmin